പ്രതീക്ഷകളുടെ ഭാരമില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് എ.ടി.കെ യെ നേരിടും

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിനായി മികച്ച മുന്നൊരുക്കങ്ങളാണ് ടീമുകൾ എല്ലാം നടത്തിയിരിക്കുന്നത് . നവംബർ 19-ന് ഫത്തോർഡ സ്റ്റേഡിയത്തിൽ എ.ടി.കെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നതോടെ ഈ വർഷത്തെ ഫുട്ബോൾ പൂരത്തിന് തിരിതെളിയും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷവും ഗോവ തന്നെയാണ് ടൂർണമെന്റിന് വേദിയാകുന്നത്.മൂന്ന് സ്റ്റേഡിയങ്ങളിലായി ആകെ 115 മത്സരങ്ങള്‍ അരങ്ങേറും. എല്ലാ ദിവസങ്ങളിലും വൈകിട്ട് 7:30 ന് ആണ് മത്സരമെങ്കിലും ശനിയാഴ്ച്ച ദിവസങ്ങളിൽ രണ്ട് മത്സരുള്ളതിനാൽ രണ്ടാമത്തെ മത്സരം 9:30 ന് ആയിരിക്കും ആരംഭിക്കുക എന്ന പ്രത്യേകത ഈ വർഷമുണ്ട്.

കഴിഞ്ഞ സീസണിൽ ദയനീയമായി തകർന്നടിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തായിരുന്നു. മികച്ച താരനിരയുണ്ടായിട്ടും എന്നാൽ കളിക്കളത്തിൽ അതിനൊത്ത പ്രകടനം കാഴ്ച വെക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല. വിദേശ താരങ്ങളൾ തമ്മിലുള്ള ആശയ വിനിമയത്തിൽ സംഭവിച്ച പിഴവുകളും ഇന്ത്യൻ താരങ്ങൾ അവസരത്തിനൊത്ത് ഉയരാത്തതും തിരിച്ചടിയായപ്പോൾ ഈ വർഷം ആ പിഴവുകൾ ഒകെ തിരുത്താനാകു ടീം ഇറങ്ങുക.

സെർബിയൻ പരിശീലകൻ ആയ ഇവാൻ വുകുമാനോവിച്ചിന്റെ കീഴിൽ പുത്തൻ പ്രതീകക്ഷകളാണ് ടീമിന് ഉള്ളത്.പ്രതിരോധ താരങ്ങളായ എനെസ് സിപോവിച്ച്, മാർക്കോ ലെസ്‌കോവിച്ച് എന്നിവരേയും മധ്യനിര താരം അഡ്രിയാൻ ലൂണ, മുന്നേറ്റ താരങ്ങളായ ജോർജ്ജ് പെരേര ഡയസ്, അൽവാരോ വാസ്‌ക്വസ്, ചെഞ്ചോ ഗിൽറ്റ്‌ഷെൻ എന്നിരാണ് ടീമിന്റെ പുതിയ വിദേശ നിര പരിചയസമ്പത്തുള്ളവരാണ്.കഴിഞ്ഞ സീസണിലെ 16 താരങ്ങള്‍ ഇത്തവണയും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. അതിനാൽ ഈ താരങ്ങൾ തമ്മിലുള്ള രസതന്ത്രമാകും ബ്ലാസ്റ്റേഴ്സ് വിജയം തീരുമാനിക്കുന്നതിൽ നിർണായകമാവുക.

ഈ വർഷം പുതിയ സീസണിന് മുന്നോടിയായി മറ്റ് സീസണുകളിൽ ഒന്നും കണ്ടിട്ടില്ലാതെ മികച്ച പ്രീ സീസണാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്. ഒരുപാട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ സാധിച്ചത് ടീമിന് ഗുണമാണ് . മധ്യനിരയിലെ തുറുപ്പുചീട്ടുകളായ ലൂണ- സഹൽ സഖ്യം പ്രീ മാച്ചിൽ കാണിച്ച മികച്ച ഒത്തിണക്കവും ഒരുപാട് വിമർശനങ്ങൾ കഴിഞ്ഞ സീസണിൽ ഒക്കെ കേട്ട പ്രശാന്ത് നല്ല പ്രകടനം കാഴ്ച്ചവെച്ചതും ഒക്ക പ്രതീക്ഷ നല്കുന്നു.

