❝ഇറ്റലിയുടെ ഐതിഹാസിക യൂറോ കപ്പ് വിജയത്തിന് ഇന്നേക്ക് ഒരു വയസ്സ്❞

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവുകളിൽ ഒന്ന് നടന്നിട്ട് ഇന്നേക്ക് ഒരു `വർഷം തികയുമായാണ്.2018 ലോകകപ്പിന് യോഗ്യത നേടാതെ തലകുനിച്ച അസൂറികൾ മൂന്ന് വർഷത്തിനകം യൂറോ കപ്പിൽ മുത്തമിട്ടപ്പോൾ അത് ഇറ്റാലിയൻ ടീമിന്റെ അവിസ്മരണീയ തിരിച്ചുവരവായി ലോകം വാഴ്ത്തി.

ഫൈനലിന്റെ ആവേശം അണുവിട പോലും കുറയാതിരുന്ന മത്സരത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കാൻ മോഹിച്ച് സ്വന്തം തട്ടകമായ വെംബ്ലി സ്റ്റേഡിയത്തിൽ ഇറങ്ങിയ ഇംഗ്ലണ്ടിനെ പെനാൽറ്റിഷൂട്ട് ഔട്ടിൽ പ്രകടനത്തിൽ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടം സ്വന്തമാക്കിയത് . 53 വർഷത്തിന് ശേഷമാന് ഇറ്റലി യൂറോപ്യൻ ചാമ്പ്യൻമാരായത്.ഇറ്റലിയുടെ രണ്ടാമത്തെ യൂറോപ്യന്‍ കിരീട വിജയമാണിത്. അവസാനമായി 1968ലായിരുന്നു അസൂറികള്‍ യൂറോപ്പിലെ രാജാക്കന്‍മാരായാത്. ഇറ്റലി- ഇംഗ്ലണ്ട് കലാശപ്പോര് നിശ്ചിസമയത്തും അധികസമയത്തും സ്‌കോര്‍ 1-1നു തുല്യമായി തുടര്‍ന്നതോടെയാണ് വിജയികളെ തീരുമാനിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.

നിശ്ചിതസമയത്ത് ഇംഗ്ലണ്ടായിരുന്നു ആദ്യം മുന്നിലെത്തിയത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ലൂക്ക് ഷോ ഇംഗ്ലണ്ടിനു ലീഡ് സമ്മാനിച്ചിരുന്നു. ദേശീയ ടീമിനായി അദ്ദേഹത്തിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്. യൂറോ കപ്പ് ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോള്‍ കൂടിയായിരുന്നു ഇത്. സോവിയറ്റ് യൂണിയനിനെതിരേ അഞ്ചാ മിനിറ്റില്‍ സ്പാനിഷ് താരം ഗോളായിരുന്നു നേരത്തേയുള്ള ഫാസ്റ്റസ്റ്റ്. ഇതാണ് ഷോ തിരുത്തിയത്. എട്ടാം മിനിറ്റില്‍ ഇറ്റലിക്കു അനുകൂലമായി ബോക്‌സിനു പുറത്തു നിന്നു ഫ്രീകിക്ക് ലഭിക്കുന്നു. പക്ഷെ ഇന്‍സിനിയുടെ ഫ്രീകിക്ക് ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ ഭീഷണിയുര്‍ത്താതെ കടന്നുപോയി. ഇറ്റലി തുടര്‍ന്നും ഗോള്‍ മടക്കാന്‍ നീക്കങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ഭീഷണിയുയര്‍ത്തുന്നതായിരുന്നില്ല.

