“ഇത്തവണ ചരിത്രം മാറ്റിയെഴുതാൻ കേരള ബ്ലാസ്റ്റേഴ്‌സ്” മൂന്നാം തവണ ഭാഗ്യം കേരള ബ്ലാസ്റ്റേഴ്സിനൊപ്പമാവുമോ ?
ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബാണ് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രം പരിശോധിച്ചു നോക്കുമ്പോൾ ഈ സീസണിലെ ഫൈനൽ പ്രവേശനം മാറ്റി നിർത്തിയാൽ 2014 ലെ ആദ്യ സീസണിലും 2016 ലെ മൂന്നമത്തെ സീസണിലുമാണ് ബ്ലാസ്റ്റേഴ്‌സ് കലാശ പോരാട്ടത്തിന് അര്ഹതെ നേടിയത്. 2014 ലും 2016 ലും ഫൈനലിൽ അത്ലെറ്റിക്കോ ഡി കൊൽക്കത്തയുടെ പരാജയപ്പെട്ട് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടാനയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി .
എന്നാൽ മൂന്നാമത്തെ ഊഴത്തിൽ അത് മാറ്റി എഴുതാനുള്ള തയ്യാറെടുപ്പിലാണ് കൊമ്പന്മാർ.ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ നടക്കുമ്പോൾ ഗാലറികൾ നിറഞ്ഞ് ആവേശത്തോടെ ടീമിന് പിന്തുണ വിളിക്കുന്ന കാണികളെ കാണുമ്പോൾ അവർ ടീമിനെ ചങ്ക് പറിച്ച് സ്നേഹിക്കുമ്പോൾ ആകെ അവർ ആഗ്രഹിക്കുന്നത് ടീമിന്റെ വിജയം മാത്രമാണ്, തോൽവി ആണെങ്കിൽ പോലും ടീം മികച്ച രീതിയിൽ പോരാടിയാൽ പോലും അവർ അത് ആസ്വദിക്കും.”ആരാധകരില്ലാതെ ഫുട്ബോൾ ഒന്നുമല്ല” എന്ന് പലപോഴും തോന്നിയിട്ടുണ്ട്. കോവിഡ് മൂലം ആരാധകരുള്ള ഒഴിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കേണ്ടി വന്നപ്പോൾ പോലും സ്വന്തം ടീമിനെ അകമഴിഞ്ഞ പിന്തുണച്ചവരാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ. ഇവർക്ക് വേണ്ടി മൂന്നാമത്തെ അവസരത്തിൽ ബ്ലാസ്റ്റേഴ്സിന് കിരീടം നേടണം.
ഇന്ന് നടക്കുന്ന മോഹൻ ബഗാൻ -ഹൈദരാബാദ് എഫ് സി മത്സരത്തിലെ വിജയികളെയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ നേരിടുന്നത്. ഇത്തവണ ബ്ലാസ്റ്റേഴ്സിന് കിരീടം വലിയ സാധ്യത കൽപ്പിക്കുന്നത്. ലീഗ് വിന്നേഴ്സ് ഷീൽഡ് ജേതാക്കളായ കരുത്തരായ ജാംഷെഡ്പൂരിനെ കീഴടക്കി എത്തി എന്നത് ബ്ലാസ്റ്റേഴ്സിന്റെ കിരീട സാധ്യത വര്ധിപ്പിക്കുന്നുണ്ട്. ഇവാൻ വുകമനോവിച് എന്ന ത്രന്ത്രശാലിയായ പരിശീലകൻ ഡിഫെന്‍സും ആക്രമണവും ഒന്നിച്ച് കൊണ്ടുപോകാന്‍ പറ്റിയ സംഘത്തെ വളർത്തിയെടുത്തതോടെ ഏത് ടീമിനെതിരെയും ഭയമില്ലാതെ അനായാസം കളിയ്ക്കാൻ ബ്ലാളാസ്റ്റേഴ്സിനു സാധിക്കാറുണ്ട്.എതിർ ടീമിന്റെ ദൗർബല്യങ്ങൾ മനസ്സിലാക്കി ഇവാൻ ഒരുക്കുന്ന തന്ത്രങ്ങൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മൈതാനത്ത് അറ്റത്തെ പാടി നടപ്പിലാക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങളിൽ നിര്ണായകമാവാറുണ്ട്.
