കരിയറിലെ 46-ാം കിരീടവുമായി ലയണൽ മെസി ,സപ്പോർട്ടേഴ്സ് ഷീൽഡ് സ്വന്തമാക്കി ഇന്റർ മയാമി  | Inter Miami | Lionel Messi

മേജർ ലീഗ് സോക്കറിൽ മിന്നുന്ന ജയവുമായി ഇന്റർ മയാമി. സൂപ്പർ താരം ലയണൽ മെസ്സി ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ നിലവിലെ MLS കപ്പ് ചാമ്പ്യൻ കൊളംബസ് ക്രൂവിനെ 3-2 ന് തോൽപ്പിച്ചു.ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ മെസ്സി ഇരട്ട ഗോളുകൾ നേടി.

84-ാം മിനിറ്റിൽ ഗോളി ഡ്രേക്ക് കാലെൻഡർ പെനാൽറ്റി കിക്ക് തടഞ്ഞു.ലൂയിസ് സുവാരസ് ഇൻ്റർ മിയാമിക്ക് വേണ്ടിയും സ്കോർ ചെയ്തു. വിജയത്തോടെ മികച്ച റെഗുലർ-സീസൺ റെക്കോർഡുള്ള ടീമിന് വർഷം തോറും നൽകുന്ന സപ്പോർട്ടേഴ്‌സ് ഷീൽഡ് ഇന്റർ മയാമി സ്വന്തമാക്കുകയും ചെയ്തു.രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ 68 പോയിൻ്റിൽ ഇരിക്കുമ്പോൾ, 2021-ൽ ന്യൂ ഇംഗ്ലണ്ട് സ്ഥാപിച്ച MLS റെഗുലർ സീസൺ പോയിൻ്റ് റെക്കോർഡും ഇന്റർ മയമിക്ക് തകർക്കാനാവും.റെഗുലർ സീസൺ കാമ്പെയ്ൻ അവസാനിപ്പിക്കാൻ മിയാമി അവരുടെ അവസാന രണ്ട് ഗെയിമുകളിൽ നിന്ന് രണ്ട് വിജയങ്ങൾ നേടിയാൽ ആ ചരിത്രം കൈവരിക്കും, ഇത് 34 ഗെയിമുകളിൽ നിന്ന് 74 പോയിൻ്റുമായി അവർ പൂർത്തിയാക്കും, ഇത് ന്യൂ ഇംഗ്ലണ്ടിൻ്റെ 73 പോയിൻ്റിനേക്കാൾ ഒന്ന് കൂടുതലാവും.

ലയണൽ മെസ്സിക്ക് സീസണിന്റെ വലിയൊരു ഭാഗം നഷ്ടമായെങ്കിലും നിർണായക മത്സരത്തിൽ മിന്നുന്ന പ്രകടനം നടത്തി തിരിച്ചുവന്നിരിക്കുകയാണ്.രണ്ട് കളികൾ ബാക്കിനിൽക്കെ, ലൂയിസ് സുവാരസും മെസ്സിയും ചേർന്ന് 35 ഗോളുകളും 21 അസിസ്റ്റുകളും നേടിയിട്ടുണ്ട്.45-ാം മിനിറ്റിൽ മെസ്സി ഇന്റർ മയമിയെ മുന്നിലെത്തിച്ചു.ഹാഫ്ടൈമിന് തൊട്ടുമുമ്പ് (45+4’) ഫ്രീകിക്കിലൂടെ മെസ്സി ഇൻ്റർ മിയാമിക്ക് 2-0 ലീഡ് നൽകുകയും ചെയ്തു.ഡീഗോ റോസി 46 ആം മിനുട്ടിൽ കൊളംബസ് ക്രൂവിനായി ഒരു ഗോൾ മടക്കി.48-ാം മിനിറ്റിൽ ലൂയിസ് സുവാരസ് മൂന്നാം ഗോൾ നേടി.61-ാം മിനിറ്റിൽ കുച്ചോ ഹെർണാണ്ടസ് പെനാൽറ്റി നിന്നും സ്കോർ 2 -3 ആക്കി.

എന്നാൽ 84-ാം മിനിറ്റിൽ മത്സരം സമനിലയിലാക്കാനുള്ള അദ്ദേഹത്തിൻ്റെ പെനാൽറ്റി കിക്ക് ഇൻ്റർ മിയാമി ഗോളി ഡ്രേക്ക് കാലെൻഡർ തടഞ്ഞത് മത്സരത്തിൽ നിർണായകമായി.ക്ലബ്ബിനോ രാജ്യത്തിനോ വേണ്ടി നേടിയ മെസ്സിയുടെ 46-ാമത്തെ പ്രധാന ട്രോഫിയായിരുന്നു ഇത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ താരമാണ് ലയണൽ മെസ്സി.2023 ൽ മെസ്സി ക്ലബിൽ ചേർന്നതിന് തൊട്ടുപിന്നാലെ ലീഗ് കപ്പ് നേടിക്കൊടുത്ത മെസ്സി ഇന്റർ മയമിക്ക് നേടിക്കൊടുക്കുന്ന രണ്ടാമത്തെ കിരീടമാണ് സപ്പോർട്ടേഴ്‌സ് ഷീൽഡ്.

Rate this post