‘ഗ്രീക്ക് കരുത്തിൽ ബ്ലാസ്റ്റേഴ്‌സ്’ : തുടർച്ചയായ മൂന്നാം ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters |ISL 2022 -23

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ മൂന്നാം വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്.ഇന്ന് നടന്ന എവേ മത്സരത്തിൽ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്, ആദ്യ പകുതിയിൽ ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസ് ആണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഗ്രീക്ക് സ്‌ട്രൈക്കർ ഗോൾ നേടിയത്. വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

ഗോവക്കെതിരെ കളിച്ച അതെ ടീമുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹൈദെരാബാദിനെ എവേ മത്സരത്തിൽ നേരിട്ടത്. മത്സരത്തിന്റെ തുടക്കത്തിൽ ഹൈദരാബാദിന്റെ ആധിപത്യമാണ് കാണാൻ സാധിച്ചത്. എന്നാൽ കളിയുടെ ഗതിക്ക് വിപരീതം എന്നോണം ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടി മത്സരത്തിൽ മുന്നിലെത്തി. ഡിമിട്രിയോസ് ഡയമന്റകോസ് ആണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഗ്രീക്ക് സ്‌ട്രൈക്കർ ഗോൾ നേടിയത്.ബോക്‌സിന് പുറത്ത് പന്ത് ലഭിച്ച അഡ്രിയാൻ ലൂണ അത് ബോക്‌സിലേക്ക് ചിപ്പ് ചെയ്തുവെങ്കിലും കീപ്പർ അനുജ് കുമാർ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ കിട്ടിയ പന്ത് ഡയമന്റകോസ് വലയിലെത്തിച്ചു.

എന്നാൽ 34 ആം മിനുട്ടിൽ ഡിമിട്രിയോസ് ഡയമന്റകോസ് പരിക്കേറ്റ് പുറത്ത് പോയത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായി മാറി. പകരം അപ്പോസ്‌തോലോസ് ജിയന്നൗ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഇറങ്ങി. 37 ആം മിനുട്ടിൽ സഹലിന് ലീഡ് ഇരട്ടിയാക്കാനുള്ള അവസരം ലഭിച്ചെങ്കിലും മുതൽക്കാനായില്ല. ലൂണ നൽകിയ ക്രോസിൽ നിന്നുള്ള താരത്തിന്റെ ഹെഡ്ഡർ പുറത്തേക്ക് പോയി. ആദ്യ പകുതിയുടെ അവസാനത്തിൽ ബാർത്തലോമിയോ ഒഗ്ബെച്ചെക്ക് സമനില ഗോൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡർ പുറത്തേക്ക് പോയി.

രണ്ടാം പകുതിയുടെ 51 ആം മിനുട്ടിൽ ഹൈദരാബാദിന് സമനില നേടാനുള്ള സുവർണ്ണാവസരം ജോയൽ ചിയാനീസ് പാഴാക്കി., താരത്തിന്റെ ശ്രമം പ്രഭ്‌സുഖൻ ഗിൽ തടഞ്ഞു. 54 ആം മിനുട്ടിൽ ബാർത്തലോമിയോ ഒഗ്ബെച്ചെക്കും ഗോൾ നേടാൻ അവസരം ലഭിച്ചു. 67 ആം മിനുട്ടിൽ രാഹുൽ കെ.പിക്ക് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്താനുള്ള അവസരം ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല.സമനില ഗോൾ നേടാൻ ഹൈദരാബാദ് കിണഞ്ഞു ശ്രമിചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധംഭേദിക്കാൻ സാധിച്ചില്ല.