“കൊൽക്കത്ത ഡെർബിയിലെ ഹാട്രിക് ഹീറോയെ കുറിച്ചറിയാം ; ഐ എസ് എല്ലിൽ താരമാവാൻ കിയാൻ നസ്സിരി”

ഒരു തലമുറയിൽപ്പെട്ട ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് നസ്സിരി എന്ന പേര് കേൾക്കുമ്പോൾ ഒരു കാര്യം മാത്രമാണ് ഓര്മ വരുന്നത് ഗോളുകൾ .80 കളിൽ (1981-86), ഇറാനിൽ നിന്നുള്ള വിദ്യാർത്ഥിയായ ജംഷിദ് നസ്സിരി പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായി മാറുകയും ഇന്ത്യൻ ഫുട്ബോളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തു.ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ സ്‌പോർട്ടിംഗ്, ഈസ്റ്റ് ബംഗാൾ എന്നി ക്ലബ്ബുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്.ഈസ്റ്റ് ബംഗാൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്യുന്ന രണ്ടാമത്തെ വിദേശതാരമാണ് നസ്സിരി.

എന്നാൽ വര്ഷങ്ങള്ക്കു ശേഷം ഇന്ത്യൻ ഫുട്ബോളിൽ ആദ്ദേഹത്തിന്റെ നാമം വീണ്ടും കേൾക്കുകയാണ് . മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബിന്റെ നിരയിൽ നിന്ന് ഉയർന്ന്, മുൻ ഫുട്‌ബോൾ താരം ജംഷദ് നസ്‌സിരിയുടെ മകൻ കിയാൻ നസ്സിരി ഗിരി ശനിയാഴ്ച തകർപ്പൻ പ്രകടനത്തിന് ശേഷം ഇന്ത്യൻ ഫുട്‌ബോളിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു കഴിഞ്ഞു. ഐ‌എസ്‌എല്ലിന്റെ ഹ്രസ്വ ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി അദ്ദേഹത്തിന്റെ മകൻ മാറിയിരിക്കുകയാണ്. ബഗാൻ -ഈസ്റ്റ് ബംഗാൾ ചരിത്രത്തിൽ ( ബൈചുങ് ബൂട്ടിയയ്ക്ക് ശേഷം) അങ്ങനെ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരൻ ആണ് നസ്സിരി.

ഈ സീസണിന്റെ തുടക്കത്തിൽ, എടികെ മോഹൻ ബഗാന്റെ ആദ്യ മത്സരത്തിൽ, കേരള ബ്ലാസ്റ്റേഴ്സിനെതിരെ പകരക്കാരനായി നസ്സിരി കളിച്ചിരുന്നു .കൊൽക്കത്ത മൈതാനത്തും ഇന്ത്യൻ ഫുട്‌ബോളിലും അച്ഛന്റെ വിസ്മയിപ്പിക്കുന്ന പ്രശസ്തി കാരണം കൗമാര താരത്തിലും വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു.അദ്ദേഹത്തിന്റെ സീനിയർ അരങ്ങേറ്റം 2020 മാർച്ച് 1-ന് TRAU FC-ക്കെതിരെ മോഹൻ ബഗാന് വേണ്ടിയുള്ള ഐ-ലീഗ് ഏറ്റുമുട്ടലിൽ ആയിരുന്നു. അണ്ടർ 19 ടീമിലെ അംഗമായ 19-കാരൻ ഗോവയിൽ നടന്ന ട്രയൽസിൽ അന്നത്തെ മോഹൻ ബഗാൻ ഹെഡ് കോച്ച് കിബു വികുനയിൽ മതിപ്പുളവാക്കുകയും ആ സീസണിൽ സീനിയർ ടീമിൽ അവസരം ലഭിക്കുകയും ചെയ്തു.

