‘ഞങ്ങൾ മാഞ്ചസ്റ്റർ യൂണൈറ്റഡാണ് ‘: അറ്റലാന്റക്കെതിരെ മത്സരത്തിന് മുന്നോടിയായി പ്രചോദനാത്മക സന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
ഒക്‌ടോബർ 30 ശനിയാഴ്ച പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്‌സ്‌പേഴ്‌സിനെ 3-0 ന് തോൽപ്പിച്ചതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ നാല് മത്സരങ്ങളുടെ വിജയരഹിത പരമ്പര അവസാനിപ്പിച്ചു. കഠിനമായ പോരാട്ടത്തിനൊടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു മികച്ച വോളി യിലൂടെ ഗോൾ നേടുകയും എഡിസൺ കവാനിക്ക് അസിസ്റ്റും നൽകുകയും ചെയ്തു പൊരുതിക്കളിക്കുന്ന ടോട്ടൻഹാമിനെതിരെ യുണൈറ്റഡ് നേടിയ വിജയം ഇന്നത്തെ മത്സരത്തിൽ കൂടുതൽ ആത്മവിശ്വാസം നൽകും.അറ്റലാന്റയ്‌ക്കെതിരായ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് മുന്നോടിയായി അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് ഒരു പ്രചോദനാത്മക പോസ്റ്റ് എഴുതിയിരിക്കുകയാണ്.
ഇറ്റലിയിലേക്ക് മടങ്ങാൻ താൻ ആവേശഭരിതനാണെന്നും അവർ തന്നെ നന്നായി സ്വാഗതം ചെയ്തു, അതിനെ ‘അതിശയകരമായ സ്ഥലം’ എന്നാണ് ക്രിസ്റ്റ്യാനോ വിശേഷിപ്പിച്ചത് .”എന്നെയും എന്റെ കുടുംബത്തെയും വളരെ നന്നായി സ്വാഗതം ചെയ്ത ഒരു രാജ്യമാണ് ഇറ്റലി.എന്റെ ഹൃദയത്തിൽ എന്നേക്കും നിലനിൽക്കുന്ന ഒരു അത്ഭുതകരമായ സ്ഥലം. അറ്റലാന്റ പോലുള്ള ഒരു ടീമിനെതിരെ ബെർഗാമോയിൽ കളിക്കുന്നത് ഒരിക്കലും എളുപ്പമല്ലെന്ന് എനിക്ക് അനുഭവത്തിൽ നിന്ന് അറിയാം, പക്ഷേ ഞങ്ങളുടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കും. ഇതാണ് ചാമ്പ്യൻസ് ലീഗ്, ഞങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡാണ്! മുന്നോട്ട് പോകു ഡെവിൾസ്”.
Ronaldo's winning goal vs Atlanta 🔥 #MUFC pic.twitter.com/eiRw9cVRH8
— Curly mf / Pakistan stan acc 💚🇵🇰 (@Curlybrownf9) October 20, 2021
കഴിഞ്ഞ മാസം ഓൾഡ് ട്രാഫോർഡിൽ നടന്ന റിവേഴ്‌സ് ഫിക്‌ചറിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന് 3-2 ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നാടകീയമായ വിജയം നേടി.ക്രിസ്റ്റ്യാനോ റൊണാൾഡോ വിജയ ഗോൾ സ്‌കോർ ചെയ്യുകയും നോർവീജിയൻ മാനേജർക്ക് ലൈഫ്‌ലൈൻ നൽകുകയും ചെയ്തു. മത്സരത്തിൽ ഹാഫ് ടൈമിൽ 2-0ന് പിന്നിലായ ശേഷം, 53-ാം മിനിറ്റിൽ മാർക്കസ് റാഷ്‌ഫോർഡ് ഒരു ഗോൾ മടക്കി.
75-ാം മിനിറ്റിൽ, ക്യാപ്റ്റൻ ഹാരി മഗ്വെയർ ഒരു അനായാസ ഹെഡ്ഡറിലൂടെ സമനില നേടി.81-ാം മിനിറ്റിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ വിജയ ഗോൾ നേടി.മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി യുണൈറ്റഡ് ഗ്രൂപ്പ് എഫിൽ ഒന്നാമതും അറ്റലാന്റ മൂന്നാമതുമാണ്, രണ്ടാം സ്ഥാനത്തുള്ള വില്ലാറിയലുമായി നാല് പോയിന്റുമായി തുല്യതയിലാണ്.
18 years ago today, Cristiano Ronaldo scored his first Manchester United goal with a free-kick vs. Portsmouth ☄️
— B/R Football (@brfootball) November 1, 2021
(via @ManUtd)pic.twitter.com/HdsmyCIMmh