ഇവാൻ വുകോമാനോവിച്ചിന് ഒരു കോടി രൂപ പിഴ ചുമത്തി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായ ഇവാൻ വുകോമനോവിച്ച് ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. തുടർച്ചയായ മൂന്നു സീസണുകളിൽ ബ്ലാസ്‌റ്റേഴ്‌സിനെ പ്ലെ ഓഫിലെത്തിച്ചതിന് ശേഷമാണ് സെർബിയൻ ക്ലബ്ബുമായി വിടപറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവളാണ് മേൽ വലിയൊരു പിഴ ചുമത്തിയിരിക്കുകയാണ്.കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്‌സിക്കെതിരെ നടന്ന വാക്കൗട്ടിന് കോച്ച് ഇവാൻ വുകൊമാനോവിച്ചിന് ഒരു കോടി രൂപ പിഴ ബ്ലാസ്റ്റേഴ്‌സ് ചുമത്തിയിരിക്കുകയാണ്.സ്‌പോർട്‌സ് കോടതിയിൽ (സിഎഎസ്) സമർപ്പിച്ച അപ്പീലിൽ ക്ലബ് വെളിപ്പെടുത്തിയതാണിത്. പ്ലെ ഓഫ് മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിൻ്റെ നാലാം മിനിറ്റിൽ സുനിൽ ഛേത്രിയെ ഫ്രീകിക്കിൽ നിന്ന് ഗോൾ നേടാൻ അനുവദിച്ച വിവാദ റഫറിയിംഗ് തീരുമാനത്തെത്തുടർന്ന് ബെംഗളൂരുവിനെതിരെ മൈതാനത്തിന് പുറത്ത് പോകാൻ തൻ്റെ ടീമിന് നിർദ്ദേശം നൽകിയത് വുകൊമാനോവിച്ചാണ്.
Kerala Blasters FC in it's appeal before the Court of Arbitration for Sport (CAS) have disclosed that it has fined coach Ivan Vukomanovic Rs. 1 crore for the 'walkout' he lead against BFC last season, reports @MarcusMergulhao, TOI 👀🫤 pic.twitter.com/lH1W90xnMV
— 90ndstoppage (@90ndstoppage) May 6, 2024
കളിയെ അപകീർത്തിപ്പെടുത്തിയതിന് എഐഎഫ്എഫിൻ്റെ അച്ചടക്ക സമിതി ബ്ലാസ്റ്റേഴ്‌സ് കോച്ചിനെതിരെ പിന്നീട് കുറ്റം ചുമത്തി.കേരള ബ്ലാസ്റ്റേഴ്സിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക കമ്മിറ്റി നാല് കോടി രൂപയോളം പിഴ ചുമത്തിയിരുന്നു. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള പിഴകൾ ക്ലബ്ബിന് ലഭിച്ചു കഴിഞ്ഞാൽ മാനേജ്മെന്റാണ് അത് അടക്കാറുള്ളത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പൂർണ്ണമായും അതിനു തയ്യാറായില്ല. മറിച്ച് ഇവാൻ കുറ്റക്കാരനാണ് എന്ന് കാണിച്ചുകൊണ്ട് അദ്ദേഹത്തിനു കൂടി ഇതിന്റെ ഉത്തരവാദിത്വം നൽകുകയായിരുന്നു.
Kerala Blasters FC handed coach Ivan Vukomanovic a fine of approx. Rs 1 crore for the walkout against Bengaluru FC last season, the club disclosed in its appeal before the Lausanne-based court of arbitration for sport (CAS)https://t.co/f4skzorpwd
— Marcus Mergulhao (@MarcusMergulhao) May 6, 2024
ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് ഈ ഒരു തീരുമാനം കൂടി വുക്മനോവിച്ച് ക്ലബ്ബ് വിടുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാവാം എന്നാണ് റിപ്പോർട്ടുകൾ.ഇവാൻ വുക്മനോവിച്ചിനോടൊപ്പം നിലകൊള്ളുന്നതിന് പകരം അദ്ദേഹത്തിൽനിന്നും വലിയ ഒരു തുക വാങ്ങിയതിൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമര്ശനമാണ് ഉയർന്നു വരുന്നത്.