ക്രിസ്റ്റ്യാനോ റൊണാൾഡോ പോയതിനു ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച പ്രകടനം നടത്താൻ തുടങ്ങിയതെങ്കിലും അടുത്ത സമ്മറിൽ റൊണാൾഡോ പോയ ഒഴിവിലേക്ക് ഒരു താരത്തെ സ്വന്തമാക്കേണ്ടത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് അത്യാവശ്യമാണ്. റൊണാൾഡോ പോയതോടെ ഒരു സ്ട്രൈക്കറുടെ അഭാവം നേരിട്ടിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വേഗോസ്റ്റിനെ ജനുവരിയിൽ ടീമിലെത്തിച്ചിരുന്നു.
എന്നാൽ നെതർലൻഡ്സ് താരം അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. നിലവിൽ ലോൺ കരാറിലാണ് വേഗോസ്റ്റിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്. തന്റെ പദ്ധതികൾക്ക് താരം പൂർണമായും അനുയോജ്യനല്ലെന്ന് തോന്നിയാൽ സ്ഥിരം കരാറിൽ വേഗോസ്റ്റിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ സാധ്യത കുറവാണ്.
അതിനിടയിൽ പുതിയ സ്ട്രൈക്കറെ കണ്ടെത്താനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഊർജ്ജിതമാക്കിയിട്ടുണ്ട്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം പോർച്ചുഗലിൽ റൊണാൾഡോയുടെ സഹതാരമായ ഗോൺകാലോ റാമോസിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സമ്മറിൽ സ്ട്രൈക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
പോർച്ചുഗീസ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം റാമോസിന്റെ ഏജന്റായ യോർഹെ മെൻഡസുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. താരത്തിന്റെ റിലീസിംഗ് ക്ലോസ് 120 മില്യൺ ആണെങ്കിലും 100 മില്യൺ യൂറോയോളം നൽകിയാൽ വിൽക്കാൻ ക്ലബായ ബെൻഫിക്ക തയ്യാറാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
MANCHESTER UNITED are reportedly in advanced talks to sign £89m Benfica striker Goncalo Ramos👀🫣
— NekyMUFC🔴 (@NekyMUFC) March 11, 2023
Thoughts on this Reds?#MANUTD #GoncaloRamos #TransferTalk pic.twitter.com/qS1krusClx
ഈ സീസണിൽ പോർച്ചുഗീസ് ലീഗിൽ 19 മത്സരങ്ങളിൽ പതിനഞ്ചു ഗോളുകൾ നേടിയ റാമോസ് ചാമ്പ്യൻസ് ലീഗിൽ മൂന്നു ഗോളും നേടിയിട്ടുണ്ട്. ലോകകപ്പിൽ റൊണാൾഡോക്ക് പകരം ആദ്യ ഇലവനിൽ ഇടം നേടിയ മത്സരത്തിൽ ഹാട്രിക്ക് നേടി ഏവരുടെയും ശ്രദ്ധ പിടിച്ചു പാട്ടാണ് കഴിഞ്ഞ റാമോസ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.