ലിയോ മെസ്സി എന്നെ ‘കഴുത’എന്ന് വിളിച്ചെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം |Lionel Messi

അർജന്റീനയുടെ നായകനായ നിലവിലെ ഇന്റർമിയാമി ക്ലബ്ബിൽ പന്ത് തട്ടുന്ന ലയണൽ മെസ്സി എക്കാലത്തെയും മികച്ച കളിക്കാരനായി ലോകം അംഗീകരിക്കപ്പെട്ട ഒരു താരമാണ്. കാരണം ഫുട്ബോളിൽ നേടാവുന്ന എല്ലാ വ്യക്തിഗത ട്രോഫികളും പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. നിരവധി വ്യക്തിഗത നേട്ടങ്ങൾക്ക് പുറമേ, ഏഴ് ഫിഫ ബാലൺ ഡി ഓർ അവാർഡുകളും ആറ് ഗോൾഡൻ ബൂട്ടുകളും അദ്ദേഹം കരിയറിൽ എഴുതി ചേർക്കപ്പെട്ടിട്ടുണ്ട് .

2019 ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സെമി ഫൈനൽ പോരാട്ടത്തിൽ ലിവർപ്പൂളും ബാഴ്സലോണയും ഏറ്റു മുട്ടിയപ്പോൾ ക്യാമ്പ് നൗവിൽ നടന്ന ആദ്യ പാദത്തിൽ 3-0 എന്ന സ്കോറിനായിരുന്നു ബാഴ്സലോണ വിജയിച്ചിരുന്നത്.എന്നാൽ രണ്ടാം പാദത്തിൽ ആൻഫീൽഡിൽ ബാഴ്‌സലോണയ്‌ക്കെതിരെ ശ്രദ്ധേയമായ 4-0 വിജയത്തോടെ ജുർഗൻ ക്ലോപ്പിന്റെ ടീം മുന്നേറുകയും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിജയികളാകുകയും ചെയ്തു.

ബാഴ്സലോണയും ലിവർപൂളും തമ്മിൽ നടന്ന സെമിഫൈനലിൽ കളിക്കിടെ മെസ്സിയുടെ മുന്നേറ്റത്തെ തടഞ്ഞ ലിവർപൂളിന്റെ താരമായ ജെയിംസ് മില്‍നറിനെതിരെ ലിയോ മെസ്സി ‘ഡോങ്കി ‘ എന്ന് വിളിച്ചിരുന്നു. ഇത് സമീപകാലങ്ങളിൽ വലിയ രീതിയിൽ വാർത്തയായിരുന്നു.ഇതിനെക്കുറിച്ച് ലിവർ പൂൾ താരമായിരുന്ന ജെയിംസ് മിൽനർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.

ജെയിംസ് മിൽനർ പറയുന്നു : “എനിക്ക് ലയണൽ മെസ്സിയുമായി
ഒരു പ്രശ്നവുമില്ല, 2019ൽ നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരത്തിൽ ബാർസലോണയുമായി ഞങ്ങൾ ഏറ്റുമുട്ടിയപ്പോൾ ശക്തമായാണ് ഞാൻ മെസ്സിയെ പ്രതിരോധിച്ചത് , ഞാൻ ശരീരികമായി അവനെ നേരിട്ടതിന്റെ ഭാഗമായി ലിയോ മെസ്സി രോഷാകുലനായി. അപ്പോൾ തന്നെ ഞാൻ മെസ്സിയെ തൊട്ട് കൊണ്ട് ചോദിച്ചിരുന്നു, “നീ ഓക്കേ അല്ലെ ? -എന്ന്. അപ്പോഴാണ്അവൻ കഴുത എന്നർത്ഥം വരുന്ന “BURRO” എന്ന വാക്ക് എന്റെ മേൽ പ്രയോഗിച്ചത്.. “- എന്നാണ് ഈ സംഭവത്തെ തുടർന്ന് മിൽനർ മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരിക്കുന്നത്. എനിക്ക് അദ്ദേഹത്തോട് ഒരു പ്രശ്നവുമില്ല, മാത്രമല്ല മെസ്സിയെ പോലുള്ള ഒരു താരത്തെ തടയാൻ നിങ്ങൾ ശ്രമിക്കുമ്പോൾ വളരെയധികം കരുതി ഇരിക്കണം., കാരണം അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമാണ്, ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു എന്നും അദ്ദേഹം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ സൂചിപ്പിച്ചു.

പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റൺ & ഹോവ് അൽബിയോണിന്റെ മിഡ്ഫീൽഡറായാണ് ജെയിംസ് മിൽനർ നിലവിൽ കളിക്കുന്നത് . മാത്രമല്ല വിംഗിലും മിഡ്ഫീൽഡിലും ഫുൾ ബാക്കിലും ഉൾപ്പെടെ ഒന്നിലധികം പൊസിഷനുകളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്.
‘ BURRO ‘- എന്ന വാക്കിന്റെ അർത്ഥം കഴുത എന്നാണെങ്കിൽ പോലും സ്പാനിഷ് ഫുട്ബോളിൽ ആളുകളെ അക്രമിക്കുന്നവർക്കെതിരെ ഈ പദം ഉപയോഗിക്കാറുണ്ട്.