തുടക്കം ഗംഭീരം, മെസ്സിയും സംഘവും പൊളിച്ചടുക്കി, ലിവർപൂളിന്റെ തിരിച്ചുവരവിൽ ടീം കുതിക്കുന്നു..

പുതിയ അമേരിക്കൻ സോക്കർ സീസണിലെ മേജർ സോക്കർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരം തകർപ്പൻ വിജയം സ്വന്തമാക്കി വിലപ്പെട്ട മൂന്നു പോയിന്റുകൾ നേടി മുന്നേറാൻ ഒരുങ്ങുകയാണ് ലിയോ മെസ്സിയും സംഘവും. ഇന്ന് നടന്ന മത്സരത്തിലാണ് സ്വന്തം ആരാധകർക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ വച്ച് എതിരില്ലാത്ത രണ്ട് ഗോളുകളുടെ മനോഹരമായ വിജയം ലിയോ മെസ്സിയുടെ ടീം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ നിർത്തിയിടത്ത് വച്ച് നിന്നാണ് ഇന്റർമിയാമി ഇത്തവണ സീസൺ ആരംഭിക്കുന്നത്.

മേജർ സോക്കർ ലീഗിലെ ആദ്യ മത്സരത്തിൽ റിയൽ സോൾട്ടിലേക്ക് ടീമിനെ ഹോം സ്റ്റേഡിയത്തിൽ നേരിട്ട ഇന്റർമിയാമി ആദ്യപകുതിയിൽ തന്നെ ലീഡ് സ്വന്തമാക്കി എടുത്തു. സൂപ്പർതാരമായ ലിയോ മെസ്സിയുടെ അസിസ്റ്റിൽ നിന്നും ടൈലർ 39 മിനിറ്റ് നേടുന്ന ഗോളാണ് ഇന്റർമിയാമിക്ക് ലീഡ് നേടിക്കൊടുത്തത്. തുടങ്ങി രണ്ടാം പകുതിയിലും ഗോളുകൾ സ്കോർ ചെയ്യാൻ കൂടുതൽ ശ്രമങ്ങൾ നടത്തിയ ഇന്റർമിയാമിക്ക് വേണ്ടി മെസ്സിയിൽ നിന്നും സുവാരസിലേക്ക് ലഭിച്ച പന്ത് സുവാരസ്‌ ഗോമസിന് നൽകിയതും താരം എതിർവലയിലേക്ക് പന്തിനെ പായിച്ചു.

ഇതോടെ 83 മിനിറ്റിൽ ഗോമസിന്റെ ഗോളിലൂടെ രണ്ടാമത്തെ ഗോളും സ്വന്തമാക്കിയ ഇന്റർമിയാമി എതിരല്ലാത്ത രണ്ടുഗോളുകൾക്ക് വിജയം സ്വന്തമാക്കി മികച്ച തുടക്കമാണ് ഇത്തവണ സീസണിൽ കുറിച്ചത്. പ്രീ സീസൺ മത്സരങ്ങളിൽ അത്ര മികച്ച പ്രകടനം കാഴ്ചവെക്കാൻ ആവാത്ത ഇന്റർമിയാമി മേജർ സോക്കർ ലീഗിലെ ആദ്യ മത്സരം വിജയിച്ചതോടെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ കൂടി കൂടുതൽ പ്രതീക്ഷകൾ നൽകിയിരിക്കുകയാണ്.

അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗ് നടന്ന മത്സരത്തിൽ ആൻഫീൽഡിൽ തകർപ്പൻ വിജയം സ്വന്തമാക്കി മുന്നേറുകയാണ് ക്ളോപ്പിന്റെ ലിവർപൂൾ. ലുട്ടൻ ടൗണിനെതിരെ നടന്ന ഇന്നത്തെ മത്സരത്തിൽ ആദ്യം ഗോൾ വഴങ്ങിയെങ്കിലും പിന്നീട് 4 ഗോളുകൾ തിരിച്ചടിച്ച ലിവർപൂൾ ഒന്നിനെതിരെ നാലു ഗോളുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. 12 മിനിറ്റിൽ ഒരു ഗോൾ വഴങ്ങിയ ലിവർപൂൾ രണ്ടാം പകുതിയിൽ വാൻ ഡി ജിക്, ഗാപ്കോ, ഡയസ്, എല്ലിയറ്റ് എന്നിവരുടെ ഗോളുകളിൽ മികച്ച വിജയം സ്വന്തമാക്കി 26 മത്സരങ്ങളിൽ നിന്നും 60 പോയിന്റുകളുമായി പ്രീമിയർ ലീഗിന്റെ പോയിന്റ് ടേബിൾ ഒന്നാംസ്ഥാനത്ത് കുതിക്കുകയാണ്.