മെസ്സിയില്ലെങ്കിലും കുഴപ്പമില്ല , തകർപ്പൻ ജയവുമായി പിഎസ്ജി : ഡി ഗിയയുടെ വലിയ പിഴവ് , മാഞ്ചസ്റ്റർ യൂണിറ്റെയ്‌ഡിന്‌ തോൽവി : ന്യൂ കാസിലിനെ കീഴടക്കി ആഴ്‌സണൽ

ലീഗ് 1-ൽ തകർപ്പൻ ജയവുമായി ലീഡർമായ പാരീസ് സെന്റ് ജെർമെയ്ൻ . ഇന്നലെ നടന്ന മലരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ട്രോയിസിനെയാണ് അവർ പരാജയപെടുത്തിയത്.കൈലിയൻ എംബാപ്പെ, ഫാബിയൻ റൂയിസ് തുടങ്ങിയവർ മികച്ച പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്.എട്ടാം മിനിറ്റിൽ എംബാപ്പെയിലൂടെ പിഎസ്ജി ലീഡ് നേടി.മത്സരത്തിലുടനീളം ഫ്രഞ്ച് താരം മികച്ച പ്രകടനമാണ് നടത്തിയത.

തന്റെ വേഗവും കൃത്യതയും കൊണ്ട് എതിർ ടീമിന്റെ പ്രതിരോധത്തിന് സ്ഥിരം ഭീഷണിയായിരുന്നു താരം.59-ാം മിനിറ്റിൽ വിറ്റിൻഹയാണ് പിഎസ്ജിയുടെ രണ്ടമത്തെ ഗോൾ നേടിയത്.വെറാട്ടിയുടെ കുപ്രസ്സിൽ നിന്നഴിയൂരിരുന്നു വിറ്റിൻഹയുടെ ഗോൾ പിറന്നത്. 83 ആം മിനുട്ടിൽ ചാവലറിനിലൂടെ ഗോൾ നേടി ട്രോയിസ് മത്സരത്തിലേക്ക് തിരിച്ചു വന്നെങ്കിലും 86-ാം മിനിറ്റിൽ റൂയിസിന്റെ ഗോൾ പിഎസ്ജിയുടെ വിജയമുറപ്പിച്ചു.ജയത്തോടെ 34 മത്സരങ്ങളിൽ നിന്നും 78 പോയിന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.കിരീടം നേടാൻ അവർക്ക് 4 മത്സരങ്ങളിൽ നിന്നും 7 പോയിന്റ് മാത്രമേ ആവശ്യമുള്ളു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി.വെസ്റ്റ് ഹാം യുണൈറ്റഡിനോട് ഒരു ഗോളിന്റെ തോൽവിയാണു യുണൈറ്റഡ് വഴങ്ങിയത്.ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയുടെ ഒരു പിഴവാണ് യുണൈറ്റഡിന്റെ തോൽവിക്ക് വഴിവെച്ചത്.34 മത്സരങ്ങൾക്കുശേഷം 63 പോയിന്റുമായി യുണൈറ്റഡ് നാലാമതാണ്.വെസ്റ്റ് ഹാം 37 പോയിന്റുമായി 15-ാം സ്ഥാനത്താണ്. ഇന്നത്തെ മഖ്‌ത്സരം വിജയിച്ചിരുന്നെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ യുണൈറ്റഡിന് നിരവധി ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 27 ആം മിനുട്ടിൽ ബെൻറഹ്മയുടെ ബൗൺസിംഗ് ഷോട്ട് ഡേവിഡ് ഡി ഗിയക്ക് അനായാസം കയ്യിൽ പിടിക്കാമായിരുന്നിട്ടും പിഴവ് കൊണ്ട് വെസ്റ്റ് ഹാമിന്‌ ഗോൾ സമ്മാനിക്കുകയായിരുന്നു. ഈ ഗോളിന് മറുപടി കൊടുക്കാൻ യുണൈറ്റഡിന് സാധിച്ചില്ല. 10 മിനിറ്റ് സ്റ്റോപ്പേജ് ടൈം ഉണ്ടായിരുന്നിട്ടും, യുണൈറ്റഡിന് ഗോൾ നേടാനായില്ല, വ്യാഴാഴ്ച അതേ സ്കോർലൈനിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിൽ തോറ്റതിന് ശേഷം തുടർച്ചയായ രണ്ടാം ലീഗ് തോൽവിയിലേക്ക് യുണൈറ്റഡ് കൂപ്പുകുത്തി.

മറ്റൊരു മത്സരത്തിൽ ആഴ്‌സണൽ ന്യൂകാസിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ന്യൂ കാസിലിന്റെ ജയം. ജയത്തോടെ ലീഡർ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള വിടവ് ഒരു പോയിന്റായി.തോൽവി 2004 ന് ശേഷമുള്ള ആഴ്‌സണലിന്റെ ആദ്യ കിരീട പ്രതീക്ഷകളെ സജീവമാക്കിയിരിക്കുകയാണ്. മാർട്ടിൻ ഒഡെഗാഡിന്റെ ഗോളും ഫാബിയൻ ഷാറിന്റെ സെൽഫ് ഗോളുമാണ് ആഴ്സണലിന്‌ സുപ്രധാന വിജയം നേടിക്കൊടുത്തത്. ആഴ്‌സണലിനെ മറികടക്കാൻ തുടർച്ചയായി 10 ഗെയിമുകൾ ജയിച്ച സിറ്റിക്ക് 34 കളികളിൽ നിന്ന് 82 പോയിന്റുണ്ട്, ഗണ്ണേഴ്‌സ് ഒരു ഗെയിം കൂടുതൽ കളിച്ച് 81 പോയിന്റുമായി. ന്യൂകാസിൽ 65 പോയിന്റുമായി മൂന്നാമത് തുടരുന്നു.