“ഫൈനലിൽ അൽവാരോയെയും, ഡയസിനെയും പിൻവലിച്ചത് ഈ കാരണത്താൽ”: ഇവാൻ വുകോമനോവിച്ച് |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് എന്നെന്നും ഓർമിക്കാവുന്ന ഒരു സീസൺ തന്നെയാണ് കടന്നു പോയത്. ആറു വർഷത്തെ ഇടവേളക്ക് ശേഷം ഫൈനലിൽ ഇടം നേടിയെങ്കിലും പെനാൽട്ടി ഷൂട്ട് ഔട്ടിൽ ഹൈദെരാബാദിനോട് കീഴടങ്ങാനായിരുന്നു വിധി.നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനിലയിൽ കലാശിച്ച മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിൽ 3-1ന് പരാജയപെട്ടു.

ഇപ്പോഴിതാ ഫൈനലിലെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കോച്ച് ഇവാന്‍ വുക്കുമനോവിച്ച്. ഒരു മലയാള മാധ്യമത്തിന് മൽകിയ അഭിമുഖത്തിലാണ് ഇവാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനായി വിദേശതാരങ്ങളിൽ പലരമുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമായിരുന്നു. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങാൻ സാധ്യതയുണ്ടായിരുന്നിട്ടും. ആദ്യം അർജന്റൈൻ സ്ട്രൈക്കർ ജോർജ് പെരേയ്ര ഡയസിനേയും പിന്നീട് സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വസിനേയും പരിശീലകൻ ഇവാൻ വുകോമനോവിച്ച് പിൻവലിക്കുകയായിരുന്നു.

ഇടയ്ക്കുവച്ച് ഈ താരങ്ങളെ തിരിച്ചു വിളിച്ചത് എന്തിനാണെന്ന് വെളിപ്പെടുത്തുകയാണ് കോച്ച് ഇവാന്‍.പെരേര ഡയസിനും, അൽവാരോ വാസ്‌കസിനും പേശീസംബന്ധമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവരെ തിരിച്ചുവിളിച്ചത്. അല്ലായിരുന്നെകിൽ അവർ പെനാൽറ്റി കിക്ക്‌ എടുക്കാനായി അവസാനം വരെ ഗ്രൗണ്ടിൽ തുടർന്നേനെ. പെനാൽറ്റി കിക്ക്‌ എടുക്കാൻ സ്വയം തയ്യാറായി വന്നവർക്കാണ് അവസരം നൽകിയത്. അഡ്രിയാൻ ലൂണ ആയിരുന്നു അവസാന കിക്ക്‌ എടുകേണ്ടിയിരുന്നത് ഇവാൻ പറഞ്ഞു.

ആയുഷ് അധികാരി ഒഴികെ കിക്ക്‌ എടുത്ത ജീക്സൺ സിംഗ്, നിഷു കുമാർ, ലെസ്‌കോവിച്ച് എന്നിവർക്ക് ലക്ഷ്യം പിഴച്ചതോടെയാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി ഏറ്റുവാങ്ങിയത്. അവസാന കിക്ക് എടുക്കാനായി നിന്ന ക്യാപ്റ്റൻ ലൂണയ്ക്ക് അവസരം ലഭിക്കുന്നതിന് മുൻപ് തന്നെ മത്സരം ഹൈദരാബാദ് വിജയിക്കുകയായിരുന്നു.

Rate this post