“കിട്ടുന്ന കുറച്ച് അവസരങ്ങൾ മുതലാക്കണം, ശരിയായ സമയത്ത് സ്കോർ ചെയ്യേണ്ടത് അത്യാവശ്യമാണ്” : കേരളം ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ |Kerala Blasters
ഡിസംബർ 14ന് ന്യൂഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്‌സിയുമായി ഏറ്റുമുട്ടും.മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ മുഖ്യ പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ അഭാവത്തിൽ അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിച്ചു.
കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് നാളത്തെ മത്സരത്തിൽ വിജയിക്കണം. 9 മത്സരങ്ങളിൽ നിന്നും അഞ്ചു വിജയങ്ങൾ നേടിയ ബ്ലാസ്റ്റർസ് 17 പോയിന്റുകൾ നേടി രണ്ടാം സ്ഥാനത്താണ്. അഞ്ചു പോയിന്റുള്ള പഞ്ചാബ് പതിനൊന്നാം സ്ഥാനത്താണ്. “ഞങ്ങൾ സാധാരണയായി മത്സരങ്ങൾ നന്നായി തുടങ്ങുന്നു, അവസരങ്ങൾ സൃഷ്ടിക്കുകയും മുതലെടുക്കുകയും ചെയ്യുന്നു. എന്നിരുന്നാലും മൂന്ന് ഗോളുകൾ മാത്രം വഴങ്ങിയ എഫ്‌സി ഗോവ പോലുള്ള കടുത്ത എതിരാളികൾക്കെതിരെ അവസരങ്ങൾ സൃഷ്ടിക്കുന്നത് വെല്ലുവിളിയായിരുന്നു . കിട്ടുന്ന കുറച്ച് അവസരങ്ങൾ നമ്മൾ മുതലാക്കണം. ശരിയായ നിമിഷത്തിൽ സ്കോർ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്, അത് കഴിഞ്ഞ മത്സരത്തിൽ ഞങ്ങൾക്ക് ഇല്ലായിരുന്നു” ഫ്രാങ്ക് ഡോവൻ പറഞ്ഞു.
Frank Dauwen 🗣️ "In this season we have more possibilities to change the team(Starting XI) because we have a strong squad , we have good players on the bench & they have to fight for the spot." #KBFC
— KBFC XTRA (@kbfcxtra) December 12, 2023
“ഈ സീസണിൽ ഞങ്ങൾക്ക് സ്റ്റാർട്ടിങ് ഇലവൻ സ്ഥിരമായി മാറ്റാനുള്ള ഒരുപാട് സാധ്യതകളുണ്ട്. കാരണം മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി ശക്തമായ ഒരു സ്‌ക്വാഡിനെയാണ് ഞങ്ങൾക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത്. ശക്തമായ സ്ക്വാഡും പ്രതിഭാധനരായ കളിക്കാരും ബെഞ്ചിലുള്ളതിനാൽ ഈ വർഷം ഞങ്ങൾക്ക് കൂടുതൽ ഓപ്ഷനുകൾ ഉണ്ട്. മികച്ച പ്രകടനം പുറത്തെടുക്കുന്ന കളിക്കാർ ആദ്യ ലൈനപ്പിൽ ഇടം നേടും” ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകൻ പറഞ്ഞു.
🎙️| Frank Dauwen: “In this season we have more possibilities to change the starting XI because we have a strong squad , we have good players on the bench & they have to fight for the spot.”#KeralaBlasters pic.twitter.com/HvKlabf8ky
— Blasters Zone (@BlastersZone) December 12, 2023
നീണ്ട പരിക്കിൽ നിന്ന് ലെസ്കോവിച്ചിന്റെ തിരിച്ചുവരവ് ഡോവൻ സ്ഥിരീകരിച്ചു.“നീണ്ട പരിക്കിൽ നിന്ന് മാർക്കോ ലെസ്‌കോവിച്ച് തിരിച്ചെത്തിനല്ല തീവ്രത കാണിക്കുകയും നന്നായി പരിശീലിക്കുകയും ചെയ്യന്നുണ്ട്.ഫോം വീണ്ടെടുക്കാൻ കൂടുതൽ മത്സര സമയം വേണം” അദ്ദേഹം കൂട്ടിച്ചേർത്തു.