ലയണൽ മെസ്സിയില്ലാതെ ജയിക്കാനാവാതെ ഇന്റർ മയാമി |Lionel Messi
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയില്ലാതെ തുടർച്ചയായി മൂന്നാം മത്സരം കളിക്കാൻ ഇറങ്ങിയ ഇന്റർമിയാമിക്ക് മൂന്നാം മത്സരത്തിലും വിജയം നേടാനായില്ല. ഹോം സ്റ്റേഡിയത്തിൽ നടന്ന യുഎസ് ഓപ്പൺ കപ്പ് ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ട് കിരീടത്തിന് തൊട്ടു മുമ്പിൽ നിന്നും പുറത്തായ ഇന്റർ മിയാമി മറ്റൊരു ഹോം മത്സരത്തിൽ സമനില വഴങ്ങി.
സ്വന്തം ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന നിമിഷം നേടുന്ന ഗോളിനാണ് ഇന്റർമിയാമി സമനില സ്വന്തമാക്കുന്നത്. പരിക്ക് കാരണം പുറത്തിരിക്കുന്ന സൂപ്പർ താരം ലിയോ മെസ്സിയില്ലാതെ ഇത്തവണയും ഹോം സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങിയ മിയാമി ഗോളുകൾ കണ്ടെത്തുന്നതിൽ പിന്നോക്കം പോയി.
ആദ്യപകുതി ഗോൾ രഹിതമായി അവസാനിച്ചപ്പോൾ രണ്ടാം പകുതിയുടെ 77 മിനിറ്റിൽ റോഡ്രിഗസ് നേടുന്ന ഗോളിൽ ന്യൂയോർക്ക് സിറ്റി ലീഡ് നേടി. മത്സരത്തിന്റെ നിശ്ചിത സമയവും കടന്നപ്പോൾ ഒരു ഗോളിന് പിന്നിട്ടനിന്ന ഇന്റർമിയാമി ഇഞ്ചുറി സമയം 95 മീനിറ്റിൽ ആവിലസിന്റെ ഗോളിലൂടെ സമനില സ്വന്തമാക്കി തോൽവിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു.
Toto Avilés' first Inter Miami goal was a 95th-minute equalizer 🥶
— B/R Football (@brfootball) October 1, 2023
(via @InterMiamiCF) pic.twitter.com/azjBBlJExx
30 മത്സരങ്ങളിൽ നിന്നും 33 പോയിന്റ്മായി മേജർ സോക്കർ ലീഗ് പോയന്റ് ടേബിളിൽ പന്ത്രണ്ടാം സ്ഥാനത്താണ് മിയാമി തുടരുന്നത്. സൂപ്പർ താരമായ ലിയോ മെസ്സി എത്രയും പെട്ടെന്ന് തിരികെ എത്തണമെന്ന് പ്രാർത്ഥനയിലാണ് ആരാധകർ. ലിയോ മെസ്സി ഇല്ലാതെ കളിച്ച കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഒരു വിജയം പോലും നേടാൻ മിയാമിക്ക് കഴിഞ്ഞിട്ടില്ല. മാത്രവുമല്ല ഫൈനൽ മത്സരം സ്വന്തം ഹോം സ്റ്റേഡിയത്തിൽ പരാജയപ്പെട്ടതും മിയാമിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.