മെസ്സിയുടെ സൈനിങ് ഡേയിൽ കനത്ത തോൽവി ഏറ്റുവാങ്ങി ഇന്റർ മിയാമി
മേജർ സോക്കർ ലീഗിന്റെ ഈ സീസണിലേക്കുള്ള പുതിയ താരമായി ഫിഫ ലോകകപ്പ് ജേതാവ് അർജന്റീന ക്യാപ്റ്റൻ ലിയോ മെസ്സിയെ കൊണ്ടുവന്ന മേജർ സോക്കർ ലീഗ് ക്ലബ്ബ് ഇന്റർ മിയാമിക്ക് ലിയോ മെസ്സിയുടെ ഒഫീഷ്യൽ സൈനിങ് ദിവസത്തിലും കനത്ത തോൽവി.
ഇന്റർ മിയാമിയുടെ താരമായി ഒഫീഷ്യൽ ആയി ലിയോ മെസ്സി സൈൻ ചെയ്തത് ഇന്നാണെങ്കിലും ഇന്ന് നടന്ന ലീഗ് മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ പരാജയമാണ് ഇന്റർ മിയാമി ഏറ്റുവാങ്ങിയത്. എവേ ഗ്രൗണ്ടിൽ വെച്ചു നടന്ന മത്സരത്തിലായിരുന്നു ഇന്റർ മിയാമിയുടെ തോൽവി.
സെന്റ് ലൂയിസിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ 28-മിനിറ്റിൽ അഡ്നിറനിലൂടെ ഗോളടി തുടങ്ങിയ സെന്റ് ലൂയിസ് 40-മിനിറ്റിൽ പാർകറിലൂടെ രണ്ടാം ഗോളും നേടി ആദ്യ പകുതി രണ്ട് ഗോൾ ലീഡിൽ അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 80-മിനിറ്റിൽ ലോവനിലൂടെ മൂന്നാം ഗോളും നേടിയ സെന്റ് ലൂയിസ് തങ്ങളുടെ വിജയം ഗംഭീരമാക്കി.
— Inter Miami CF (@InterMiamiCF) July 16, 2023
തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങുന്ന ഇന്റർ മിയാമി സീസണിലെ 14-തോൽവിയും സ്വന്തമാക്കി പോയന്റ് ടേബിളിൽ അവസാന സ്ഥാനത്തു തുടരുകയാണ്. ഇന്റർ മിയമിയുടെ അടുത്ത മത്സരത്തിൽ ലിയോ മെസ്സി അരങ്ങേറ്റം കുറിക്കാൻ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ലിയോ മെസ്സിക്കൊപ്പം സെർജിയോ ബുസ്കറ്റ്സിനെ കൂടി ഇന്റർ മിയാമി പ്രസന്റേഷൻ ചെയ്യും.
I hope Inter Miami knows they signed 36 year old Messi and not PRIME Messi because holy shit pic.twitter.com/XZz6TXxKcY
— Kiko Suarez (@imkikosuarez) July 16, 2023