❝സമയം കടന്നുപോകുന്നത് മറക്കരുത്, ഏറ്റവും മികച്ച തീരുമാനം എടുക്കേണ്ടിയിരിക്കുന്നു❞ |Cristiano Ronaldo

ഫുട്ബോൾ എന്ന മനോഹരമായ കായിക വിനോദം ആസ്വദിക്കുന്ന കോടികണക്കിന് വരുന്ന ആരാധകരെ കൂടുതൽ സന്തോഷിപ്പിക്കാനാണ് ലയണൽ മെസ്സിയും , ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ ലോകത്തേക്ക് വന്നത്.ഇരുവരും അവരുടെ പരമാവധി ഫുട്ബോളിന് വേണ്ടി നൽകുകയും ചെയ്തു.അവർ പരസ്പരം ദൂരെ നിന്ന് വീക്ഷിക്കുകയും നിരീക്ഷിക്കുകയും ചെയ്തു, പരസ്പരം മികച്ചതാക്കി.

ചില സമയങ്ങളിൽ അവർ അനശ്വരരാണെന്ന തോന്നൽ ആരാധകർക്ക് നൽകി. പക്ഷെ കഴിഞ്ഞ കുറച്ചു നാളായി മെസ്സിയിൽ നിന്നും വ്യത്യസ്തമായി റൊണാൾഡോക്ക് എന്തോ കുഴപ്പം സംഭവിക്കുന്നു എന്ന് തോന്നി തുടങ്ങിയിരിക്കുന്നു. ഖത്തറിലെ ലോകകപ്പിനായി കാത്തിരിക്കുമ്പോൾ മെസ്സി പാരീസ് സെന്റ് ജെർമെയ്‌നിൽ സന്തോഷകരമായ ജീവിതം കണ്ടെത്തി. താൻ ഒരിക്കലും വിട്ടുപോകാൻ ആഗ്രഹിക്കാത്ത നഗരമായ ബാഴ്‌സലോണയിലേക്ക് മടങ്ങാൻ ഇപ്പോൾ അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കിലും, കറ്റാലൻ ക്ലബ്ബിന്റെ പ്രസിഡന്റായ ജോവാൻ ലാപോർട്ടയുടെ സാന്നിധ്യം കാരണം ഇത് അസാധ്യമാണെന്ന് അറിയാം. എന്നാൽ റൊണാൾഡോക്ക് തന്റെ റെക്കോർഡ് വർധിപ്പിക്കുന്നതിനും തന്റെ ഈഗോ വളർത്തുന്നതിനും മതിയായ ഒരു സ്ഥലമോ കണ്ടെത്താനായില്ല.

റൊണാൾഡോയുടെ സാനിധ്യം പലപ്പോഴും ഗുണത്തലേറെ ദോഷമാണ് പല ക്ലബ്ബുകൾക്കും ഉണ്ടാക്കുന്നത്.കഴിഞ്ഞ വർഷം ചെയ്തതുപോലെ റൊണാൾഡോ ഇപ്പോൾ ഒരു ടീമിനെ തിരയുകയാണ്.യുവന്റസും മാഞ്ചസ്റ്റർ യുണൈറ്റഡും അദ്ദേഹത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നിട്ടില്ല. ടെലിവിഷനിൽ ചാമ്പ്യൻസ് ലീഗ് ഗാനം കേൾക്കേണ്ടി വരുന്നത് അദ്ദേഹത്തിന് ഒരിക്കലും സഹിക്കാൻ കഴിയില്ല.പാക്കോ ജെന്റോയുടെ ആറ് യൂറോപ്യൻ കപ്പുകൾ എന്ന ലക്ഷ്യം മുന്നിര്ത്തിയാണ് റൊണാൾഡോ മുന്നേറുന്നത്.അതുകൊണ്ടാണ് 37 ഒരു ക്ലബ്ബിനായി തിരയുന്നത്. പോർച്ചുഗീസ് താരത്തിന്റെ ഏജന്റ് പല ക്ലബ്ബുകളുമായും ചർച്ചകൾ നടത്തിയിട്ടുണ്ട്.

റൊണാൾഡോയെ ഒരു ക്ലബ്ബിനും ഓഫർ ചെയ്യേണ്ട ആവശ്യമില്ല,കരിയർ ആസ്വദിച്ച് തുടരാൻ തന്റെ ഫുട്ബോളും ക്ലാസും മതിയാകും, പക്ഷേ ഫുട്ബോൾ കളിച്ച് സന്തോഷിക്കാൻ റൊണാൾഡോക്ക് ഒരു വഴിയും കണ്ടെത്താൻ സാധിക്കുന്നില്ല. പലപ്പോഴും തന്റെ പ്രായവും പ്രകടന മികവും കണക്കിലെടുക്കാതെ അയാൾ കൂടുതൽ ആഗ്രഹിക്കുന്നു. റൊണാൾഡോക്ക് നിലാവാറുള്ള ഒരു ക്ലബ്ബിൽ കളിക്കേണ്ടത് അത്യാവശ്യമാണ് കാരണം ഖത്തർ വേൾഡ് കപ്പ് പടിവാതിലിൽ എത്തി നിൽക്കുകയാണ്.

മെസ്സിക്കും റൊണാൾഡോക്കും ഇതുവരെ വഴങ്ങാത്ത ഒന്നാണ് വേൾഡ് കപ്പ്. തന്റെ അവസാന ലോകകപ്പിൽ പോർച്ചുഗലിന്റെ മുന്നോട്ട് നയിക്കണമെങ്കിൽ ആത്മവിശ്വാസത്തോടെ കളിയ്ക്കാൻ കഴിയുന്ന ഒരു ടീം കൂടെ റൊണാൾഡോക്ക് വേണ്ടിയിരുന്നു. കടും പിടുത്തനങ്ങളും ഈഗോയും മാറ്റിവെച്ച് സൂപ്പർ താരം മികച്ചൊരു തീരുമാനം എടുക്കും എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷകൾ. സമയം കടന്നുപോകുന്നത് മറക്കരുത്

Rate this post