ചാമ്പ്യൻസ് കപ്പിൽ മോണ്ടെറിക്കെതിരെ വമ്പൻ തോൽവിയുമായി ഇന്റർ മയാമി | Inter Miami | Lionel Messi

CONCACAF ചാമ്പ്യൻസ് കപ്പ് 2024 ന്റെ ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ ഇന്റർ മിയാമിക്ക് തോൽവി. മോണ്ടെറി ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്റർ മിയാമിയെ പരാജയപ്പെടുത്തിയത്. ആദ്യ പാദത്തിൽ മോണ്ടെറി ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം നേടിയിരുന്നു. ലയണൽ മെസ്സി സുവാരസ് എന്നി സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും മയാമിക്ക് മെക്സിക്കൻ ക്ലബിനോട് ജയിക്കാൻ സാധിച്ചില്ല.

മത്സരത്തിന്റെ 31 ആം മിനുട്ടിൽ ഇൻ്റർ മിയാമി ഗോളി ഡ്രേക്ക് കാലെൻഡർ പന്ത് ക്ലിയർ ചെയ്യുന്നതിൽ വരുത്തിയ പിഴവിൽ നിന്നും നേടിയ ഗോളിൽ ബ്രാൻഡൻ വാസ്‌ക്വസ് മോണ്ടെറിയെ മുന്നിലെത്തിച്ചു. മെസ്സിയുടെ പാസിൽ നിന്നും ലൂയി സുവാരസ് സമനില ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. ലയണൽ മെസ്സിയുടെ മിക്ച്ചര് ഷോട്ട് പോസ്റ്റിനു തൊട്ടുരുമ്മി പുറത്ത് പോവുകയും ചെയ്തു.

58 ആം മിനുറ്റിൽ ജെർമൻ ബെർട്ടെറേം മോണ്ടെറെയുടെ ലീഡ് ഇരട്ടിയാക്കുകയും മൊത്തം സ്‌കോറിൽ ഇൻ്റർ മിയാമി 4-1 ന് പിന്നിലാവുകയും ചെയ്തു. 64 ആം മിനുട്ടിൽ മോണ്ടെറെ മൂന്നാമത്തെ ഗോൾ നേടി.ജെസസ് ഗല്ലാർഡോ ഒരു ഹെഡ്ഡറിൽ നിന്നുമാണ് ഗോൾ കണ്ടെത്തിയത്.

മൊണ്ടെറി മത്സരത്തിൽ 3-0 ലീഡും മൊത്തം സ്കോറിൽ 5-1 ലീഡും നേടി. 78 ആം മിനുട്ടിൽ ഇൻ്റർ മിയാമിയുടെ ജോർഡി ആൽബയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചു. 85 ആം മിനുട്ടിൽ ഇന്റർ ,മയാമി ആശ്വാസ ഗോൾ നേടി.ലയണൽ മെസ്സിയുടെ ഫ്രീകിക്കിൽ നിന്ന് ഡീഗോ ഗോമസ് ഹെഡ്ഡറിലൂടെയാണ് ഗോൾ നേടിയത്.

Rate this post