ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ തുടങ്ങുവാൻ ഏതാനും മാസങ്ങൾ ശേഷിക്കേ പ്രീസീസൺ പരിശീലനം ഇതിനകം തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൊച്ചിയിലെ തങ്ങളുടെ പരിശീലനം മുന്നോട്ട് കൊണ്ടുപോകുകയാണ്. എന്നാൽ തുടക്കത്തിൽ തന്നെ തിരിച്ചടി ലഭിക്കുന്നതാണ് ജോഷുവയുടെ പരിക്ക്.
ഓസ്ട്രേലിയൻ താരമായി കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലേക്ക് വേണ്ടി കൊണ്ടുവന്ന ജോഷുവക്ക് കളത്തിലേക്ക് തിരിച്ചെത്തുവാൻ സർജറി ആവശ്യമാണെന്നും അതിനാൽ വിശ്രമം കഴിഞ്ഞു താരം അടുത്ത വർഷമേ തിരിച്ചെത്തുകയുള്ളൂവെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ ആയി അറിയിച്ചിരുന്നു, ആരാധകരുടെ പ്രാർത്ഥനയും പിന്തുണയും താരത്തിന് ഉണ്ടാകണമെന്ന് ബ്ലാസ്റ്റേഴ്സ് അഭ്യർത്തിച്ചു.
ഇതോടെ അടുത്ത സീസണിന്റെ ഭൂരിഭാഗം മത്സരങ്ങളിലും താരം ഉണ്ടാവില്ല എന്ന് ഉറപ്പിച്ചതോടെ ജോഷുവക്ക് പകരം പുതിയ വിദേശ താരം കേരള ബ്ലാസ്റ്റേഴ്സിൽ വരുമെന്നാണ് മാർക്കസ് റിപ്പോർട്ട് ചെയ്യുന്നത്. ജോഷുവക്ക് പകരക്കാരനെ ഏഷ്യൻ കോട്ടയിലാണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുക.
Jaushua Sotirio has a long-term injury and Kerala Blasters will look for his replacement.#IndianFootball #ISL #Transfers #KBFC
— Marcus Mergulhao (@MarcusMergulhao) July 19, 2023
🚨 Injury Update: Jaushua Sotirio 🚨#KBFC #KeralaBlasters pic.twitter.com/1Mnae4FAud
— Kerala Blasters FC (@KeralaBlasters) July 19, 2023
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ യുവ താരമായ ആയുഷ് അധികാരി ടീം വിടുമെന്നാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്നും ലഭിക്കുന്ന മറ്റൊരു അപ്ഡേറ്റ്. കേരള ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങുന്ന താരം മൂന്നു വർഷത്തെ കരാറിൽ ചെന്നൈയിൻ എഫ്സിക്ക് വേണ്ടി സൈൻ ചെയ്യുമെന്നും മാർക്കസ് റിപ്പോർട്ട് ചെയുന്നുണ്ട്.
Here we go! 🚨
— INDIAN TRANSFER UPDATES (@allstar_studio) July 20, 2023
As reported earlier ; Chennain FC are set to rope versatile midfielder Ayush adhikari on a 3 Year deal🤝. Official announcement soon.#IndianFootball #Transfers #KBFC #ChennainFC #AllInForChennaiyin https://t.co/cJW1azUDa9 pic.twitter.com/FaZbqR7npP