കിയാന്റെ ഇന്ത്യൻ സൂപ്പർ ലീഗ് അരങ്ങേറ്റം, 2021 നവംബർ 19-ന് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയായിരുന്നു, ആ മത്സരത്തിൽ എടികെ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനെ 4-2ന് പരാജയപ്പെടുത്തി. അപ്പോഴേക്കും എഎഫ്‌സി കപ്പിൽ എഫ്‌സി നാസഫിനോട് എടികെഎംബിയുടെ തോൽവിയിലും താരം കളിച്ചിരുന്നു.2014-ൽ കല്യാണിയിൽ നടന്ന ബംഗാൾ U-13 ക്യാമ്പി വെച്ച് മോഹൻ ബഗാൻ സ്കൗട്ടുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. കൂടുതൽ വിടാതെ ക്ലബ്ബ് അവനെ നഴ്സറി ലീഗിലേക്ക് സൈൻ ചെയ്തു. നസ്സിരി തുടർച്ചയായി രണ്ട് സീസണുകളിൽ (2013/14 മുതൽ 2014/15 വരെ) ക്ലബ്ബിനായി കളിച്ചു. പിന്നീട് അദ്ദേഹം കൽക്കട്ട ഫുട്ബോൾ ക്ലബ്ബിൽ ചേരുകയും പിതാവ് ജംഷീദ് നസ്സിരിയുടെ ശിക്ഷണത്തിൽ കളിക്കുകയും ചെയ്തു.

2016/17ൽ കൽക്കത്ത ഫുട്ബോൾ ക്ലബ്ബിനെതിരെ ഇന്ത്യയുടെ അണ്ടർ 16 ക്യാമ്പ് രണ്ട് സൗഹൃദ മത്സരങ്ങൾ കളിച്ചപ്പോഴാണ് കിയാൻ ബിബിയാനോ ഫെർണാണ്ടസിന്റെ ശ്രദ്ധയിൽ പെട്ടത്. 16 വയസ്സുള്ളപ്പോൾ, മുഹമ്മദൻ എസ്‌സിക്ക് വേണ്ടി എലൈറ്റ് ലീഗ് കളിച്ചു. ബ്ലാക്ക് പാന്തേഴ്സിനൊപ്പം കൽക്കട്ട ഫുട്ബോൾ ലീഗിൽ (സീനിയർ ലെവൽ) പരിചയവും നേടി.2019 ലെ സീ ബംഗ്ലാ ലീഗിൽ (അണ്ടർ 19 ലീഗ്) അദ്ദേഹം മികച്ച അപ്രകടനം പുറത്തെടുത്തു.

ഇന്നലത്തെ മത്സരത്തിൽ രണ്ടാം പകുതിയിൽ ദീപക് താംഗ്രിക്ക് പകരക്കാരനായി ഇറങ്ങിയതിന് ശേഷം കിയാൻ നസ്സിരി എന്ന കൗമാര താരം 29 മിനിറ്റിനുള്ളിൽ, നസ്സിരി ഒരു ഹാട്രിക് തികച്ചു, ബഗാനെ ദുരിതത്തിൽ നിന്ന് വിജയത്തിലേക്ക് തിരികെ കൊണ്ടു വരികയും ചെയ്തു.കൊൽക്കത്ത ഡെർബിയിൽ ഹാട്രിക് നേടുന്ന അഞ്ചാമത്തെ താരമാണ് കിയാൻ നസ്സിരി. അമിയ ദേബ്, അസിത് ഗാംഗുലി, ബൈചുങ് ബൂട്ടിയ, ചിഡി എദെഹ് എന്നിവരാണ് മറ്റു ഹാട്രിക്ക് താരങ്ങൾ.2009ൽ എഡെ ചിഡിക്ക് ശേഷം ഡെർബിയിൽ ഹാട്രിക് നേടുന്ന ആദ്യ താരം കൂടിയാണ് നസ്സിരി. ഐ ലീഗിൽ മോഹൻ ബഗാനും വേണ്ടി ചിഡി വലകുലുക്കിയിരുന്നു.

Rate this post