‘ലയണൽ മെസി എനിക്ക് ആംബാൻഡ് നൽകിയത് ഒരു ബഹുമതിയാണ്’ : ഏഞ്ചൽ ഡി മരിയ|Angel Di Maria
2026 ലോകകപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ പരാജയപെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സിയാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്. അർജന്റീന ജേഴ്സിയിലെ മെസ്സിയുടെ 104 മത്തെ ഗോളായിരുന്നു ഇത്. കഠിനമായ പോരാട്ടത്തിന്റെ 78 ആം മിനുട്ടിൽ ലഭിച്ച ഫ്രീ കിക്കിൽ നിന്നാണ് മെസ്സി ഗോൾ നേടിയത്.
CONMEBOL FIFA ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ തന്റെ മുൻ ബാഴ്‌സലോണ സഹതാരം ലൂയിസ് സുവാരസിനൊപ്പം (29) എത്താൻ മെസ്സിക്ക് ഈ ഗോളോടെ സാധിക്കുകയും ചെയ്തു.നിലവിലെ ലോക ചാമ്പ്യൻമാർക്കായി തുടർച്ചയായ എട്ടാം മത്സരത്തിലും ഗോൾ നേടാൻ ഇതോടെ മെസ്സിക്ക് സാധിച്ചു.2022 ഫിഫ ലോകകപ്പിൽ 16-ാം റൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 2-1 ന് വിജയിച്ചതിനുശേഷമുള്ള എല്ലാ മത്സരത്തിലും മെസ്സി ഗോൾ നേടിയിട്ടുണ്ട്.
ഇക്വഡോറിനെതിരെയുള്ള മത്സരത്തിന്റെ അവസാന വിസിൽ വരെ ലയണൽ മെസ്സി കളത്തിൽ ഉണ്ടായില്ല.89-ാം മിനിറ്റിൽമെസ്സിക്ക് പകരക്കാരനായി സിക്വിയൽ പലാസിയോസ് ഇറങ്ങി. ഡി മരിയക്ക് ക്യാപ്റ്റന്റെ ആം ബാൻഡ് നൽകിയാണ് മെസ്സി കളിക്കളം വിട്ടത്.”ലിയോ എനിക്ക് ക്യാപ്റ്റന്റെ റിബൺ നൽകിയത് അഭിമാനത്തിന്റെ നിമിഷമായിരുന്നു. ഇത് വളരെ പ്രത്യേകതയുള്ള ഒന്നാണ്.ഇത്രയും വർഷം ദേശീയ ടീമിൽ ഉണ്ടായിരുന്നതും ആ അവസരം ലഭിച്ചതും വളരെ നല്ല കാര്യമാണ്” ഡി മരിയ പറഞ്ഞു.
Leo Messi giving Ángel Di María the Captain’s armband amongst a glorious standing ovation from the fans!
— Sara 🦋 (@SaraFCBi) September 8, 2023
The fairytale is COMPLETE 🇦🇷🐐🫶🏻 pic.twitter.com/IjGuVqujCl
🏆 #Eliminatorias
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) September 8, 2023
🎙️ Ángel Di María: "Contento, feliz porque ganamos los tres puntos, era lo más importante. Sabemos que las Eliminatorias son complicadas. Intentaremos sumar también en Bolivia". pic.twitter.com/4p4urHvW7i
“ഞങ്ങൾ മൂന്ന് പോയിന്റുകൾ നേടിയതിനാൽ സന്തോഷമുണ്ട്, അതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കാര്യം.യോഗ്യതാ മത്സരങ്ങൾ സങ്കീർണ്ണമാണെന്ന് ഞങ്ങൾക്കറിയാം. ബൊളീവിയക്കെതിരെയും വിജയിക്കാനായി കളിക്കും.ഒരു തുടക്കക്കാരനായോ പകരക്കാരനായോ കളിക്കാൻ ഞങ്ങൾ എപ്പോഴും 100% തയ്യാറാണ്” ഡി മരിയ പറഞ്ഞു.
🏆 #Eliminatorias
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) September 8, 2023
🎙️ Ángel Di María: "Que Leo me dé la cinta es un orgullo, algo muy especial. Tantos años en la Selección y tener es posibilidad es algo muy lindo".