‘എത്ര ഗോൾ നേടിയാലും മതിവരാത്ത സ്‌ട്രൈക്കറാണ് ഡിമിട്രിയോസ് ഡയമന്റകോസ്’ : ഗ്രീക്ക് സ്‌ട്രൈക്കറുടെ ഗോൾ സ്കോറിങ്ങിനെ പ്രശംസിച്ച് ഇവാൻ വുകമനോവിച് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസൺ മികച്ച രീതിയിലാണ് ആരംഭിച്ചത്. നിലവിൽ 11 മത്സരങ്ങളിൽ നിന്നും 23 പോയിന്റുമായി ഗോവക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്.കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന മത്സരത്തിൽ മുംബൈയെ പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊൽക്കത്തയിൽ നടക്കുന്ന പോരാട്ടത്തിൽ കരുത്തരായ മോഹൻ ബഗാനെ നേരിടും.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമാണ് ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസ്. 9 മത്സരങ്ങളിൽ നിന്നും 6 ഗോളുകളുമായി ടോപ് സ്കോറര്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണുള്ളത്. ഡയമന്റകോസ് നയിക്കുന്ന ആക്രമണ നിരായുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നായി മാറിയിരിക്കുന്നു. ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയാവുകയും ചെയ്‌ത താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തും ദിമിയാണ്.

ആറു ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ താരം ഇതുവരെ എട്ടു ഗോളുകളിൽ പങ്കാളിയായിട്ടുണ്ട്.ഐഎസ്എല്ലിൽ ഇതുവരെ കളിച്ച പതിനൊന്നു ടീമുകൾക്കെതിരെയും ഗോൾ നേടിയ താരമെന്ന റെക്കോർഡ് ദിമിത്രിയോസ് നേടിയിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ പത്തും ഈ സീസണിൽ ആറും ഗോളുകൾ നേടിയതോടെ പതിനാറു ഗോളുകളാണ് ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടി ലീഗിൽ നേടിയിരിക്കുന്നത്.

ഇന്നത്തെ മത്സരത്തിന് മുന്നോടിയായായി സംസാരിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിക് ദിമിട്രിയോസ് ഡയമന്റകോസിന്റെ ഗോൾ സ്കോറിങ്ങിനെ പ്രശംസിച്ചു.“ഡയമെന്റക്കൊസ് ഗോളുകൾക്കായി അടങ്ങാത്ത വിശപ്പുള്ള ഒരു സ്‌ട്രൈക്കറാണ്. .സ്‌കോർ ചെയ്യാനും ആരാധകരെ സന്തോഷിപ്പിക്കാനും ടീമിനെ സഹായിക്കാനുമുള്ള അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം പരിശീലകരെന്ന നിലയിൽ ഞങ്ങളെ ആഹ്ലാദിപ്പിക്കുന്നു. യൂറോപ്പിലെ ഉയർന്ന തലങ്ങളിൽ കളിച്ച അദ്ദേഹം, മികച്ചവരിൽ ഒരാളാണെന്ന് തെളിയിചു കൊണ്ടരിക്കുകയാണ്.അദ്ദേഹത്തെ ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, അദ്ദേഹത്തിൽ നിന്നും തുടർച്ചയായ വിജയങ്ങൾ പ്രതീക്ഷിക്കുന്നു’ ഇവാൻ പറഞ്ഞു.

5/5 - (1 vote)