” ഐ എസ് എൽ നിർത്തിവെക്കില്ല , പുതിയ പദ്ധതികളുമായി ഇന്ത്യൻ സൂപ്പർ ലീഗ് സംഘാടകർ “

ഇന്ത്യൻ സൂപ്പർ ലീഗിൽ കോവിഡിന്റെ ശക്തമായ ആക്രമണത്തെ തടയാൻ പല ടീമുകൾക്കും സാധിച്ചില്ല.വിവിധ ഐ‌എസ്‌എൽ ടീമുകളിലെ കളിക്കാർക്കും സ്റ്റാഫുകൾക്കുമിടയിൽ COVID-19 പൊട്ടിപ്പുറപ്പെടുന്നത് അർത്ഥമാക്കുന്നത് ആരും ശരിക്കും ശാരീരികമായോ മാനസികമായോ 100% നിലയിലല്ല എന്നാണ്.കഴിഞ്ഞ ആഴ്ച തന്നെ നാലോളം മത്സരങ്ങൾ മാറ്റിവെക്കുകയും ചെയ്തു.ഇനിയും കോവിഡ് കേസുകൾ വർധിക്കുകയും മത്സരങ്ങൾ മാറ്റിവെക്കുകയും ചെയ്യുന്നത് ലീഗിന്റെ നിലനിൽപ്പിനെ തന്നെ സാരമായി ബാധിക്കും എന്നുറപ്പായിരുന്നു.

എന്നാൽ ഇന്നലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒഡിഷ മത്സരം നടന്നതോടെ എല്ലാവരുടെയും പ്രതീക്ഷകൾ ഉയർന്നിരിക്കുകയാണ്. പല ടീമുകളും ദിവസങ്ങളോളം അടച്ചു പൂട്ടിയിരുന്ന പരിശീലനം പോലുമില്ലാതെയാണ് മത്സരത്തിനെത്തുന്നത്.എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ലീഗ് നിർത്തിവെക്കുകയോ ചെയ്യില്ലെന്ന് അതികൃതർ വ്യകത്മാക്കിയിരുന്നു . എന്നാൽ ലീഗ് നിർത്തിവെക്കാതെ അതിനൊരു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഐഎസ്എ ൽ അതികൃതർ. 20 ആം തീയതി ചേരുന്ന യോഗത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും. ലീഗ് നിർത്തിവെക്കുന്നതിന് പകരമായി കുറച്ചു ആഴ്ചകൾ നീട്ടിവെക്കാനുള്ള പദ്ധതിയാണ് അധികൃതരുടെ മുന്നിലുള്ളത്.രണ്ടാഴ്ച്ച പൂര്‍ണ അടച്ചിടല്‍ നടത്തുന്നതോടെ കാര്യങ്ങളെല്ലാം കലങ്ങിത്തെളിയുമെന്നാണ് ഐഎസ്എല്‍ അധികൃതര്‍ വിചാരിക്കുന്നത്.

പല ക്ലബ്ബുകളുടെയും താരങ്ങൾ ബയോ ബബിൾ ലംഘിച്ചുവെന്ന് പല ഗോവൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.11 ക്ലബ്ബുകളിൽ എട്ടെണ്ണം തങ്ങളുടെ ക്യാമ്പുകളിൽ പോസിറ്റീവ് കോവിഡ് -19 കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗിലെ ബയോ ബൈബിൾ സുരക്ഷിതമല്ല എന്ന് വാദവും നിലനിൽക്കുന്നുണ്ട്. ന്യൂ ഇയർ ക്രിസ്മസ് ആഘോഷങ്ങളാണ് ഇപ്പോഴത്തെ കോവിഡ് വർധനക്ക് കാരണം എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. നിലവിൽ കൂടുതൽ താരങ്ങൾക്ക് നെഗറ്റീവ് ആവുന്നത് ലീഗിന് ചെറിയൊരു ആശ്വാസം നൽകുന്നുണ്ട്.

എന്നാൽ കോവിഡ് വർദ്ധിക്കുന്ന സാഹചര്യം പല വിദേശ താരങ്ങളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഈ സീസണിൽ കോവിഡ് മൂലം മാനസികമായി തളർന്നിരുന്നുവെന്ന് എടുത്തുകാട്ടുന്നതാണ് പല വിദേശ താരങ്ങളുടെയും താരങ്ങളുടെയും സ്റ്റാഫംഗങ്ങളുടെയും സമീപകാല സോഷ്യൽ മീഡിയ പോസ്റ്റുകൽ കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. ഫുട്ബോൾ എത്ര മനോഹരമാണെന്ന് ആസ്വദിക്കാൻ അവർക്ക് കഴിയുന്നില്ലെന്ന് വിക്ടർ മോംഗിൽ പറയുന്നു.

സീസൺ അവസാനിക്കുന്നതുവരെ മിക്ക കളിക്കാർക്കും കാത്തിരിക്കാനാവില്ലെന്ന് എഡു ബേഡിയ പറഞ്ഞു.ഫുട്‌ബോളാണ് തങ്ങളുടെ മനസ്സിലെ അവസാനത്തെ കാര്യം എന്ന് ഇവാൻ വുകൊമാനോവിച്ച് പറഞ്ഞു. പരിക്കുകളൊന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നത് എങ്ങനെയാണ് പ്രഥമ പരിഗണനയെന്ന് ഓവൻ കോയിൽ സംസാരിച്ചു. പല വിദേശ താരങ്ങളും നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് എന്ന വാർത്തകളും പുറത്തു വന്നിരുന്നു.

Rate this post