ISL 2021/22 : ” കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ മികച്ച 10 ഗോളുകൾ”

അഞ്ച് സീസണുകളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ ഞായറാഴ്ച ഗോവയിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങും.2016ൽ സ്റ്റീവ് കോപ്പലിന്റെ ശിക്ഷണത്തിലാണ് മഞ്ഞപ്പട അവസാനമായി ഫൈനലിലെത്തിയത്. നിശ്ചിത സമയത്ത് മത്സരം 1-1ന് അവസാനിച്ചതിന് ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ അവർ 4-3 ന് എടികെ എഫ്‌സിയോട് തോറ്റു. ഉദ്ഘാടന സീസണിലെ ഫൈനൽ കളിച്ച അവർ എടികെക്കെതിരെ 1-0ന് തോറ്റിരുന്നു.

സെർബിയൻ പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന് കീഴിൽ ഈ സീസണിൽ 20 മത്സരങ്ങളിൽ നിന്ന് 34 ഗോളുകൾ നേടി കേരളം പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തിയ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ ജംഷഡ്പൂർ എഫ്‌സിയെ (2-1 അഗ്രഗേറ്റ്) തോൽപ്പിച്ച് അവർ ഫൈനലിലെത്തി. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് റെക്കോഡ് ഗോളുകളാണ് അടിച്ചു കൂട്ടിയത്. ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് 36 ഗോളുകൾ അടിച്ചു കൂട്ടിയത്.

കേരളത്തിന്റെ ആക്രമണ ജോഡികളായ ജോർജ് പെരേര ഡയസും അൽവാരോ വാസ്‌ക്വസും ഈ സീസണിൽ ക്ലബ്ബിന്റെ ടോപ് സ്‌കോറർമാരാണ്, ഇരുവരും എട്ട് ഗോളുകൾ നേടി. ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ (ആറ്) നേടിയത് സഹൽ അബ്ദുൾ സമദാണ്. ഈ സീസണിൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് നേടിയ മികച്ച 10 ഗോളുകൾ നോക്കാം.

ചെന്നൈക്കെതിരെ ലൂണ നേടിയ ഫ്രീകിക്ക് ഗോളാണ് പത്താം സ്ഥാനത്ത്. ഒന്പതാം സ്ഥാനത്ത് ഒഡിഷക്കെതിരെ നിഷു കുമാർ നേടിയ കർവിങ് ഗോളും എട്ടാം സ്ഥാനത്ത് എടി കെ ക്കെതിരെലൂണ നേടിയ ഫ്രീകിക്ക് ഗോളാണ്. ഏഴാം സ്ഥാനത്ത് ബഗാനെതിരെ സഹൽ നേടിയ ഗോളും ആറാം സ്ഥാനത്ത് മുംബൈക്കെതിരെ അൽവാരോ വസ്ക്വാസിന്റെ ഗോളും അഞ്ചാം സ്ഥാനത്ത് ഗോവക്കെതിരെ ലൂണയുടെ ലോങ്ങ് റേഞ്ച് ഗോളും .

നാലാം സ്ഥാനത്ത് മുംബൈക്കെതിരെ സഹൽ നേടിയ നിർണായക ഗോളും മൂന്നാം സ്ഥാനത്ത് ബഗാനെതിരെ ലൂണയുടെ മനോഹരമായ കർവിങ് ഗോളും ഇടം പിടിച്ചു. രണ്ടാം സ്ഥാനത്ത് ഹൈദെരാബാദിനെതിരെ ഗ്രൂപ്പ് മത്സരത്തിൽ വിൻസി ബാരെറ്റോ നേടിയ ഇടം കാൽ ലോങ്ങ് റേഞ്ച് ഗോളും നോർത്ത് ഈസ്റ്റിനെതിരെ അൽവാരോ വസ്ക്വാസ് 59 വാര അകലെ നിന്നും നേടിയ ഗോൾ ഒന്നാം സ്ഥാനനത്തെത്തി.

Rate this post