അഡ്രിയാൻ ലൂണ,സോറ്റിരിയോ എന്നി താരങ്ങളുടെ തിരിച്ചുവരവിനെക്കുറിച്ച് ഇവാൻ വുക്മനോവിച്ച് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലെ ഓഫ് സ്പോട്ട് ഉറപ്പിക്കാനുള്ള മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നാളെ കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായ മോഹന ഭഗനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായി വരുന്നത്.17 മത്സരങ്ങളിൽ 36 പോയിന്റാണ് മോഹൻ ബഗാനുള്ളത്. ബ്ലാസ്റ്റേഴ്സിനാവട്ടെ 17 മത്സരങ്ങളിൽ നിന്നും 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

നാളത്തെ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിക് പരിക്കേറ്റ് പുറത്തിരിക്കുന്ന അഡ്രിയാൻ ലൂണ, സോട്ടിരിയോ എന്നിവരുടെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ചു.“മാർച്ച് പതിനഞ്ചു മുതൽ പരിക്കിൽ നിന്നും തിരിച്ചുവരാനുള്ള പ്രവർത്തനങ്ങൾ അഡ്രിയാൻ ലൂണ ഞങ്ങൾക്കൊപ്പം ആരംഭിക്കും. ഏപ്രിൽ മുതൽ താരത്തെ ടീമിലുൾപ്പെടുത്താൻ കഴിയുമോയെന്ന് ഞങ്ങൾ നോക്കുന്നുണ്ട്. അതിനു പിന്നാലെ സോട്ടിരിയോയും ടീമിനൊപ്പം ചേരും, എന്താണ് സംഭവിക്കുകയെന്നു നമുക്ക് കണ്ടറിയാം.” ഇവാൻ പറഞ്ഞു.അഡ്രിയാൻ ലൂണ സീസണിന്റെ അവസാനം കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇവാൻ വുകോമനോവിച്ചിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. 

“ഈ സീസണിൽ 55 കളിക്കാർ KBFC-യിൽ ചേരുന്നതായി എനിക്ക് വ്യക്തിപരമായി കിംവദന്തികൾ ഉണ്ടായിരുന്നു, ചില ആളുകൾക്ക് ഓൺലൈനിൽ ഇരുന്ന് കാര്യങ്ങൾ എഴുതുന്നത് എളുപ്പമാണ്. എന്നാൽ തീർച്ചയായും സീസൺ വരാൻ ഞങ്ങൾ പ്ലാൻ ചെയ്യും, പ്രീതത്തിനൊപ്പം പോലും ഞങ്ങൾക്ക് ഏകദേശം 2 വർഷമായി കിംവദന്തികൾ ഉണ്ടായിരുന്നു. സച്ചിന് പരിക്കേറ്റപ്പോൾ അദ്ദേഹത്തിന് പകരമായി ഒരു മുൻ റയൽ മാഡ്രിഡ് ഗോൾകീപ്പർ ഞങ്ങളോടൊപ്പം ചേരുന്നു എന്ന അഭ്യൂഹം പോലും ഉണ്ടായിരുന്നു” ഗോവൻ താരം നോഹ സദൗയി ബ്ലാസ്റ്റേഴ്സിലേക്ക് എന്ന വർത്തകളെക്കുറിച്ച് ഇവാൻ പ്രതികരിച്ചു.

ബംഗളൂരു എഫ് സിക്ക് എതിരായ എവേ പോരാട്ടത്തിൽ 1 – 0 നു പരാജയപ്പെട്ട ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് ബഗാനെതിരെ ഇറങ്ങുന്നത്. ലീഗിൽ ബ്ലാസ്റ്റേഴ്സിന് ഇനി അഞ്ചു മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് മുൻ താരവും മലയാളിയുമായ സഹൽ അബ്ദുൾ സമദ് മോഹൻ ബഗാനിലേക്ക് ചേക്കേറിയ ശേഷം അവർ കൊച്ചിയിൽ കളിക്കാൻ എത്തുന്നത് ഇതാദ്യമാണ്.

1.7/5 - (4 votes)