ഇവാൻ വുകോമനോവിച്ചിന് ഐഎസ്എൽ മത്സരങ്ങൾ നഷ്ടമാവില്ല ,വ്യക്തത വരുത്തി ഏഐഎഫ്എഫ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സ് പ്ലെ ഓഫ് മത്സരം ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു. എക്സ്ട്രാ ടൈമിലെ സുനിൽ ഛേത്രിയുടെ വിവാദ ഗോളിൽ പ്രതിഷേധിച്ച് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ നേതൃത്വത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളി മതിയാക്കി മൈതാനം വിടുകയും ചെയ്തു.ആ വിഷയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കുറ്റക്കാരാണ് എന്നുള്ളത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കമ്മിറ്റി വിധിച്ചിരുന്നു.

ബ്ലാസ്റ്റേഴ്സ് കുറ്റക്കാരാണെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഡിസിപ്ലിനറി കമ്മിറ്റി കണ്ടെത്തുകയും ക്ലബ്ബിനും പരിശീലകനും എതിരെ പിഴ ചുമത്തുകയും ചെയ്തിരുന്നു.10 മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാന് ബാൻ ലഭിച്ചിട്ടുള്ളത്.മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സും പരിശീലകനും പരസ്യമായി മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.ഇവാൻ വുകോമനോവിച്ചിന് ഏർപ്പെടുത്തിയ വിലക്കിൽ വ്യക്തത വരുത്തി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ.

ഫെഡറേഷൻ നടത്തുന്ന പത്ത് മത്സരങ്ങളിൽ നിന്ന് ഇവാനെ വിലക്കുമെന്നായിരുന്നു ശിക്ഷാനടപടയിൽ അറിയിച്ചത്. ഇതോടെ ഇവാന് ഐഎസ്എൽ മത്സരങ്ങളിൽ നിന്നാണോ വിലക്ക് എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് ഏഐഎഫ്എഫ് കലണ്ടറിന്റെ ഭാ​ഗമായിട്ടുള്ള ഏത് ടൂർണമെന്റും ഈ വിലക്കിന്റെ പരിധിയിൽ വരും.ഇന്ത്യൻ സൂപ്പർ ലീഗ്, ഹീറോ സൂപ്പർ കപ്പ്,ഡ്യൂറണ്ട് കപ്പ് എന്നിവയിൽ ഒക്കെ ഇത് ബാധകമാണ്.

കൂടാതെ AFC കപ്പ്,AFC ചാമ്പ്യൻസ് ലീഗ് എന്നിവയൊക്കെ ഇതിൽ പരിഗണിക്കപ്പെടും. സൗഹൃദ മത്സരങ്ങൾ മാത്രമാണ് പരിഗണിക്കപ്പെടാത്തത്. ഒരുപക്ഷെ ഐഎസ്എല്ലിന് മുമ്പ് തന്നെ ഇവാന്റെ വിലക്ക് അവസാനിക്കാൻ സാധ്യതയുണ്ട്. ഈ വരുന്ന സൂപ്പർ കപ്പിലും ഡ്യൂറാൻഡ് കപ്പിലുമായി ​ഗ്രൂപ്പ് ഘട്ടങ്ങളിൽ ആറ് മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനുറപ്പാണ്. ഇത് പൂർത്തിയാക്കിയാൽ തന്നെ ഐഎസ്എല്ലിലെ വിലക്ക് നാല് മത്സരങ്ങളിലായി ചുരുങ്ങും.

ഇരു ടൂർണമെന്റുകളിലും ഫൈനൽ വരെ മുന്നേറാനായാൽ പത്ത് മത്സരങ്ങൾ പൂർത്തിയാകും. അങ്ങനെവന്നാൽ ഐഎസ്എല്ലിലെ ആദ്യ മത്സരം മുതൽ തന്നെ ഇവാൻ ക്ലബ് ചുമതല വഹിക്കാനാകും. ബ്ലാസ്റ്റേഴ്സിനോടും പരിശീലകനോടും കളിക്കളത്തിന് പേരുദോഷമുണ്ടാക്കിയ വാക്കൗട്ടിൽ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അച്ചടക്ക സമിതി ഉത്തരവിട്ടതിന് പിന്നാലെ ക്ലബും ഇവാനും മാപ് പറയുകയും പിഴ തുക കൂടാതെ നോക്കുകയും ചെയ്തിരുന്നു.

Rate this post
Kerala Blasters