ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവ് നടത്തുമോ? ചരിത്രം തിരുത്താൻ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് നടക്കുന്ന ഐ എസ് എൽ പോരാട്ടത്തിൽ നേരിടുന്നത് ചെന്നൈയിൻ എഫ്സിയെയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്തണമെന്ന് ലക്ഷ്യത്തോടെയാണ് ഇന്ന് എതിരാളികളുടെ സ്റ്റേഡിയത്തിൽ കളിക്കാൻ ഒരുങ്ങുന്നത്.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ആദ്യം ഗോൾ സ്കോർ ചെയ്തുകൊണ്ട് മത്സരത്തിൽ ലീഡ് സ്വന്തമാക്കിയതിനുശേഷം ആണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയങ്ങൾ ഏറ്റുവാങ്ങുന്നത്. ഒഡീഷ എഫ്സിക്കെതിരെയും പഞ്ചാബ് എഫ്സിക്കെതിരെയുമാണ് കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരങ്ങളിൽ തോൽവി വഴങ്ങിയത്. ഇന്ന് ചെന്നൈയിൻ എഫ്സിയുടെ ഹോം സ്റ്റേഡിയമായ മറീന അറീനയിൽ ബ്ലാസ്റ്റേഴ്സ് കളിക്കാൻ എത്തുമ്പോൾ ലക്ഷ്യമാക്കുന്നത് മറീന സ്റ്റേഡിയത്തിലെ ആദ്യ വിജയം കൂടിയാണ്.
📹 Catch our highlights from #KBFCPFC.
— Kerala Blasters FC (@KeralaBlasters) February 13, 2024
Watch #ISL 2023-24 live on Sports 18, VH1 & JioCinema 👉 https://t.co/E7aLZnvjll#KBFC #KeralaBlasters pic.twitter.com/zZgeokB2ms
ഇതുവരെയും ചെന്നൈയിൻ എഫ്സിയുടെ ഹോം സ്റ്റേഡിയത്തിൽ വിജയം നേടാനാവാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടൊപ്പം മറീനയിലെ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ആദ്യത്തെ വിജയം സ്വന്തമാക്കുക എന്ന ആഗ്രഹം കൂടിയുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിൽ 13 മത്സരങ്ങളിൽ നിന്നും 12 പോയന്റ്മായി 11 സ്ഥാനത്താണ് ചെന്നൈയിൻ എഫ്സി.
A Southern Rivalry Classic! 🍿⚽
— Kerala Blasters FC (@KeralaBlasters) February 15, 2024
Watch #ISL 2023-24 live on Sports 18, VH1 & JioCinema 👉 https://t.co/E7aLZnvjll#CFCKBFC #KBFC #KeralaBlasters pic.twitter.com/BWrFQGraMU
14 മത്സരങ്ങളിൽ നിന്നും 26 പോയിന്റ് സ്വന്തമാക്കി പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഷീൽഡ് ട്രോഫിയിൽ സാധ്യതകൾ കൂട്ടണമെങ്കിൽ ഇന്നത്തെ ഉൾപ്പെടെയുള്ള വരുന്ന മത്സരങ്ങളിലെ വിജയങ്ങൾ അനിവാര്യമാണ്. ഐഎസ്എൽ സീസണിൽ മോശം പ്രകടനമാണ് ചെന്നൈയിൻ എഫ്സി കാഴ്ച വെക്കുന്നതെങ്കിലും കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവ് ആഗ്രഹിച്ചാണ് ഒരുങ്ങുന്നത്. ഇന്ന് രാത്രി 7:30ന് നടക്കുന്ന ചെന്നൈയിൻ എഫ്സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം തത്സമയം സ്‌പോർട്സ് 18, ജിയോ ടിവി എന്നിവയിൽ കാണാനാവും.