56-ാം വയസ്സിൽ പോർച്ചുഗീസ് ക്ലബ്ബിനായി അരങ്ങേറ്റം നടത്തിയ ജപ്പാന്റെ ‘കിംഗ് കാസു’

മുൻ ജപ്പാൻ സ്‌ട്രൈക്കർ കസുയോഷി മിയുറ തന്റെ അത്ഭുതകരമായ കരിയറിൽ മറ്റൊരു നേട്ടം കൂട്ടിച്ചേർത്തു, 56-ാം വയസ്സിൽ പോർച്ചുഗീസ് രണ്ടാം ടയർ ക്ലബ്ബായ ഒലിവെയ്‌റൻസിനായി അരങ്ങേറ്റം കുറിച്ചു.ഈ വർഷമാദ്യം യോകോഹാമ എഫ്‌സിയിൽ നിന്ന് ലോണിൽ ഒലിവീറൻസിൽ ചേർന്ന മിയുറ 90 ആം മിനുട്ടിലാണ് കളത്തിൽ ഇറങ്ങിയത്.

“56 വർഷവും ഒരു മാസവും 24 ദിവസവും പ്രായമുള്ള മിയുറ പോർച്ചുഗീസ് ഫുട്‌ബോളിൽ ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രായം കൂടിയ ഫുട്‌ബോൾ കളിക്കാരനായി മാറുകയും ചെയ്തു “.തന്റെ പ്രൊഫഷണൽ ഫുട്‌ബോളിന്റെ 38-ാം സീസണിലായ മിയൂറ, പാൽമെറാസ്, ജെനോവ, ഡിനാമോ സാഗ്രെബ്, വിസൽ കോബെ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.1986-ൽ ബ്രസീലിലെ സാന്റോസിലൂടെ തന്റെ ഗ്ലോബ് ട്രോട്ടിംഗ് കരിയർ ആരംഭിച്ചതിന് ശേഷം കളിച്ച ആറാമത്തെ രാജ്യമാണ് പോർച്ചുഗൽ.

ആരാധകർ സ്നേഹത്തോടെ “കിംഗ് കാസു” എന്നാണ് മിയൂറയെ വിളിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൊഫഷണൽ ഫുട്ബോളർ ,പ്രായം കൂടിയ ഗോൾ സ്കോറെർ എന്നീ ഗിന്നസ് റെക്കോർഡുകൾ സ്വന്തം പേരിൽ കൂട്ടിച്ചേർത്ത താരമാണ് കിംഗ് കസു.ഇംഗ്ളീഷ് ഫുട്ബോൾ ലെജൻഡ് സർ സ്റ്റാൻലി മാത്യൂസിന്റെ റെക്കോർഡാണ് സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയത് .1982 ൽ ബ്രസീലിയൻ ക്ലബ് അത്ലറ്റികോ യുവന്റസിലൂടെ കളി ആരംഭിച്ച മിയൂറ 1986 ൽ സാന്റോസിലൂടെ പ്രൊഫെഷണൽ ഫുട്ബോളിൽ എത്തിച്ചേർന്നു .1990 ൽ ജപ്പാനിൽ മടങ്ങിയെത്തിയ മിയൂറ 12 ക്ലബ്ബുകൾക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട് .

ഇറ്റലിയിലെ ജെനോവ, ക്രൊയേഷ്യയിലെ ഡിനാമോ സാഗ്രെബ്, ഓസ്‌ട്രേലിയയിലെ സിഡ്‌നി എഫ്‌സി എന്നിവക്ക് വേണ്ടിയും താരം ബൂട്ട് കെട്ടിയിട്ടുണ്ട്.1990 ൽ ജപ്പാൻ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച മിയൂറ 89 മത്സരത്തിൽ നിന്നും 55 ഗോളുകൾ നേടിയിട്ടുണ്ട് ,ക്ലബ് തലത്തിൽ 754 മത്സരത്തിൽ നിന്നും 331 ഗോളുകളും സ്വന്തം പേരിൽ കുറിച്ചു .ഇനിയും കുറെ വർഷങ്ങൾ കളിക്കളത്തിൽ തുടരാമെന്ന ആത്മവിശ്വാസത്തിലാണ് മിയൂറ, ഫുട്ബോൾ ചരിത്രത്തിൽ സ്വർണ ലിപികളിൽ എഴുതി ചേർക്കുന്ന നാമമായിരിക്കും കുസുയോഷി മിയൂറയുടേത് .രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ എക്കാലത്തെയും സ്‌കോററാണ് മിയൂറ . 2000-ലാണ് അദ്ദേഹത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം.

Rate this post