റൊണാൾഡോയും മെസ്സിയും ഇന്ന് കളത്തിൽ, യൂറോപ്പിലും ഇന്ന് തകർപ്പൻ പോരാട്ടങ്ങൾ
യൂറോപ്പിലും സൗദിയിലും അമേരിക്കയിലുമായി ഇന്ന് തകർപ്പൻ പോരാട്ടങ്ങളാണ് നടക്കുന്നത്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള ആദ്യ മത്സരങ്ങളിൽ വമ്പന്മാർ തമ്മിൽ ഏറ്റുമുട്ടും. അമേരിക്കയിൽ മെസ്സിയും സൗദിയിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഇന്ന് കളത്തിൽ ഇറങ്ങുന്നുണ്ട്.
മേജർ സോക്കർ ലീഗിൽ അറ്റ്ലാൻഡ യുണൈറ്റഡാണ് ഇന്റർമയാമിക്ക് എതിരാളികൾ, ബൊളീവിയക്കെതിരെയുള്ള ലോകകപ്പ് യോഗ്യതമത്സരത്തിൽ അർജന്റീനക്ക് വേണ്ടി പരിക്കു കാരണം മെസ്സി കളിച്ചിരുന്നില്ല,അതുകൊണ്ടുതന്നെ ഇന്റർമയാമിക്ക് വേണ്ടി മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്, അമേരിക്കയിൽ തിരിച്ചെത്തിയ മെസ്സി പരിശീലനം ആരംഭിച്ചിട്ടുണ്ട്. മേജർ സോക്കർ ലീഗിൽ ആറാം സ്ഥാനത്താണ് അറ്റ്ലാൻഡ യുണൈറ്റഡെങ്കിൽ ലയണൽ മെസ്സിയുടെ ഇന്റർമയാമി പതിനാലാം സ്ഥാനത്താണ്. ഇതിനു മുൻപ് ലീഗ് കപ്പിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മെസ്സിയുടെ ഇരട്ട ഗോളിന്റെ മികവിൽ നാലു ഗോളുകൾക്കാണ് ഇന്റർ മയാമി ജയിച്ചത്. ഇന്ത്യൻ സമയം പുലർച്ചെ 2 30നാണ് അറ്റ്ലാന്റ യുണൈറ്റഡും ഇന്റർമയാമിയും തമ്മിലുള്ള പോരാട്ടം.
ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ-നസർ ഇന്ന് അൽ-റായിദ്മായി സൗദി പ്രൊ ലീഗിൽ ഏറ്റുമുട്ടുകയാണ്. ഇന്ത്യൻ സമയം 8 30നാണ് പോരാട്ടം. സൗദി പ്രൊ ലീഗിൽ ഈ സീസണിൽ ഇതുവരെ 5 മത്സരങ്ങളിൽ മൂന്നു ജയവും രണ്ട് തോൽവിയുമായി ഒൻപത് പോയിന്റുകളോട് ഏഴാം സ്ഥാനത്താണ് അൽ നസർ.നെയ്മർ ജൂനിയറിന്റെ അൽ ഹിലാലാണ് ഒന്നാം സ്ഥാനത്ത്,ബെൻസിമയുടെ ഇതിഹാദ് രണ്ടാം സ്ഥാനത്തുമാണ്.
യൂറോപ്യൻ ടോപ്പ് ഫൈവ് ലീഗുകളിലും ഇന്ന് തകർപ്പൻ പോരാട്ടങ്ങളാണ് നടക്കുന്നത്, ഏറ്റവും പ്രധാനപ്പെട്ടത് മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റനെതിരെ ഏറ്റുമുട്ടുന്നു എന്നതാണ്. നാലു കളികളിൽ ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് ജയവും രണ്ടു തോൽവിയുമായി 6 പോയിന്റുനേടി 11 സ്ഥാനത്താണ്. നാലു മത്സരങ്ങളിൽ മൂന്ന് ജയവും ഒരു തോൽവിയുമായി 9 പോയിന്റ് നേടി ആറാം സ്ഥാനത്താണ് ബ്രൈറ്റൻ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടു സൂപ്പർ താരങ്ങളായ ആന്റണി,സാഞ്ചോ എന്നിവർ അച്ചടക്ക ലംഘനത്തിന്റെ പേരിൽ പുറത്താക്കിയിരിക്കുകയാണ്.
മറ്റു പ്രധാന മത്സരങ്ങളും, മത്സരങ്ങളുടെ ഇന്ത്യൻ സമയവും താഴെ കൊടുത്തിരിക്കുന്നു..