നെതർലാൻഡിനെ കീഴടക്കി നേഷൻസ് ലീഗിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി ഇറ്റലി

യുവേഫ നേഷൻസ് ലീഗിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി ഇറ്റലി. ആവേശകരമായ പോരാട്ടത്തിൽ നെതർലാൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇറ്റലി കീഴടക്കിയത്.

സ്പെയിനിനെതിരായ സെമി-ഫൈനൽ തോൽവിയുടെ പശ്ചാത്തലത്തിൽ തന്റെ ടീമിന് മികച്ച മുന്നേറ്റക്കാർ ഇല്ലെന്ന് ഇറ്റലി ബോസ് റോബർട്ടോ മാൻസിനി അഭിപ്രായപെട്ടതിനു ശേഷം അദ്ദേഹത്തിന്റെ സ്ക്വാഡ് അത് വ്യക്തിപരമായി എടുത്തതായി തോന്നുന്നു.കാരണം ആറാം മിനുട്ടിൽ ത്തന്നെ ഗോൾ നേടി ഡിഫൻഡർ ഫെഡറിക്കോ ഡിമാർക്കോ ഗോളുകൾ നേടുന്നതിന് രു മികച്ച ഫോർവേഡ് ആവേണ്ടതില്ലെന്ന് തെളിയിച്ചു.

20 ആം മിനുട്ടിൽ ഡേവിഡ് ഫ്രാറ്റെസി ഇറ്റലിയുടെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയിൽ ഗോൾ നേടാൻ മികച്ചൊരു അവസരം കോഡി ഗാക്‌പോക്ക് ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി.എന്നാൽ ഡച്ചുകാർ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവ് നടത്തി. ഹാഫ് ടൈമിൽ മുന്നേറ്റ നിരയിൽ മൂന്ന് മാറ്റങ്ങൾ നടത്തി ടീമിനെ ശക്തമാക്കി.68-ാം മിനിറ്റിൽ സ്റ്റീവൻ ബെർഗ്വിജിൻ ഹോളണ്ടിനായി ഒരു ഗോൾ മടക്കി.

73-ാം മിനിറ്റിന്റെ പ്രത്യാക്രമണത്തിനൊടുവിൽ ഫെഡറിക്കോ ചീസ രണ്ട് ഗോളിന്റെ നേട്ടം പുനഃസ്ഥാപിച്ചെങ്കിലും 89-ാം മിനിറ്റിൽ ജോർജിനിയോ വിജ്‌നാൽഡം ഡച്ചിനായി രണ്ടാം ഗോൾ നേടിയതോടെ മത്സരം കൂടുതൽ ആവേശഭരിതമായി മാറി.ഒമ്പത് മിനിറ്റ് സ്‌റ്റോപ്പേജ് ടൈം ഉണ്ടായെങ്കിലും ഇറ്റലി പിടിച്ചുനിന്നു.

Rate this post