ലയണൽ മെസ്സിയുടെ യു.എസ്.എയിലെ വരവിന് മുന്നോടിയായി ഏഴ് മത്സരങ്ങളുടെ തോൽവിക്ക് വിരാമമിട്ട് ഇന്റർ മിയാമി.ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ഇന്റർ മിയാമി ഓസ്റ്റിൻ എഫ്സിയെ സമനിലയിൽ പിടിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ജോസെഫ് മാർട്ടിനെസും നിക്ക് ലിമയും മത്സരത്തിലെ ഗോളുകൾ നേടിയത്. സമനിലയോടെ ഇന്റർ മിയാമിയുടെ ഏഴ് മത്സരങ്ങളുടെ തോൽവിയുടെ റെക്കോർഡ് അവസാനിപ്പിച്ചു.പുതിയതായി നിയമിതനായ ഹെഡ് കോച്ച് ജെറാർഡോ ‘ടാറ്റ’ മാർട്ടിനോ മത്സരം കാണാൻ എത്തിയിരുന്നു.രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ തന്നെ ഇന്റർ മിയാമി ജോസെഫ് മാർട്ടിനെസിലൂടെ ഗോൾ നേടി.ഈ സീസണിൽ ഇന്റർ മിയാമിക്ക് വേണ്ടി താരത്തിന്റെ അഞ്ചാം ഗോളായിരുന്നു ഇത്.
നാല് മിനിറ്റിനുശേഷം ഡിഫൻഡറായ ലിമ ഓസ്റ്റിനെ സമനിലയിൽ എത്തിച്ചു.സീസണിലെ അദ്ദേഹത്തിന്റെ ആദ്യ ഗോളായിരുന്നു അത്.കഴിഞ്ഞ സീസണിലെ മാർച്ചിൽ ഓസ്റ്റിൻ ഇന്റർ മിയാമിയെ 5-1 ന് പരാജയപ്പെടുത്തിയിരുന്നു. ലീഗ് ചരിത്രത്തിൽ ആദ്യ 18 മത്സരങ്ങളിൽ 13ലും തോറ്റ അഞ്ച് ടീമുകളിലൊന്നാണ് ഇന്റർ മിയാമി.ഇന്റർ മിയാമി ചൊവ്വാഴ്ച കൊളംബസ് ക്രൂവിന് ആതിഥേയത്വം വഹിക്കും.
Tonight's final from #DRVPNKStadium pic.twitter.com/CjSHqJAjtB
— Inter Miami CF (@InterMiamiCF) July 2, 2023
ഓസ്റ്റിൻ ശനിയാഴ്ച മിനസോട്ട യുണൈറ്റഡുമായി കളിക്കാൻ പോകുന്നു.ഈ സീസണിൽ മോശം ഫോമിലാണെങ്കിലും അർജന്റീനിയൻ സൂപ്പർ താരം മെസ്സിയുടെ വരവ് കാരണം സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഫുട്ബോൾ ടീമുകളിൽ ഒന്നാണ് ഇന്റർ മിയാമി.ജൂലൈ 21 ന് ക്രൂസ് അസുലിനെതിരായ ലീഗ് കപ്പ് മത്സരത്തിൽ ഇന്റർ മിയാമിയിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്.