“ISL നിർത്തിവെക്കുമോ ? വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ ഐ എസ് എല്ലിനു ഭീഷണിയാവുമോ”
കഴിഞ്ഞയാഴ്ച ഒരു എടികെ മോഹൻ ബഗാൻ കളിക്കാരന് കോവിഡ് -19 പോസിറ്റീവ് ആയതുമുതൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ആശങ്കകൾ വർധിച്ചിരിക്കുകയാണ്.കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ, രണ്ട് എടികെ മോഹൻ ബഗാൻ കളിക്കാർ കൂടി പോസിറ്റീവ് ആയി കൂടാതെ വൈറസ് എഫ്‌സി ഗോവയുടെ ബയോ-സെക്യൂർ ബബിളും ലംഘിച്ചു എന്ന വാർത്തകളും പുറത്തു വന്നു.
മൂന്ന് എഫ്‌സി ഗോവ കളിക്കാരെയും ഒരു കോച്ചിംഗ് സ്റ്റാഫ് അംഗത്തെയും ഐസൊലേഷനിലേക്ക് അയച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അവർ പരിശീലനം റദ്ദാക്കുകയും ചെയ്തു. അതിനിടയിൽ ഒരു മാച്ച് കമ്മീഷണർക്കും കോവിഡ് ബാധയേറ്റിരുന്നു.ഈ മാസം പുതിയ കളിക്കാരും സപ്പോർട്ട് സ്റ്റാഫും (ടീമുകളിൽ) ചേർന്നതിന് ശേഷമാണ് കേസുകൾ കൂടുതലായി ഉയർന്നുവന്നത്. ഇതിടെ കഴിഞ്ഞ നാല് ദിവസമായി പരിശോധനകൾ കൂടുതൽ കര്ശനമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച എടികെ മോഹൻ ബഗാനും ഒഡീഷ എഫ്‌സിയും തമ്മിലുള്ള മത്സരം ഒരു എടികെഎംബി കളിക്കാരന്റെ പോസിറ്റീവ് പരിശോധനയ്ക്ക് ശേഷം മാറ്റിവെച്ചിരുന്നു. അതിനിടയിൽ കോവിഡ് ഉയരുന്ന സാഹചര്യത്തിൽ ഐഎസ്എൽ നിർത്തിവെക്കേണ്ടി വരുമോ എന്ന രീതിയിലുള്ള ചർച്ചകളും ഉയർന്നു വന്നു തുടങ്ങിയിട്ടുണ്ട്. ബയോ ബബിളിനുള്ളിൽ കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ലീഗ് തുടരുന്നതിൽ സെർബിയൻ പരിശീലകൻ ആശങ്ക പ്രകടിപ്പിച്ചു.ലീഗ് നിർത്തി വെക്കുന്ന അവസ്ഥ വരരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും പറഞ്ഞിരുന്നു.