ഈ.പി.എൽ ഇതിഹാസവുമായി പ്രീ കോണ്ട്രാക്റ്റ് ചർച്ചകൾ നടത്തി സ്പാനിഷ് വമ്പന്മാരായാ എഫ്.സി ബാഴ്‌സലോണ
ടിവയ്സി പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്‌ട്രൈക്കറായ സെർജിയോ അഗ്‌യൂറോയുമായി ബാഴ്‌സ അധികൃതർ പ്രീ കോണ്ട്രാക്റ്റ് ചർച്ചകൾ നടത്തി.
അർജന്റീന സൂപ്പർ സ്‌ട്രൈക്കറുടെ കരാർ ഈ ജൂണ് 30ന് അവസാനിക്കാനിരിക്കെ താരത്തിന് അടുത്ത സീസണിൽ ക്യാമ്പ് നൗൽ കളിക്കാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്.
ഇങ്ങനെയൊരു ട്രാൻസ്ഫർ നടക്കുകയാണെങ്കിൽ അഗ്‌യൂറോയ്ക്ക് തന്റെ സഹ അർജന്റീനിയൻ ഇതിഹാസമായ ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ സാധിക്കും. അഗ്‌യൂറോയെ മെസ്സിക്കൊപ്പം കളിപ്പിക്കുകയെന്നുള്ളത് ബാഴ്‌സയുടെ പുതിയ പ്രസിഡന്റായ ജോൻ ലപ്പോർട്ടയുടെ പദ്ധതികളിൽ ഉൾപ്പെട്ടതാണ്.
Barcelona target Aguero, Alaba and Garcia transfers this summer as president Laporta outlines planshttps://t.co/kNZI6LU7SF
— The Sun Football ⚽ (@TheSunFootball) March 9, 2021
ഒരുപക്ഷേ മാഞ്ചസ്റ്റർ ഇതിഹാസത്തെ ക്ലബ്ബിൽ എത്തിക്കുന്നതോടെ ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ തീരുമാനത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതുകൊണ്ട് ഈ ട്രാൻസ്ഫർ ബാഴ്‌സയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്.
“ലിയോയെ നയിക്കുന്നത് പണം അല്ല.” ജോൻ ലപ്പോർട്ട ഈ വാക്കുകൾ പലയിടങ്ങളിലായി പറഞ്ഞതു കാണാം.
ഈ സീസണിൽ അഗ്‌യൂറോ ആകെ കളിച്ചത് 11 മത്സരങ്ങളിലാണ് അതും 331 മിനിറ്റുകൾ മാത്രം. നിരന്തരമായ പരിക്കുകൾ താരത്തെയും മത്സരങ്ങളെയും ബാധിച്ചിരുന്നു. നിലവിൽ താരം പരിക്കുകളിൽ നിന്ന് മുക്തമായി ആരോഗ്യവാനാണെങ്കിലും സിറ്റി താരത്തെ ഇതുവരെ ഒരു മത്സരങ്ങളിലും കളിപ്പിച്ചിട്ടില്ല.