ഇംഗ്ലീഷ് ഗോളിയെ പരീക്ഷിക്കുന്ന ശ്രമങ്ങളൊന്നും അസൂറികളുടെ ഭാഗത്തു നിന്നില്ലായിരുന്നു. രണ്ടാംപകുതിയില്‍ ഇറ്റലിയുടെ ഉദ്ദേശം വ്യക്തമായിരുന്നു. ഗോള്‍ മടക്കി കളിയിലേക്കു തിരിച്ചുവരാന്‍ അവര്‍ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. 51ാം മിനുട്ടിൽ അവര്‍ക്കു സെറ്റ് പീസില്‍ നിന്നും നല്ലൊരു അവസരം. ബോക്‌സിന് തൊട്ടരികില്‍ നിന്നും അവര്‍ക്കു അനുകൂലമായി പ്രീകിക്ക്. ഇന്‍സിനിയുടെ ഫ്രീകിക്ക് ഗോളിക്കു ഭീഷണിയുയര്‍ത്താതെ ക്രോസ് ബാറിനു മുകളിലൂടെ പറന്നു.67ാം മിനിറ്റില്‍ ലിയൊനാര്‍ഡോ ബെനൂച്ചിയുടെ വകയായിരുന്നു ഇറ്റലിയുടെ സമനില ഗോള്‍. അധികസമത്ത് രണ്ടു ടീമുകള്‍ക്കും വിജയഗോളിനായി പല അവസരങ്ങളും ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍മാരെ കീഴ്‌പ്പെടുത്താനായില്ല.

പെനാൽറ്റി ഷൂട്ട് ഔട്ടിൽ 3 -2 എന്ന സ്കോറിനാണ് ഇറ്റലി വിജയിച്ചത്.ഇരു ടീമുകളുടെയും ആദ്യ പെനാൽറ്റികൾ ബെറാർഡി, കെയ്ൻ എന്നിവർ ഗോളാക്കി മാറ്റി.ഇംഗ്ലണ്ട് ഗോൾകീപ്പർ പിക്ക്ഫോർഡ് പിന്നീട് ബെലോട്ടിയുടെ കിക്ക് രക്ഷപെടുത്തി.മാഗ്വെയർ തന്റെ കിക്ക് ഗോളാക്കി മാറ്റി ഇംഗ്ലണ്ടിന് 2-1 ന്റെ മുൻതൂക്കം നൽകി. ഷൂട്ടൗട്ട് 2-2ന് സമനിലയിലാക്കാൻ ബോണൂച്ചി സ്കോർ ചെയ്തു, പകരക്കാരനായി ഇറങ്ങിയ റാഷ്ഫോർഡ് ഇംഗ്ലണ്ടിന്റെ മൂന്നാം പെനാൽറ്റി ഇടതു പോസ്റ്റിലേക്ക് അടിച്ചു കളഞ്ഞു.ബെർണാർഡെഷി ഇറ്റലിക്ക് വീണ്ടും ലീഡ് നൽകി, ഇംഗ്ലണ്ടിന്റെ മറ്റൊരു പകരക്കാരനായ സാഞ്ചോയുടെ ഷോട്ട് വലത്തേക്ക് തൊടുത്തത് ഡോണാരുമ്മ രക്ഷപ്പെടുത്തി.

സ്‌പെയിനിനെതിരായ സെമി-ഫൈനൽ ഷൂട്ട്-ഔട്ട് വിജയത്തിൽ നിന്ന് തന്റെ നേട്ടം ആവർത്തിക്കാൻ ശ്രമിച്ച ഇറ്റലിക്ക് വേണ്ടി സാധ്യമായ മാച്ച് വിന്നിംഗ് പെനാൽറ്റി എടുക്കാൻ ജോർഗിഞ്ഞോ മുന്നേറി, പക്ഷേ തന്റെ ഷോട്ട് ഗോളിന്റെ ഇടതുവശത്തേക്ക് പിക്ക്ഫോർഡ് രക്ഷപ്പെടുത്തി.സാക്ക ഇംഗ്ലണ്ടിന്റെ അഞ്ചാമത്തെ പെനാൽറ്റി എടുത്ത് സമനിലയിലാക്കാനും ഷൂട്ട് ഔട്ടിനെ സഡൻ ഡെത്തിലേക്ക് അയയ്‌ക്കാനും ശ്രമിച്ചു, പക്ഷേ ഡോണാരുമ്മ തന്റെ ഇടതുവശത്തേക്ക് ഡൈവ് ചെയ്‌ത് ഇറ്റലിയുടെ രണ്ടാം യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചു.

Rate this post