ടീം ഓഫ് ദി വീക്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യം ,ലൂണയടക്കം മൂന്നു താരങ്ങൾ ടീമിൽ |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസൺ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്.കഴിഞ്ഞ ഗെയിം വീക്കിൽ നിരവധി മികച്ച മത്സരങ്ങളാണ് അരങ്ങേറിയത്. കേരളം ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി ആദ്യത്തെ രണ്ടു മത്സരങ്ങളിലും വിജയം നേടാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു.
കൊച്ചിയിൽ നടന്ന മത്സരത്തിൽ മത്സരത്തിൽ ജംഷഡ്‌പൂരിനെ ലൂണയുടെ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്.രണ്ടു മത്സരങ്ങളിലും വിജയം നേടി ആറു പോയിന്റുമായി മോഹൻ ബഗാൻ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ അതെ പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ്. രണ്ടാമത്തെ ഗെയിം വീക്കിലെ മികച്ച താരങ്ങളുടെ ഇലവൻ കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തുകയുണ്ടായി. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മൂന്നു താരങ്ങളാണ് മികച്ച ഇലവനിൽ ഇടം നേടിയിരിക്കുന്നത്.
അഡ്രിയാൻ ലൂണ ബെസ്റ്റ് ഇലവനിൽ വീണ്ടും ഇടം നേടിയപ്പോൾ ,ഗോൾ കീപ്പർ സച്ചിൻ സുരേഷും പ്രതിരോധനിര താരം മിലോസ് ഡ്രിങ്കിച്ചും ബെസ്റ്റ് ഇലവനിൽ ഇടം പിടിച്ചു . ജാംഷെഡ്പൂരിനെതിരെ മൂന്ന് തകർപ്പൻ സേവുകൾ നടത്തിയ സച്ചിൻ സുരേഷ് ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ മത്സരത്തിൽ തന്റെ ടീമംഗങ്ങൾക്ക് രണ്ട് ഗോളവസരങ്ങൾ സൃഷ്ടിക്കുകയും ഒരു ഗോൾ നേടുകയും ചെയ്ത ലൂണ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. പ്രതിരോധത്തിൽ പാറ പോലെ ഉറച്ചു നിൽക്കുന്ന വിദേശ താരം ഡ്രിങ്കിച്ച് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയിരിന്നു.
3️⃣ @NEUtdFC & 3️⃣ @KeralaBlasters players make it to #ISLTOTW for Matchweek 2! 🙌
— Indian Super League (@IndSuperLeague) October 3, 2023
Rate this team out of 🔟#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 | @JioCinema @Sports18 pic.twitter.com/GfI6Pet1sI
പ്രതിരോധതാരം അഷീദ് അക്തർ, മധ്യനിര താരങ്ങളായ ഫാൽഗുനി സിങ്,പാർത്തീബ് ഗോഗോയ് എന്നിവർ നോർത്ത് ഈസ്റ്റിൽ നിന്നും ടീം ഓഫ് ദി വീക്കിൽ ഇടം പിടിച്ചു.മോഹൻ ബഗാനിൽ നിന്നും ഹ്യൂഗോ ബൗമസ് മുംബൈ സിറ്റിയുടെ ഡിഫെൻഡറായ റോസ്റ്റിൻ ഗ്രിഫിത്ത്‌സ്, എഫ്‌സി ഗോവയുടെ കാർലോസ് മാർട്ടിനസ്, ഈസ്റ്റ് ബംഗാളിന്റെ ക്‌ളീറ്റൻ സിൽവ എന്നിവരും ടീം ഓഫ് ദി വീക്കിൽ ഇടം പിടിച്ചു.
3️⃣ points and a solid team effort at the fortress! 🟡🏟#KBFCJFC #KBFC #KeralaBlasters pic.twitter.com/uOJTY6AcJd
— Kerala Blasters FC (@KeralaBlasters) October 2, 2023