‘ഇനിയും മുന്നോട്ട് പോവുക’ : ഒരാൾ 20 വർഷത്തോളം ടോപ്പ് ലെവലിൽ നിൽക്കുകയാണെങ്കിൽ അത് അവിശ്വസനീയമാണ് | Cristiano Ronaldo
പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 39 ആം വയസ്സിലും ദേശീയ ടീമിന് വേണ്ടിയും ക്ലബിന് വേണ്ടിയും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. യുവ താരങ്ങളെ പോലും നാണിപ്പിക്കുന്ന ശാരീരിക ക്ഷമതയോടെയാണ് താരം കളിച്ചു കൊണ്ടിരിക്കുന്നത്. സൗദി പ്രൊ ലീഗിലെ ടോപ് സ്‌കോറർ കൂടിയായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.
ജർമ്മനിയിൽ നടക്കുന്ന യൂറോ 2024 ടൂർണമെൻ്റിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരിൽ ഒരാളാകാൻ ഒരുങ്ങുകയാണ് റൊണാൾഡോ. ഇപ്പോഴൊന്നും കളി നിർത്താൻ റൊണാൾഡോക്ക് ഉദ്ദേശമില്ല കാരണം ഗെയിമിൽ കടന്നുവരുന്ന “യുവ സിംഹങ്ങളുമായി” മത്സരിക്കാൻ താൻ ഇപ്പോഴും പ്രചോദിതരാണെന്ന് അദ്ദേഹം പറഞ്ഞു.റൊണാൾഡോയെ 2026 ജൂൺ വരെ അൽ-നാസറിൽ നിലനിർത്തുന്നതിനുള്ള കരാർ വിപുലീകരണത്തിൽ ഒപ്പുവെക്കുന്ന കാര്യം പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ താരം 41 വയസ്സ് വരെ സൗദിയിൽ ഉണ്ടാവും.ഈ സീസണിൽ സൗദി പ്രോ ലീഗ് ക്ലബ്ബിനായി 41 മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ പോർച്ചുഗൽ ഇൻ്റർനാഷണൽ നേടിയിട്ടുണ്ട്.
“ഈ പ്രായമുള്ളതിൽ എനിക്ക് അഭിമാനമുണ്ട്, ഇപ്പോഴും ഉയർന്ന തലത്തിൽ മത്സരിക്കുന്നു. ഇത് വളരെ മികച്ചതാണ്, അത് തുടരാൻ എനിക്ക് പ്രചോദനം നൽകുന്നു” വൂപ്പ് പോഡ്‌കാസ്റ്റിൽ സംസാരിക്കുമ്പോൾ റൊണാൾഡോ പറഞ്ഞു.“കഴിഞ്ഞ 20 വർഷത്തെ എൻ്റെ കരിയർ നോക്കുകയാണെങ്കിൽ, എൻ്റെ ലെവൽ ഉയർന്നതാണ്, നിങ്ങൾ 20 വർഷമായി ഒന്നാമതാണെങ്കിൽ, അത് അവിശ്വസനീയമാണ്.ഞാൻ അത് ചെയ്യുന്നു, ഞാൻ അത് തുടരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ നേട്ടമാണ്” റൊണാൾഡോ കൂട്ടിച്ചേർത്തു.മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് താരം തൻ്റെ കരിയറിൽ 891 ഗോളുകൾ നേടിയിട്ടുണ്ട്, കൂടാതെ 128 ഗോളുകളുമായി അന്താരാഷ്ട്ര ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച സ്‌കോററാണ്.
"If you look at my career for the last 20 years, my level is high. If you are top for 20 years, it's unbelievable. I do that and I continue to do that."
— ESPN FC (@ESPNFC) May 16, 2024
Cristiano Ronaldo has said he has no plans of slowing down at the age of 39 and added that he is motivated to carry on… pic.twitter.com/ayijbXQogc
“ഈ ലെവലിൽ നിൽക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇനിയും മുന്നോട്ട് പോവുക ,ഇപ്പോഴും പ്രചോദിപ്പിക്കുക, തുടരുക, ഗോളുകൾ നേടുക, നല്ല നിലയിലായിരിക്കുക, വരുന്ന യുവ സിംഹങ്ങളോട് മത്സരിക്കുക, അവർ എനിക്കെതിരെ കളിക്കുമ്പോൾ, എന്നെക്കാൾ ശക്തരും വേഗമേറിയവരുമാണെന്ന് കാണിക്കാൻ ശാരീരികമായി മാത്രമല്ല, മാനസികമായും നന്നായി തയ്യാറെടുക്കണം” അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് പറഞ്ഞു.”നിങ്ങൾ അത് ചെയ്യാൻ തയ്യാറാണോ? അതാണ് പ്രധാന കാര്യം, കാരണം എല്ലാവർക്കും ക്രിസ്റ്റ്യാനോ ആകാൻ ആഗ്രഹമുണ്ട്, പക്ഷേ അത് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അച്ചടക്കമാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം” റൊണാൾഡോ പറഞ്ഞു.