വിദേശ താരങ്ങളായ എനെസ് സിപോവിച്ച്, മാർക്കോ ലെസ്‌കോവിച്ച് എന്നിവരല്ലാതെ മറ്റാർക്കുംടോപ് ഡിവിഷൻ ലീഗുകളിൽ കളിച്ച് അധികം പരിചയസമ്പത്ത് ഇല്ലാത്തതും മികച്ച ഇന്ത്യൻ സ്ട്രൈക്കറുടെ കുറവും ബ്ലാസ്റ്റേഴ്സിന്റെ ദൗർബല്യങ്ങളാണ്. വിദേശ താരങ്ങളെ തന്നെ ഗോളുകൾ നേടാൻ ആശ്രയിക്കേണ്ട കാര്യവും ബ്ലാസ്റ്റേഴ്സിനെ വിഷമത്തിലാക്കുന്നുണ്ട്.എല്ലാ ടീമുകളും മികച്ചവരായതിൽ ഏറ്റവും മികച്ച കളി ബ്ലാസ്റ്റേഴ്സ് ഈ വർഷം പുറത്തെടുത്ത് ഇല്ലെങ്കിൽ ജയിക്കാനാകില്ല എന്ന് ഉറപ്പാണ്. ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ടീം 2017 ന് ശേഷം സെമി കണ്ടിട്ടില്ല. ഈ വർഷം ആർത്തുവിളിക്കുന്ന ആരാധകർക്ക് വേണ്ടിയെങ്കിലും ഏറ്റവും മികച്ച പ്രകടനം നടത്താൻ ടീമിന് സാധിക്കട്ടെ ..

2014 മുതൽ പരസ്പരം ഏറ്റുമുട്ടിയവയിൽ പല ചരിത്രപ്രാധാന്യമർഹിക്കുന്ന മുഹൂർത്തങ്ങളും നടന്നിട്ടുള്ള കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെയും ഏറ്റുമുട്ടുമ്പോൾ മികച്ച മത്സരമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.മൂന്നു തവണ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാൻ ആവട്ടെ ഈ സീസണിലും അന്റോണിയോ ഹേബാസ്സിന്റെ തന്ത്രങ്ങളും മുൻനിർത്തിയാണ് ഐ എസ് എൽ കിരീടം മോഹിക്കുന്നത്. മൂന്നിൽ രണ്ട് തവണ ഹേബാസ്സിന്റെ കീഴിലാണ് കിരീടം ഉയർത്തി ചരിത്രം കുറിച്ചത്.

കഴിഞ്ഞ തവണയും ടീമിനെ ഫൈനൽ വരെ എത്തിച്ച ഹേബാസ്സ് ഈ വർഷവും മികച്ച ടീമിനെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.റോയ് കൃഷ്ണ, ഡേവിഡ് വില്യംസ്, ടിരി , ഹ്യൂഗോ ബോമസ് ഉൾപെടുന്ന ഏറ്റവും മികച്ച വിദേശ നിരയും പ്രീതം കോട്ടാൽ , മൻവീർ സിംഗ്, ലിസ്റ്റൺ കൊളാക്കോ തുടങ്ങിയ കഴിവുള്ള ഇന്ത്യൻ നിരയും ചേരുന്ന എ.ടി.കെ യെ തോൽപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് നന്നായി അധ്വാനിക്കണം എന്ന് ഉറപ്പ്. റോയ് കൃഷ്ണ , ഡേവിഡ് വില്യംസ് അടങ്ങിയ മുന്നേറ്റവും ബ്ലാസ്റ്റേഴ്സ് പ്രതിരോധവും തമ്മിലുള്ള മത്സരമാകാം ഇന്ന് നടക്കുക

Rate this post