ബൊളീവിയക്കെതിരെ അർജന്റീനയുടെ ആദ്യ ഇലവനിൽ ലയണൽ മെസ്സിയുണ്ടാവില്ല |Lionel Messi

2026 ലോകകപ്പിനുള്ള കോൺമെബോൾ യോഗ്യതാ പോരാട്ടത്തിൽ ബൊളീവിയക്കെതിരെയുള്ള ത്സരത്തിൽ പങ്കെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മെസ്സി അർജന്റീനിയൻ ടീമിനൊപ്പം യാത്ര ചെയ്തത്.ടൈസി സ്‌പോർട്‌സിലെ ജേണലിസ്റ്റ് ഗാസ്റ്റൺ എഡുലിന്റെ വിവരങ്ങൾ അനുസരിച്ച് ഹെർണാണ്ടോ സൈൽസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനുള്ള സ്റ്റാർട്ടിംഗ് ലൈനപ്പ് ലയണൽ സ്‌കലോനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കൂടാതെ മെസ്സി ലോക ചാമ്പ്യന്മാരുമായുള്ള ഗ്രൂപ്പ് പരിശീലനത്തിന്റെ ഭാഗമായിരുന്നില്ല.’നമ്പർ 10′ ലാ പാസിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ അവ്യക്തത നിലനിൽക്കുന്നുണ്ടായിരുന്നു.ഗാസ്റ്റൺ എഡുൾ പറയുന്നതനുസരിച്ച്, നിലവിൽ മെസ്സി അർജന്റീനയുടെ ബെഞ്ചിലായിരിക്കും തുടങ്ങുക. ഇക്വഡോറിനെതിരായ മത്സരത്തിന്റെ ആൽബിസെലെസ്റ്റെ ക്യാപ്റ്റനയാ മെസ്സി പ്രതീക്ഷിച്ചതിലും കൂടുതൽ കഷ്ടപ്പെടുകയും ക്ഷീണിതനാവുകയും 89 ആം മിനുട്ടിൽ കളിക്കണം വിടുകയും ചെയ്തു.

ഇതുകൊണ്ട് തന്നെ 3,000 മീറ്റർ ഉയരത്തിൽ ലാപാസിൽ കളിക്കാൻ മെസ്സിയുണ്ടാവുമോ എന്ന സംശയം ഉണ്ടായിരുന്നു.ജൂലൈ 21 ന് ഇന്റർ മിയാമിയിൽ അരങ്ങേറ്റം കുറിച്ച താരം, അതിനുശേഷം 12 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ഇത് സെപ്തംബർ 7 ന് നടന്ന അർജന്റീന vs ഇക്വഡോർ മത്സരം കണക്കിലെടുത്ത് ഓരോ നാല് ദിവസത്തിലും ഒരു ഔദ്യോഗിക മത്സരവും താരം കളിച്ചിട്ടുണ്ട്.

അർജന്റീന ടീം :എമിലിയാനോ മാർട്ടിനെസ്; നഹുവൽ മോളിന, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടമെൻഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ; റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, ലിയാൻഡ്രോ പരേഡെസ് അല്ലെങ്കിൽ അലക്സിസ് മാക് അലിസ്റ്റർ; ഏഞ്ചൽ ഡി മരിയ, നിക്കോളാസ് ഗോൺസാലസ് അല്ലെങ്കിൽ ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനെസ് അല്ലെങ്കിൽ ജൂലിയൻ അൽവാരസ്.