‘വിമർശനങ്ങളെ സ്വീകരിക്കുക പോസിറ്റീവ് ആയി ഇരിക്കുക’ : വിലക്കിന് ശേഷം പ്രതികരണവുമായി ഇവാൻ വുക്കോമനോവിച്ച്

പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ അഭാവത്തിലും സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചു.ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റൗണ്ട് ഗ്ലാസ് പഞ്ചാബിനെയാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപെടുത്തിയത്. നാളെ നടക്കുന്ന രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രീനിധി ഡെക്കാനെതിരെ കളിക്കും.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് ക്‌നോക്ക് ഔട്ട്‌ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായി ബെംഗളൂരു എഫ്.സിക്ക് അനുവദിച്ച വിവാദ ഗോളിനെ തുടർന്ന് മത്സരം പൂർത്തിയാക്കാതെ ടീമിനെ തിരിച്ചു വിളിച്ചതിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കും, 5 ലക്ഷം രൂപ പിഴയുമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിധിച്ചത്. ഈ കാരണം കൊണ്ടാണ് ഇവാന് സൂപ്പർ കപ്പിൽ ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിക്കാൻ സാധികാത്തത്.പക്ഷേ അദ്ദേഹം തന്നെയാണ് ഇപ്പോഴും ടീമിനെ പരിശീലിപ്പിക്കുന്നത്. അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ആരാധകർക്കായി ഒരു മെസ്സേജും പങ്കുവെച്ചിട്ടുണ്ട്.

“പോസിറ്റീവായ മൈൻഡ് സെറ്റ് പോസിറ്റീവായ കാര്യങ്ങൾ കൊണ്ടുവരുന്നു. വിമർശനങ്ങളെ സ്വീകരിക്കുക, പഠിച്ചുകൊണ്ടിരിക്കുക. കലർപ്പില്ലാത്തതും, സന്തോഷിക്കുന്നവരുമായ ആളുകളുടെ കൂടെ ഇരിക്കുക. പോസിറ്റീവായി ഇരിക്കുക എന്നാൽ എല്ലാം നന്നായിയെന്ന് നടിക്കുകയല്ല. മറിച്ചു എല്ലാത്തിലും നല്ലത് കണ്ടെത്തുകയാണ്. മോശം സാഹചര്യത്തിലും പോസിറ്റീവ് ആയിരിക്കുന്നത് നിഷ്കളങ്കതയല്ല, മറിച്ചു അതാണ് നേതൃത്വഗുണം. പോസിറ്റീവായി ഇരിക്കുക, ഹാപ്പി ആയിരിക്കുക”.

10 മത്സരങ്ങളിൽ നിന്നും വിലക്ക് നേരിടുന്ന ഇവാന് ഇനി അടുത്ത സീസണിൽ മാത്രമായിരിക്കും അദ്ദേഹത്തിന് ടീമിനോടൊപ്പം നിൽക്കാൻ കഴിയുക. അടുത്ത സീസണിൽ വുകമനോവിക് ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവുമോ ഇല്ലയോ എന്ന ആരാധകരുടെ ആശങ്കക്ക് കൂടി പരിഹാരമായിരിക്കുകയാണ്.

Rate this post