Taking off from the Maidan in style! 😌🚍https://t.co/LSWf4zMfc9#KBFCJFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ്
— K e r a l a B l a s t e r s F C (@KeralaBlasters) March 16, 2022
ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ വരെ എത്തി നിക്കുന്ന പോരാട്ടത്തിൽ ഓരോ താരങ്ങളുടെ അവരുടെ പങ്ക് വഹിച്ചിട്ടുണ്ട്.മികച്ച ഗോളും അതിലേറെ മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞ ലൂണ,മുന്നേറ്റത്തിലും പ്രതിരോധത്തിൽ പോലും മികച്ച സംഭാവനകൾ നൽകുന്ന പെരേര ഡയസ്, ആത്മവിശ്വാസത്തോടെ കളിച്ച വാസ്‌ക്വെസ്, എതിരാളികളുടെ കാലുകളിൽ നിന്ന് പന്ത് തട്ടിയെടുത്ത് മുന്നോട്ടു നൽകുന്നതിൽ വൈദഗ്ധ്യം കാണിച്ച ഹോർമിപാം, പ്രതിരോധത്തിലെ ശക്തി കേന്ദ്രം ലെസ്‌കോവിച് , ഖബ്ര, പ്രതിരോധത്തിനും ആക്രമണത്തിനുമിടയിൽ പാലം പണിത പൂട്ടിയ , മികച്ച റണ്ണുകൾ നടത്തിയ ആയുഷ് അധികാരി, നിഷു കുമാർ… പിന്നെ നിർണായക സേവുകളുമായി കളം നിറഞ്ഞ കീപ്പർ ഗിൽ… പകരക്കാരായിറങ്ങി മിന്നും പ്രകടനം കാഴ്ചവച്ച കെ.പി രാഹുൽ, വിൻസി ബരറ്റോ, ജീക്സൺ .രണ്ടാം പാദത്തിൽ കളിച്ചില്ലെങ്കിലും സഹല്‍ അബ്ദുള്‍ സമദിന്റെ ഗോളടി മികവും ഇക്കുറി ബ്ലാസ്‌റ്റേഴ്‌സിന്റെ എനര്‍ജി ബൂസ്റ്റര്‍ ആയി.
2014 ൽ സീസൺ-വിദേശ താരങ്ങളേയും ഇന്ത്യൻ താരങ്ങളും ഒരു സങ്കമായി കളിച്ച ടീം ഫൈനലിൽ സ്ഥാനം പിടിച്ചു.ഐ എസ് എൽ കണ്ട ഏറ്റവും മികച്ച മത്സരത്തിന്റെ ഭാഗമായി ചെന്നൈ എഫ് സിയെ ഇരുപാദങ്ങളുമായി (4 -3 )ന് തകർത്ത് ഫൈനലിൽ എത്തി .ഫൈനൽ മത്സരത്തിൽ അവസാന നിമിഷത്തെ അശ്രദ്ധ(1 -0 ) ന് കൊൽക്കത്തയോട് വിജയം കൈവിട്ടു.
2016 ൽ സെമിയിൽ ഡൽഹി ഡൈനാമോസിനെതിരെയുള്ള കൊച്ചിയില്‍വച്ച് നടന്ന ആദ്യ പാദ സെമിയില്‍ ഫെര്‍ഫോര്‍ട്ടിന്റെ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് 1-0ന്റെ ജയം സ്വന്തമാക്കി. എന്നാല്‍, രണ്ടാം പാദത്തില്‍ ഡല്‍ഹി 2-1ന്റെ ജയം നേടി. അധിക സമയത്തും വിജയികളെ നിശ്ചയിക്കാൻ സാധിക്കാതെ വന്നത്തോടെ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ടു. ഡൽഹി താരങ്ങൾ പെനാൽട്ടി മത്സരിച്ച് പാഴാക്കിയപ്പോൾ മൂന്നു വർഷത്തിനിടെ രണ്ടാം തവണയും ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ ഇടം പിടിച്ചു. എന്നാൽ ഒരിക്കൽ കൂടി കൊൽകടത്തയോട് ഫൈനലിൽ പരാജയപെട്ട് രണ്ടാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നു.