‘ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു ഗെയിമായിരിക്കും, ഈ സ്റ്റേഡിയത്തിൽ വിജയം വളരെ കഠിനമാണ്’ : ലയണൽ മെസ്സി

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടത്തിലൂടെ രണ്ടാം പാദ മത്സരത്തിൽ പിഎസ്ജി നാളെ ബയേൺ മ്യൂണിക്കിനെ നേരിടും.ആദ്യ പാദത്തിൽ പാർക് ഡെസ് പ്രിൻസെസിൽ മുൻ പിഎസ്‌ജി ഫോർവേഡ് കിംഗ്‌സ്‌ലി കോമാന്റെ രണ്ടാം പകുതിയിലെ ഗോളിന് 1-0 ത്തിന്റെ ലീഡ് നേടിയാണ് ബയേൺ അലയൻസ് അരീനയിലേക്ക് ഇറങ്ങുന്നത്.

ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാൻ ബയേണിന് തോൽവി ഒഴിവാക്കിയാൽ മതി. എന്നാൽ പിഎസ്ജിയെ സംബന്ധിച്ച് വിജയം അനിവാര്യമാണ്.രണ്ട് തവണ യൂറോപ്യൻ കപ്പ് ഉയർത്തിയ കഴിഞ്ഞ ദശാബ്ദത്തിൽ ബയേൺ ക്വാർട്ടർ ഫൈനലിൽ എത്തുന്നതിന് മുമ്പ് ഒരു തവണ മാത്രമാണ് പുറത്തായത്.ആ എലിമിനേഷൻ 2018-19 ലെ ചാമ്പ്യൻമാരായ ലിവർപൂളിനെതിരെ ആയിരുന്നു.

പാരീസ് സെന്റ് ജെർമെയ്ൻ താരം ലയണൽ മെസ്സി തന്റെ കരിയറിൽ അവിശ്വസനീയമായ ചില കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ലോകകപ്പ് ജേതാവിന് അലയൻസ് അരീനയിൽ ബയേൺ മ്യൂണിക്കിനെ വീഴ്ത്താൻ PSGയെ സഹായിക്കാൻ കഴിയുമെങ്കിൽ, അത് തീർച്ചയായും അർജന്റീന ഇതിഹാസത്തിന് അവിശ്വസനീയമാംവിധം ശ്രദ്ധേയമായ മറ്റൊരു നേട്ടമായി മാറും.

“ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു ഗെയിമായിരിക്കും, അത് ചെറിയ വിശദാംശങ്ങളാൽ തീരുമാനിക്കപ്പെടും. ഈ സ്റ്റേഡിയത്തിൽ വിജയം വളരെ കഠിനമാണ്. എന്നാൽ ഞങ്ങൾ നന്നായി തയ്യാറെടുക്കുകയും സാഹചര്യം മാറ്റാൻ പ്രാപ്തരാണെന്നും ഞാൻ കരുതുന്നു. ഈ ഉദ്ദേശ്യത്തോടെ ഞങ്ങൾ മ്യൂണിക്കിലേക്ക് പോകും, ”മെസ്സി PSG ടിവിയോട് പറഞ്ഞു.സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങുന്നതെങ്കിലും മെസ്സിക്കും അദ്ദേഹത്തിന്റെ സഹ സൂപ്പർതാരം കൈലിയൻ എംബാപ്പെയ്ക്കും ജർമൻ വമ്പന്മാരെ വീഴ്ത്താനാവും എന്നാണ് പ്രതീക്ഷ.

മെസ്സിയിപ്പോൾ മികച്ച പ്രകടനമാണ് ഈ സീസണിൽ നടത്തുന്നത്.ക്ലബ്ബിനും രാജ്യത്തിനും വേണ്ടി 50 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. എംബപ്പേയും പിഎസ്ജി ക്കായി മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.

Rate this post