GOAT ആരാണെന്ന കാര്യത്തിൽ സംശയമില്ല, സൂപ്പർ താരത്തിന്റെ പേര് വെളിപ്പെടുത്തി ഡേവിഡ് ബെക്കാം

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിയെ തന്റെ മിടുക്കിൽ ലീഗ് കപ്പിന്റെ കിരീടം നേടി കൊടുത്തിരുന്നു. യൂറോപ്യൻ ഫുട്ബോൾ കരിയറിനോട് വിടചൊല്ലി അമേരിക്കൻ ഫുട്ബോളിലേക്ക് പുതിയ കരിയർ പടുത്തുയർത്താൻ എത്തിയ ലിയോ മെസ്സി ആദ്യ മത്സരങ്ങളിൽ തന്നെ തകർപ്പൻ ഫോമിൽ നിറഞാടുന്ന കാഴ്ചയാണ് കാണുന്നത്.

ഇന്റർമിയാമി ജേഴ്സിയിലെ ആദ്യത്തെ ഏഴ് മത്സരങ്ങളിൽ നിന്നും പത്ത് ഗോളുകളും അസിസ്റ്റും നേടിയ ലിയോ മെസ്സി മനോഹരമായ ഗോളുകളാണ് മിയാമി ജേഴ്സിയിൽ നേടിയിട്ടുള്ളത്. ഏഴു മത്സരങ്ങളിലും ഗോളടിച്ച ലിയോ മെസ്സി ലീഗ് കപ്പിന്റെ കിരീടം ഇന്റർമിയാമിക്ക് നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കാണ് വഹിച്ചത്. ലീഗ് കപ്പ്‌ കിരീടം നേടികഴിഞ്ഞതിനുശേഷം ലിയോ മെസ്സിയെക്കുറിച്ച് ഇന്റർ മിയാമി ക്ലബ്ബിന്റെ പ്രസിഡന്റ് ആയ ഡേവിഡ് ബെക്കാം വാനോളം പുകഴ്ത്തി സംസാരിച്ചു.

ലോക ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തിനെയാണ് സൈൻ ചെയ്തതെന്നും ഇതിൽ താൻ അഭിമാനിക്കുന്നു എന്നുമാണ് ഡേവിഡ് ബെക്കാം പറഞ്ഞത്. നേരത്തെ ലിയോ മെസ്സിയുടെ മിയാമി അരങ്ങേറ്റമത്സരത്തിൽ സൂപ്പർ താരം തകർപ്പൻ ഗോൾ നേടി ടീമിനെ വിജയിപ്പിച്ചതിനു ശേഷം ഡേവിഡ് ബെക്കാം കണ്ണീരണിഞ്ഞു നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ലിയോ മെസ്സിയാണ് ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് ഇതിഹാസമായ ഡേവിഡ് ബെക്കാം പറയുന്നത്. 2018 ൽ സ്ഥാപിതമായ ഇന്റർമിയാമി ക്ലബ്ബിന്റെ പ്രസിഡന്റ് കൂടിയാണ് ഡേവിഡ് ബെക്കാം. നേരത്തെ മുതൽ തന്നെ ലിയോ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോ പോലുള്ള സൂപ്പർ താരങ്ങളെ ഇന്റർമിയാമി ടീമിലേക്ക് കൊണ്ടുവരാൻ ആഗ്രഹമുണ്ടെന്ന് ഡേവിഡ് ബെക്കാം പറഞ്ഞിരുന്നു. ഒടുവിൽ ഈ ട്രാൻസ്ഫർ വിൻഡോയിലാണ് ഏഴ് തവണ ബാലൻഡിയോർ ജേതാവായ ലിയോ മെസ്സിയെ ഇന്റർ മിയാമി ക്ലബ്ബിന് ഭാഗ്യവശാൽ സൈൻ ചെയ്യാൻ ലഭിക്കുന്നത്.

4.3/5 - (69 votes)