ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഗോവയെയാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. അഡ്രിയാൻ ലൂണ ,ദിമിത്രിയോസ് ,കലുഷിനി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.
മൂന്നു തോല്‍വികള്‍ക്കുശേഷം കഴിഞ്ഞമത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തം ഗ്രൗണ്ടില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ മത്സരത്തിൽ രണ്ടു ഗോൾ നേടിയ സഹൽ ആദ്യ ഇലവനിൽ തിരിച്ചെത്തി. മത്സരത്തിൽ ഏഴാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലെത്താനുള്ള അവസരം ലഭിച്ചു.
രാഹുല്‍ നല്‍കിയ ഒരു ക്രോസ് ഗോവ ബോക്‌സില്‍ കൂട്ടപ്പൊരിച്ചിലുണ്ടാക്കി. ഇതിനിടെ പന്ത് ലഭിച്ച സഹളിന്റെ മികച്ചൊരു ഷോട്ട് ഗോവ ഗോള്‍കീപ്പര്‍ ധീരജ് തട്ടിയകറ്റുകയായിരുന്നു. പിന്നാലെ 10-ാം മിനിറ്റില്‍ ഗോവയും ഗോളിനനടുത്തെത്തി. നോവ സദോയിയുടെ ക്രോസില്‍ നിന്നുള്ള അല്‍വാരോ വാസ്‌ക്വസിന്റെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് കീപ്പര്‍ ഗില്‍ രക്ഷപ്പെടുത്തി.42-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കുന്നത്. രാഹുല്‍ നല്‍കിയ ക്രോസില്‍ നിന്നുള്ള ലൂണയുടെ ഹെഡര്‍ ശ്രമം പിഴച്ചു.
Here's how Adrian Luna opened the scoring for @KeralaBlasters! 🟡💥#KBFCFCG #HeroISL #LetsFootball #KeralaBlasters #FCGoa pic.twitter.com/XJHWWEE4OO
— Indian Super League (@IndSuperLeague) November 13, 2022
എന്നാല്‍ പന്ത് ലഭിച്ച സഹല്‍ നല്‍കിയ പാസ് ലൂണ അനായാസം വലയിലെത്തിക്കുകയായിരുന്നു.ബോക്‌സില്‍ വെച്ച് പന്ത് ലഭിച്ച ദിമിത്രിയോസിനെ വീഴ്ത്തിയ അന്‍വര്‍ അലിയുടെ ഫൗളിന് റഫറി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ദിമിത്രിയോസിന് പിഴച്ചില്ല. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്‌സ് 2-0ന് മുന്നിലെത്തി. 52 ആം മിനുട്ടിൽ ഇവാൻ കലുഷിനിയുടെ ഇടം കാൽ ലോങ്ങ് റേഞ്ചർ ഗോവൻ വലയിലെത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് മൂന്നു ഗോളിന് മുന്നിലെത്തി.
It was @DiamantakosD's spot kick that doubled @KeralaBlasters lead right before the break! 👊🔥#KBFCFCG #HeroISL #LetsFootball #KeralaBlasters #FCGoa pic.twitter.com/RJ6IjydykW
— Indian Super League (@IndSuperLeague) November 13, 2022
എന്നാൽ 67 ആം മിനുട്ടിൽ സെറിട്ടൺ ഫെർണാണ്ടസിന്റെ ക്രോസിൽ നിന്നും നോഹ സ നേടിയ ഗോളിൽ ഗോവ സ്കോർ 3 -1 ആക്കി കുറച്ചു. 72 ആം മിനുട്ടിൽ ലൂണക്ക് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേയ്ക്ക് പോയി. 76 ആം മിനുട്ടിൽ ഗോവക്ക് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
Wow! Has a ball been hit harder all season? Ivan with a screamer to make it 3-0 to @KeralaBlasters!
— Indian Super League (@IndSuperLeague) November 13, 2022
Watch #KBFCFCG live on @DisneyPlusHS: https://t.co/qVFJZheFsD & @OfficialJioTV
Live Updates: https://t.co/wi8jFVJuiM#HeroISL #LetsFootball #ISLMoments #KeralaBlasters #FCGoa pic.twitter.com/4BXUCflnDz