മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബ് ഇതിഹാസമായ സെർജിയോ അഗ്‌യൂറോയോട് ഔദ്യോഗികമായി വിട പറഞ്ഞു

അങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവിൽ അതിലൊരു തീരുമാനമായി, മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും ടോപ്പ് സ്‌കോറർ ആയ ക്ലബ്ബ് ഇതിഹാസം സെർജിയോ അഗ്‌യൂറോ ക്ലബ്ബിൽ നിന്നും ഔദ്യോഗികമായി വിടപറഞ്ഞു.

ഈ സീസൺ തുടക്കത്തിൽ ക്ലബ്ബിന്റെ ഘടനയിൽ വന്ന മാറ്റങ്ങളുടെ അനന്തരഫലമായി ഈ വിടവാങ്ങലിനെ കണക്കാകാം. താരത്തിന്റെ കരാർ അവസാനിക്കാൻ 2 മാസങ്ങൾ ബാക്കി നിൽക്കെയാണ് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അഗ്‌യൂറോ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചത്.

സെർജിയോ അഗ്‌യൂറോയുടെ മാഞ്ചസ്റ്റർ പ്രയാണത്തിൽ എല്ലാവരുടെയും മനസുകളിൽ ഇന്നും മായാതെ നിൽക്കുന്ന ഒരു കാഴ്ചയുണ്ട്, 2012ൽ ഇതിഹാസം സിറ്റിക്കായി 94മത്തെ മിനുട്ടിൽ നേടിയ ആ വിജയഗോളും കപ്പും ആഘോഷവും. അവസാന മത്സരത്തിലെ വിജയത്തോടെ അഗ്‌യൂറോ നേടിയത് വിജയ ഗോളും കപ്പും മാത്രമായിരുന്നില്ല ഫുട്‌ബോൾ എന്ന വികാരത്തെ നെഞ്ചിലേറ്റി നടക്കുന്ന കോടിക്കണക്കിനു വരുന്ന ആരാധകരുടെ ഹൃദയങ്ങളെയുമായിരുന്നു.

എല്ലാ സമ്മർ ട്രാൻസ്ഫർ വിൻഡോ തുറക്കുമ്പോഴും അഗ്‌യൂറോ ബാഴ്സയിലേക്ക് പോവുമെന്നുള്ള അഭ്യൂഹങ്ങൾ സ്ഥിരമായി കേൾക്കാറുള്ളതാണ്, പക്ഷെ ഇപ്പോൾ അത് ഒരുപക്ഷേ യാഥാർഥ്യമായേക്കും. 32കാരനായ താരം ഫ്രീ ഏജന്റായത് കൊണ്ട് ബാഴ്സയ്ക്ക് സാമ്പത്തികമായി താരത്തെ ടീമിലെത്തിക്കുന്നതിന് ഒന്നും മുടക്കേണ്ടി വരില്ല, മാത്രമല്ല ഇത് ബാഴ്സയിലേ ഒരു പ്രധാന പൊസിഷനെ ഭദ്രമാകുകയും മെസ്സിയെ ബാഴ്സയിൽ തന്നെ തുടരുവാൻ പ്രേരിപ്പിക്കുകയും ചെയ്യും.

ഈ സീസണിൽ താരത്തിന് അടിക്കടിയേറ്റ പരിക്കുകൾ മൂലം ഫോം കണ്ടെത്താൻ വളരെ പാഡ് പെട്ടിരുന്നു, പക്ഷെ ഒരു വർഷത്തിന്റെ നീണ്ട ഗോൾ വരൾച്ചയെ താരം അവസാനിപ്പിച്ചത് ഫുൾഹാമിനെതിരെ നേടിയ ഒരു തകർപ്പൻ പെനാൽറ്റിയിലൂടെയായിരുന്നു.

ബാഴ്‌സയുടെ നിലവിലെ ലക്ഷ്യമായ ഏർലിംഗ് ഹാലാന്റിനെ ടീമിലെത്തിക്കാൻ സാധിക്കാതെ വരുകയാണെങ്കിൽ താരത്തിനു പറ്റിയ പകരക്കാരനാണ് സെർജിയോ അഗ്‌യൂറോ. ഈ ട്രാൻസ്ഫർ നടക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം.

താരം തന്റെ ആരാധകർക്കായി നൽകിയ സന്ദേശം:

Rate this post