രാജ്യത്തിനുവേണ്ടി മെസ്സിയും റൊണാൾഡോയും,ഛേത്രിയും ഇന്നും നാളെ പുലർച്ചയുമായി സൂപ്പർ പോരാട്ടങ്ങൾ.

ക്ലബ്ബ് മത്സരങ്ങൾക്ക് തൽക്കാലത്തേക്ക് ഇടവേള നൽകി ദേശീയ ടീമിന് വേണ്ടി കുപ്പായമണിയുകയാണ് സൂപ്പർതാരങ്ങൾ. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂയിസ് സുവാരസും വിനീഷ്യസും, സുനിൽ ഛേത്രിയുമെല്ലാം തങ്ങളുടെ ദേശീയ കുപ്പായത്തിൽ കളിക്കാൻ ഇറങ്ങുകയാണ്.

യൂറോപ്പിൽ 2024 യൂറോ കപ്പിനുള്ള യോഗ്യത മത്സരങ്ങളാണ് നടക്കുന്നതെങ്കിൽ 2026-അമേരിക്ക ലോകകപ്പിനു വേണ്ടിയുള്ള യോഗ്യത മത്സരങ്ങളാണ് ലാറ്റിൻ അമേരിക്കയിൽ നടക്കുന്നത്. യൂറോകപ്പ് യോഗ്യത മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് താരതമേനെ വളരെ ദുർബലരായ ലിഷ്ടൻസ്റ്റൈൻ ആണ് എതിരാളികൾ. യോഗ്യത മത്സരങ്ങളിൽ ഇതുവരെ കളിച്ച എട്ടിൽ എട്ടുമത്സരങ്ങളും വിജയിച്ച പോർച്ചുഗൽ ജർമ്മനിയിൽ നടക്കുന്ന യൂറോകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.

ലാറ്റിൻ അമേരിക്കയിലാണ് സൂപ്പർ പോരാട്ടങ്ങൾ നടക്കുന്നത്, യോഗ്യത മത്സരങ്ങളിൽ കളിച്ച മത്സരങ്ങൾ എല്ലാം വിജയിച്ച ലോക ചാമ്പ്യന്മാരായ അർജന്റീന നിലവിൽ ലാറ്റിൻ അമേരിക്കൻ പോയിന്റ് ടേബിൾ രണ്ടാം സ്ഥാനത്തുള്ള ഉറുഗ്വായ നേരിടുമ്പോൾ വാശിയേറിയ മത്സരം ആരാധകർക്ക് ആസ്വദിക്കാം. ഒരു ഇടവേളക്കുശേഷം ലൂയിസ് സുവാരസ്സും ലയണൽ മെസ്സിയും തമ്മിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5:30നാണ് പോരാട്ടം.

മറ്റൊരു മത്സരത്തിൽ ലാറ്റിൻ അമേരിക്കയിലെ മറ്റൊരു വമ്പൻമാരായ ബ്രസീൽ-കൊളംബിയയെ നേരിടും. അവസാന രണ്ട് മത്സരങ്ങളിലും വിജയിക്കാൻ കഴിയാത്ത ബ്രസീലിന് ഇത് ജീവൻമരണ പോരാട്ടമാണ്. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ബ്രസീൽ. ലാറ്റിൻ അമേരിക്കയിലെ ലോക കപ്പ് യോഗ്യത മത്സരങ്ങൾ ഇന്ത്യയിലെ ടെലിവിഷനിൽ ലൈവ് സംപ്രേഷണമില്ല, ഓൺലൈൻ സ്ട്രീം ലിങ്കുകൾ ഗോൾമലയാളം വാട്സ്ആപ്പ്/ടെലഗ്രാം ചാനലുകളിൽ ലഭ്യമായിരിക്കും.

എ എഫ് സി ലോകകപ്പ് യോഗ്യത മത്സരങ്ങളും ഇന്ന് തുടങ്ങുകയാണ്. ആദ്യ മത്സരത്തിൽ ഇന്ത്യ കുവൈത്തിനെ അവരുടെ തട്ടകത്തിൽ നേരിടും. ഗ്രൂപ്പ് എ യിൽ ഇന്ത്യയെ കൂടാതെ ഖത്തർ,കുവൈത്ത്, അഫ്ഗാനിസ്ഥാൻ എന്നിവരാണ്. ഇന്ത്യൻ സമയം ഇന്ന് രാത്രി 10 മണിക്കാണ് പോരാട്ടം. ഇന്ത്യയുടെ മത്സരങ്ങളിൽ സോണി നെറ്റ്‌വർക്കായിരിക്കും സംപ്രേഷണം ചെയ്യുക.

Rate this post