2024 വർഷത്തിലെ നമ്മുടെ ആദ്യത്തെ ഹോം മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കൊച്ചി സ്റ്റേഡിയത്തിൽ എതിരാളികളായി വരുന്നത് പഞ്ചാബ് എഫ്സിയാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സിന് പോയിന്റ് ടേബിളിലെ പതിനൊന്നാം സ്ഥാനക്കാരെയാണ് നേരിടേണ്ടത്.
തങ്ങളുടെ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും പരാജയം രുചിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിജയവഴിയിൽ തിരിച്ചെത്തുവാൻ വേണ്ടിയാണ് സ്വന്തം ആരാധകർക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ ഒരു അങ്കത്തിന് ഒരുങ്ങുന്നത്. ഇത്തവണത്തെ ഷീൽഡ് ട്രോഫി പോരാട്ടത്തിൽ മുന്നേറാൻ ബ്ലാസ്റ്റേഴ്സിന് വിജയങ്ങൾ ആവശ്യമാണ്. ഏകദേശം 50 ദിവസങ്ങൾക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഹോം സ്റ്റേഡിയത്തിലേക്ക് മത്സരം കളിക്കാൻ വേണ്ടി തിരിച്ചെത്തുന്നത്.
Reliving Dimi's strike against PFC that clinched the win and all three points! ⚽🟡#KBFC #KeralaBlasters pic.twitter.com/CdkX1IfnoC
— Kerala Blasters FC (@KeralaBlasters) February 11, 2024
ഇന്ന് വൈകുന്നേരം 7:30ന് കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വിജയം നേടാനായാൽ പോയന്റ് ടേബിളിൽ ഗോവയെ മറികടന്നു രണ്ടാം സ്ഥാനത്തെത്താൻ ബ്ലാസ്റ്റേഴ്സിന് കഴിയും. അതേസമയം ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമിലെ പുതിയ താരങ്ങളായ ഫെഡർ സെർനിച്, ജസ്റ്റിൻ ഇമ്മാനുവൽ എന്നിവർ കൊച്ചി സ്റ്റേഡിയത്തിലെ ഹോം ഗ്രൗണ്ടിലെ അരങ്ങേറ്റം കുറിക്കും.
Let's hear from Saju as she shares some of her favourite matchday memories from Kaloor! 💛
— Kerala Blasters FC (@KeralaBlasters) February 11, 2024
Grab your tickets now ➡️ https://t.co/SwXfLp5yyP#KBFC #KeralaBlasters pic.twitter.com/4VeS6ZhaPN
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സൂപ്പർ താരമായ അഡ്രിയാൻ ലൂണ മാർച്ച് മാസത്തിൽ ടീമിനോടൊപ്പം പരിക്കിൽ നിന്നും മുക്തനാവാനുള്ള റീഹാബ് ചെയ്യുവാൻ ടീമിനോടൊപ്പം കൊച്ചിയിൽ ജോയിൻ ചെയ്യുമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ അറിയിച്ചു. കൂടാതെ പഞ്ചാബ് എഫ്സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തിലെ ആദ്യത്തെ ഹോം മത്സരം കാണുവാൻ അഡ്രിയാൻ ലൂണ ഇന്ന് കൊച്ചി സ്റ്റേഡിയത്തിലുണ്ടാവുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.