വീണ്ടും മെസ്സി മാജിക് !! മിന്നുന്ന ജയവുമായി അർജന്റീന അപരാജിതരായി കുതിക്കുന്നു |Argentina

ലോകകപ്പിന് മുന്നോടിയായുള്ള അവസാന സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയവുമായി അര്ജന്റീന. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അര്ജന്റീന ജമൈക്കയെ കീഴടക്കിയത്. പകരക്കാരനായി ഇറങ്ങി സൂപ്പർ താരം ലയണൽ മെസ്സി മനോഹരമായ രണ്ടു ഗോളുകൾ നേടി വ്യജയത്തിൽ നിർണായക പങ്കുവഹിച്ചു. ജൂലിയൻ അൽവാരസാണ് അർജന്റീനയുടെ മറ്റൊരു ഗോൾ നേടിയത്.

ഹോണ്ടുറാസിനെതിരെ ഇറങ്ങിയ ടീമിൽ നിന്നും വലിയ മാറ്റങ്ങൾ വരുത്തിയാണ് പരിശീലകൻ സ്കെലോണി ഇന്ന് ജമൈക്കയ്ക്കെതിരെ അര്ജന്റീന ടീമിനെ അണിനിരത്തിയത്.അലക്‌സിസ് മാക് അലിസ്റ്ററും ഗൈഡോ റോഡ്രിഗസും ഡി മരിയയും ജൂലിയൻ അൽവാരസും ടീമിലേക്ക് മടങ്ങിയെത്തിയപ്പോൾ. ലയണൽ മെസ്സി ഡി പോൾ തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ചു.

റെഡ് ബുൾ അരീനയിൽ 13 ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ ജൂലിയൻ അൽവാരസിന്റെ ക്ലോസ് റേഞ്ച് ഗോളിൽ അര്ജന്റീന മുന്നിലെത്തി.ലാറ്റൂരോ മാർട്ടിനെസിന്റെ പാസിൽ നിന്നായിരുന്നു ഗോൾ പിറന്നത്. 19 ആം മിനുട്ടിൽ ലീഡുയർത്താനുള്ള അവസരം അർജന്റീനക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാം പകുതിയിൽ മികച്ച രീതിയിൽ തന്നെയാണ് അര്ജന്റീന തുടങ്ങിയത്. 52 ആം മിനുട്ടിൽ ലാറ്റൂരോ മാർട്ടിനെസിന്റെ മികച്ചൊരു ഷോട്ട് ഇഞ്ചുകളുടെ വ്യത്യസത്തിലാണ് പുറത്തേക്ക് പോയത്.

55 ആം മിനുറ്റിൽ ലയണൽ മെസ്സിയെ പരിശീലകൻ കളത്തിലിറക്കി. 67 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ ഗോളെന്നുറച്ച ഷോട്ട് ജമൈക്കൻ ഗോൾകീപ്പർ രക്ഷപെടുത്തി.85 ആം മിനുട്ടിൽ ബൊക്ടിനു പുറത്ത് നിന്നുള്ള മികച്ചൊരു ഇടം കാൽ ഷോട്ടിലൂടെ മെസ്സി അർജന്റീനയുടെ ലീഡുയർത്തി. 88 ആം മിനുട്ടിൽ മെസ്സിയെ ഫൗൾ ചെയ്തതിനു ലഭ്ച്ച ഫ്രീകിക്കിൽ നിന്നും ഗോൾ നേടി പിഎസ്ജി ഫോർവേഡ് സ്കോർ 3 -0 ആക്കി ഉയർത്തി.അർജന്റീനയ്ക്ക് വേണ്ടി നേടുന്ന 90 മത്തെഗോളായിരുന്നു ഇത്.

Rate this post