‘ഇങ്ങനെയൊരു തിരിച്ചുവരവ് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല’ : ഗോവക്കെതിരെയുള്ള വിജയം കളിക്കാർക്ക് സമർപ്പിക്കുന്നതായി ഇവാൻ വുക്കോമനോവിക് | Kerala Blasters
കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എഫ്‌സി ഗോവയ്‌ക്കെതിരെ ചരിത്രപരമായ തിരിച്ചുവരവ് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. കോച്ച് ഇവാൻ വുകോമാനോവിച്ച് തൻ്റെ ടീമിൻ്റെ പ്രകടനത്തിൽ സന്തോഷം പ്രകടിപ്പിച്ചു.റൗളിൻ ബോർഗെസിൻ്റെയും മുഹമ്മദ് യാസിറിൻ്റെയും ഗോളുകളിൽ ഗോവ ആദ്യ പകുതിയിൽ തന്നെ മുന്നിലെത്തി.
എന്നാൽ 51-ാം മിനിറ്റിൽ ഡെയ്‌സുകെ സകായ് നേടിയ ഫ്രീകിക്ക് ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് കളിയിൽ തിരിച്ചെത്തി. നിശ്ചിത സമയത്തിന് 10 മിനിറ്റ് ശേഷിക്കെ ഡിമിട്രിയോസ് ഡയമൻ്റകോസ് പെനാൽറ്റിയിലൂടെ സമനില നേടിക്കൊടുത്തു. മത്സരത്തിൻ്റെ 84-ാം മിനിറ്റിൽ ഗ്രീക്ക് ഫോർവേഡ് തൻ്റെ രണ്ടാം ഗോളും ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധേയമായ തിരിച്ചുവരവ് പൂർത്തിയാക്കി. അടുത്ത നാല് മിനിറ്റിനുള്ളിൽ അസാധാരണമായ ഒരു ഫിനിഷിലൂടെ സ്കോർ 4-2 ആക്കി ഉയർത്തി.
Ivan Vukomanović 🗣️ “Full credits to the players today, they showed good character and the intent to win. Very happy for the boys and fans.” @90ndstoppage #KBFC pic.twitter.com/H6SvZZNzhp
— KBFC XTRA (@kbfcxtra) February 25, 2024
“ആശംസകൾക്ക് വളരെ നന്ദി. എന്നാൽ ഇത് കളിക്കാർക്ക് അവകാശപ്പെട്ടതാണ്,കാരണം അവർ മത്സരത്തിൽ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്.പ്രത്യേകിച്ച് രണ്ടാം പകുതിയിൽ കളിക്കാർ മികച്ച രീതിയിൽ പ്രതികരിച്ചു.ഒരു പരിശീലകനെന്ന നിലയിൽ ഇത് എന്നെ അഭിമാനിപ്പിക്കുന്നു “മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ വുകോമാനോവിച്ച് പറഞ്ഞു.
Shuffled, stirred, and spiced up! MW16 left the #ISL table in a new order! 🔄⚡
— Indian Super League (@IndSuperLeague) February 25, 2024
#ISL10 #LetsFootball | @Sports18 @RGPunjabFC @HydFCOfficial @eastbengal_fc pic.twitter.com/LQOQ8adc6F
” കളിക്കാർ “കളിക്കാർ പ്രതികരിച്ച രീതിയും കളിക്കാർ അതിനെ എങ്ങനെ ചെറുക്കാൻ ആഗ്രഹിച്ചു എന്നതും പ്രത്യേകിച്ച് ബാഡ്ജിനും ആരാധകർക്കും വേണ്ടിയായിരുന്നു. ഒരുപക്ഷേ ഞങ്ങൾക്ക് അത്തരമൊരു ഷോക്ക് ആവശ്യമായിരിക്കാം ” ഇവാൻ കൂട്ടിച്ചേർത്തു.ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 16 മത്സരങ്ങളിൽ നിന്ന് 28 പോയിൻ്റുമായി നാലാം സ്ഥാനത്തേക്ക് ഉയർന്നു. എന്നിരുന്നാലും, ഐഎസ്എൽ വിജയിയെ തീരുമാനിക്കുന്ന ആറ് വലിയ മത്സരങ്ങൾ ഇനിയും മുന്നിലുള്ളതിനാൽ നേരത്തെ ആഘോഷിക്കാൻ വുകോമാനോവിച്ച് ആഗ്രഹിക്കുന്നില്ല. തോൽവിയോടെ എഫ്‌സി ഗോവ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു, തുടക്കത്തിൽ 12 മത്സരങ്ങളിൽ തോൽവിയറിയാതെ പോയ ശേഷം തുടർച്ചയായ മൂന്നാം തോൽവിയാണിത്.