കോവിഡിൽ നിന്നും കരകയറി ഐ എസ് എല്ലിലേക്ക് ശക്തമായി തിരിച്ചു വരാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ അവശ്വസനീയമായ കുതിപ്പാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ലീഗിന്റെ ആദ്യ പകുതി അവസാനച്ചപ്പോൾ 11 മത്സരങ്ങളിൽ നിന്നും 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ ലീഗിൽ കോവിഡ് പിടിമുറുക്കിയതോടെ നിരവധി മത്സരങ്ങളാണ് മാറ്റിവെച്ചത്. തുടർച്ചയായ രണ്ടു മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റെ മാറ്റിവെച്ചത്. 16 ആം തീയതി മുംബൈക്കെതിരെയും 20 ആം തീയതി മോഹൻ ബഗാനെതിരെയുമുള്ള മത്സരങ്ങലാണ് ബ്ലാസ്റ്റേഴ്സിന്റെ മാറ്റിവെച്ചത്. ബ്ലാസ്റ്റേഴ്‌സ് ടീമിൽ വിദേശ താരങ്ങൾ അടക്കമുള്ളവർക്ക് പോസിറ്റീവ് ആയതോടെയാണ് മത്സരം മാറ്റിവെക്കേണ്ടി വന്നത്.

സ്ഥിതിഗതികൾ വിലയിരുത്തിയ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മെഡിക്കൽ ടീമിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നാളെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഒരു ടീമിനെ ഇറക്കാനും സുരക്ഷിതമായി മത്സരത്തിന് തയ്യാറെടുക്കാനും കളിക്കാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. ഒഡിഷക്കെതിരെയുള്ള മത്സര ശേഷം ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനം നടത്തിയിരുന്നില്ല. മോഹൻ ബഗാനെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പത്ര സമ്മേളനം ഉപേക്ഷിചിരുന്നു.പരിശീലകനും താരങ്ങളും ഐസൊലേഷനിൽ ആണ് എന്നതാണ് പ്രസ് മീറ്റ് ഉപേക്ഷിക്കാൻ കാരണം. ഇതാദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രസ് മീറ്റ് മാറ്റിവെക്കുന്നത്.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് രണ്ടു മത്സരങ്ങൾ മാറ്റിവെച്ചത് ആസ്വാസകരം തന്നെയാണ്. മാറ്റിവെച്ചില്ലായിരുന്നെകിൽ പരിശീലനം ഇല്ലാതെയും പ്രധാന താരങ്ങൾ ഇല്ലാതെയും ഇറങ്ങേണ്ടി വന്നേനെ. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ജനുവരി 30 ആം തീയതി ബംഗളുരു എഫ് സ്‌ക്കെതിരെയാണ്.10 ദിവസത്തിന് ശേഷമാണ് അടുത്ത മത്സരം എന്നത് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയാണ്. അടുത്ത മത്സരത്തിന് മുൻപായി ടീമിന് പരിശീലനം നടത്താനും താരങ്ങൾക്ക് കൊറോണയിൽ നിന്നും മുകതമാവാനും ഈ സമയം ഉപയോഗപ്പെടുത്താം. കോവിഡ് ബാധിച്ച താരങ്ങൾക്ക് മാനസിക സമ്മർദത്തിൽ നിന്നും മോചിതനാവാനും ഈ സമയം ഉപയോഗപ്പെടുത്താൻ സാധിക്കും.നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ്, എടികെ മോഹൻ ബഗാൻ, എഫ് സി ഗോവ, ജംഷദ്പൂർ എഫ് സി ടീമുകളെയാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി ബാധിച്ചത്.

ഫെബ്രുവരിയിൽ ബ്ലാസ്റ്റേഴ്സിന് അഞ്ചു മത്സരങ്ങളാണ് കളിക്കേണ്ടി വരുന്നത്.ഫെബ്രുവരി 4- നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, ഫെബ്രുവരി 11-ജംഷഡ്‌പൂർ , ഫെബ്രുവരി 15- ചെന്നൈയിൽ എഫ്. സി, ഫെബ്രുവരി 19- ഹൈദരാബാദ്, ഫെബ്രുവരി 28-ഈസ്റ്റ്‌ ബംഗാൾ, മാർച്ച്‌ 5 -ഗോവ എന്നിവർക്ക് എതിരെയാണ് മറ്റുള്ള മത്സരങ്ങൾ.മാറ്റിവെച്ച രണ്ടു മത്സരങ്ങൾ എന്ന് കളിക്കുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. നീണ്ട ഇടവേളക്ക് ശേഷം കളിക്കുന്നത് ബ്ലാസ്റ്റേഴ്സിന് ഗുണകരമാവുമോ അതോ നിലവിലെ ഫോം നിലനിർത്താൻ ബുദ്ധിമുട്ടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കന്നി ഐഎസ് എൽ കിരീടം ലക്ഷ്യം വെച്ചിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള ഓരോ മത്സരവും നിർണായകമാണ്.

പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ തന്ത്രങ്ങൾക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് നല്ല രീതിയിൽ മുന്നോട്ട് പോവുന്നുണ്ട്. ഈ സീസണിൽ ബ്ലാസ്റ്റേർസിന്റെ വിജയങ്ങളിൽ നിർണായകമായത് വിദേശ താരങ്ങളുടെ പ്രകടനം തന്നെയാണ്, മുൻ സീസണുകൾ അപേക്ഷിച്ച് കഴിവുള്ള മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് സാധിക്കുകയും ചെയ്തു. മുൻ സീസണുകളിൽ വലിയ വില കൊടുത്തു കൊണ്ട് വന്ന പല വിദേശ താരങ്ങളും നിരാശപ്പെടുത്തിയ ചരിത്രമാണുള്ളത്. വിദേശ താരങ്ങൾക്കൊപ്പം സഹൽ, പ്രശാന്ത് ,പ്യൂട്ടിയ തുടങ്ങിയ ഇന്ത്യൻ താരങ്ങളും പ്രകടനത്തിൽ മികവ് പുലർത്തിയത് ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്തു.

Rate this post