“കഴിഞ്ഞ 22 മത്സരങ്ങളിൽ ചെയ്തതുപോലെ ഞങ്ങൾ ഫൈനലിലും പരമാവധി ശ്രമിക്കും”
ഈ സീസണിൽ ലീഗിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്.പ്ലേഓഫിൽ, ലീഗ് സ്റ്റേജ് ജേതാക്കളായ ജംഷഡ്പൂർ എഫ്‌സിക്കെതിരെ ആധികാരിക വിജയം നേടിയാണ് ഫൈനൽ സ്പോട്ട് ഉറപ്പിച്ചത്.ഈ സീസണിൽ ടീമിന്റെ പ്രകടനത്തിൽ കോച്ച് വുകോമാനോവിച്ച് സന്തുഷ്ടനാണ്. കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്തായിരുന്ന ടീമിൽ നിന്ന് ഫൈനൽ വരെയുള്ള യാത്രയുടെ സൂത്രധാരൻ സെർബിയൻ തന്നെയാണ്.ഹൈദരാബാദ് എഫ്‌സിക്കെതിരായ ഐഎസ്‌എൽ ഫൈനലിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുഖ്യ പരിശീലകൻ ഇവാൻ വുകൊമാനോവിച്ച് മാധ്യമങ്ങളെ കണ്ടു.
“ഒരു മുൻ കളിക്കാരനെന്ന നിലയിലും ഇപ്പോൾ പരിശീലകനെന്ന നിലയിലും ഞങ്ങൾ ആരാധകർക്കായി ഫുട്ബോൾ കളിക്കുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളിൽ ആരാധകരില്ലാതെ കളിച്ചത് വിചിത്രമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഒഴിഞ്ഞ സ്റ്റേഡിയങ്ങളിൽ കളിക്കുന്നത് അത്ര സുഖകരമായിരുന്നില്ല. അതൊരു നല്ല വികാരമായിരുന്നില്ല. ഇപ്പോൾ ഞങ്ങൾ ആരാധകർക്ക് മുന്നിൽ കളിക്കാൻ പോകുന്നുവെന്ന് ഞങ്ങൾക്കറിയാം, ഇത് കളിക്കാർക്ക് അധിക പ്രചോദനമാണ്.കളിക്കാർ ങ്ങളുടെ ആളുകൾക്കും നഗരത്തിനും വേണ്ടി കളിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുണ്ടായിരുന്നു .ഒരു കളിക്കാരും അവരുടെ ജേഴ്സിക്ക് വേണ്ടിയും ലോഗോക്ക് വേണ്ടിയും പോരാടണം” രണ്ട് വർഷത്തിന് ശേഷം ആദ്യമായാണ് ആരാധകർ എത്തുന്നതിനെക്കുറിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.
“കൊച്ചിയിലെ ഞങ്ങളുടെ ജനക്കൂട്ടത്തിന് മുന്നിൽ കളിക്കാൻ അവസരം ലഭിക്കാത്തതിൽ ഞങ്ങൾ ഖേദിക്കുന്നു.ഈ ബയോ ബബിളിൽ പോലും ഞങ്ങൾക്ക് എല്ലാ പിന്തുണയും നൽകിയവർക്ക് നന്ദി ,അവർ ഞങ്ങളുമായി പങ്കിടുന്ന ആയിരക്കണക്കിന് സന്ദേശങ്ങളും എല്ലാ പോസ്റ്റുകളും അത് ഞങ്ങൾക്ക് വലിയ ഊർജ്ജം നൽകുന്നതായി തോന്നി” ആരാധരുടെ പിന്തുണയേകുറിച്ച് പറഞ്ഞു.
ഇന്ന് ഫൈനലിൽ ഞങ്ങൾക്ക് വാഗ്ദാനം ചെയ്യാൻ കഴിയുന്നത് കഴിഞ്ഞ 22 മത്സരങ്ങളിൽ ചെയ്തതുപോലെ ഞങ്ങൾ പരമാവധി ശ്രമിക്കും എന്നതാണ്.പിച്ചിൽ ഞങ്ങൾ പരമാവധി ശ്രമിക്കും, അവർക്കുവേണ്ടി പോരാടും, ബാഡ്ജിനായി പോരാടും, മികച്ച ടീമാകാൻ ശ്രമിക്കും.അതിനാൽ വീണ്ടും, ഒരു വലിയ നന്ദി, കാരണം അവർ ഞങ്ങളുടെ കാലിക്കാർക്ക് വലിയ പിന്തുണയാണ് നൽകുന്നത്.ശരിക്കും അവർ അത് അർഹിക്കുന്നു. അതിനാൽ ഫൈനലിൽ ഞങ്ങൾ ഒരുമിച്ച് ആഘോഷിക്കാൻ പോകുമെന്ന് പ്രതീക്ഷിക്കുന്നു ” ഇവാൻ കൂട്ടിച്ചേർത്തു.
“കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് ആദ്യം കേട്ടപ്പോൾ തന്നെ ഈ ക്ലബിന്റെ ഭാഗമാകാൻ താൻ ആഗ്രഹിച്ചിച്ചുവെന്നും ഈ ടീമിന്റെ ഭാഗമാകാൻ തീരുമാനിച്ചതിൽ താൻ സന്തോഷിക്കുന്നു എനിക്ക് വെല്ലുവിളികൾ ഇഷ്ടമാണ്. ഇത് കടുപ്പമുള്ള ജോലി ആകുമെന്ന് അറിയാമായിരുന്നു. എങ്കിലും ഫുട്ബോളിൽ ഇതൊക്കെയാണ് എല്ലാവരും ആഗ്രഹിക്കുന്നത് .ആരാധകരിൽ നിന്ന് കിട്ടുന്ന സ്നേഹവും ബഹുമാനവും തന്നെ സന്തോഷവാൻ ആക്കുന്നു എന്നും ഇവാൻ പറഞ്ഞു.