കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാനത്തെ വിദേശ താരം എക്സ്ട്രാ കരുത്ത് നൽകുന്നയാളായിരിക്കും |Kerala Blasters
2022-23 സീസണിലേക്കായുള്ള തയ്യാറെടുപ്പുകൾ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചിരിക്കുകയാണ്.ബ്ലാസ്റ്റേഴ്സ് പുതിയ സീസണായുള്ള പരിശീലനം കൊച്ചിയിൽ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്.അവസാന വിദേശ താരം ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. കഴിഞ്ഞ കുറച്ചു നാളുകളിലായി നിരവധി കിംവദന്തികളാണ് ഉയർന്നു വന്നിരുന്നത്.
ഇപ്പോൾ ലൂണ, ലെസ്കോവിച്, കലിയുഷ്നി, അപോസ്റ്റൊലോസ്, വിക്ടർ മോംഗിൽ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിൽ വിദേശ താരങ്ങളായി ഉള്ളത്. ഇപ്പോൾ ആ താരത്തെ പറ്റി വ്യക്തമായ സൂചന നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്.അവസാനത്തെ വിദേശ താരം എന്തായാലും തങ്ങൾ സ്വന്തമാക്കും. ആ താരം ഞങ്ങളുടെ ടീമിന് വലിയ മുതൽകൂട്ടാകും.പുതിയ താരം ടീമിന് ഒരു എക്സ്ട്രാ കരുത്ത് നൽകുന്ന താരമായിരിക്കും എന്ന് ഇവാൻ പറഞ്ഞു. ടീമിനെ കൂടുതൽ ശക്തരാക്കുന്ന ഒരു താരം തന്നെ ആയിരിക്കും എത്തുക എന്ന് അദ്ദേഹം പറഞ്ഞു.
വെറുതെ ഒരു താരത്തെ ടീം സൈൻ ചെയ്യില്ല. ഈ ടീമിൽ ഒരു വ്യത്യാസം ഉണ്ടാക്കാൻ കഴിയുന്ന ടീമിന്റെ എല്ലാ ഡിമാൻഡിനും അനുസരിച്ച താരമാകും വരിക. കഴിഞ്ഞ വർഷം അവസാന അൽവരോ വന്നത് പോലെ ഈ താരത്തെയും നിങ്ങൾക്ക് പ്രതീക്ഷിക്കാം.ഇതായിരുന്നു ഇവാൻ വുകമനോവിച്ചിന്റെ പ്രതികരണം.കഴിഞ്ഞ സീസണിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപെട്ട കിരീടം സ്വന്തമാക്കാൻ തന്നെയാണ് ഇവാനും സംഘവും ഈ സീസണിനും ഇറങ്ങുന്നത്.അവസാന വിദേശ സൈനിങ്ങിനെക്കുറിച്ച് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ പേജിൽ നടന്ന ലൈവിനിടെ ഇവാൻ വുകോമാനോവിച് പറഞ്ഞത്.
ഇത് വരെ മൂന്നു വിദേശ താരങ്ങളെയും രണ്ട് ഇന്ത്യൻ താരങ്ങളെയുമാണ് ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത് ജിയാണോ, വിക്ടർ മോങ്കിൽ, ഇവാൻ കലുഷനി എന്നിവരാണ് വിദേശ താരങ്ങൾ. റയോ വയ്യെകാനോയുടെ യുവതാരം സെർജിയോ മൊറേനോയെ ആണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുക എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു.ലാലിഗയില്‍ നിന്നുള്ള ഒരു സ്പാനിഷ് താരമാണ് അല്‍വാരോ വസ്കസിന്റെ പകരമായി വരാന്‍ പോകുന്നതെന്നും താരം നിലവില്‍ സെഗുണ്ടയില് ലോണില്‍ കളിക്കുകയാണെന്നുമാണ് സ്പോര്‍ട്സ് എഡിറ്റര്‍ മാര്‍ക്കസ് മെര്‍ഗുല്‍ഹോ സൂചന നൽകുകയും ചെയ്തു.ഓഗസ്റ്റ് മാസം കഴിയുന്നതോടെ അവസാനിക്കുന്ന ട്രാൻസ്ഫർ വിൻഡോക്ക് മുൻപായി കേരള ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ അവസാന വിദേശ താരത്തെയും ക്ലബ്ബിലെത്തിക്കണം.