ഒളിമ്പിക്സിൽ അർജന്റീനക്ക് വേണ്ടി മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ മസ്കരാനോ മറുപടി നൽകുന്നു | Lionel Messi

ഈ വർഷം ഫ്രാൻസിലെ പാരിസിൽ വച്ച് നടക്കുന്ന സമ്മർ ഒളിമ്പിക്സിനുള്ള ലാറ്റിൻ അമേരിക്കൻ യോഗ്യത മത്സരങ്ങളിൽ ലാറ്റിൻ അമേരിക്കൻ ഫുട്ബോളിലെ ശക്തരായ ബ്രസീലിനെ അവസാന റൗണ്ട് മത്സരങ്ങളിൽ പരാജയപ്പെടുത്തിയ അർജന്റീന വിജയത്തോടെ തങ്ങളുടെ ഒളിമ്പിക്സ് ഫുട്ബോളിലെ സ്ഥാനം ഉറപ്പിച്ചു. ലാറ്റിൻ അമേരിക്കൻ യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ പരാജയപ്പെടുത്തിയാണ് അർജന്റീന അണ്ടർ 23 ടീമിന്റെ ഒളിമ്പിക്സ് യോഗ്യത പ്രവേശനം.

ബ്രസീലിനെതിരായ അർജന്റീനയുടെ ഒളിമ്പിക്സ് യോഗ്യത വിജയത്തോടെ യോഗ്യത ഉറപ്പാക്കിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച അർജന്റീന അണ്ടർ 23 ടീം പരിശീലകനായ ഹാവിയർ മഷറാനോ ലിയോ മെസ്സി ഇത്തവണ ഒളിമ്പിക്സ് ടൂർണമെന്റ് കളിക്കുവാൻ ഉണ്ടാവുമോയെന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകി. ഒളിമ്പിക്സ് ടൂർണമെന്റിൽ അണ്ടർ 23 ടീമിനോടൊപ്പം മൂന്നു സീനിയർ താരങ്ങൾക്ക് കളിക്കുവാനുള്ള അവസരമുണ്ട്.

“ലിയോ മെസ്സി ഒളിമ്പിക്സ് ടൂർണമെന്റ്ൽ അർജന്റീനക്ക് വേണ്ടി കളിക്കാൻ ഉണ്ടാവുമോ എന്ന് ചോദിച്ചാൽ എന്റെ ഭാഗത്ത്‌ നിന്നുമുള്ള എല്ലാ വാതിലുകളും സമ്മതവും ഞാൻ മെസ്സിക്കായി തുറന്നുകൊടുക്കുകയാണ്, ഇനി തീരുമാനമെടുക്കേണ്ടത് ലിയോ മെസ്സിയാണ്. ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കിയ ശേഷം മെസ്സി ഞങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്. ലിയോ മെസ്സി അർജന്റീന ദേശീയ ടീമിന്റെ വലിയ ആരാധകനാണ്. ഈ കാര്യത്തിൽ സംസാരിക്കാൻ ഇനിയും സമയമുണ്ട്.” – മഷറാനോ പറഞ്ഞ വാക്കുകളാണിത്.

ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും സമനില വഴങ്ങിയ ശേഷമാണ് തോൽവിയറിയാതെ അർജന്റീന യോഗ്യത റൗണ്ടിൽ നിന്നും യോഗ്യത നേടുന്നത്, അതേസമയം ഗ്രൂപ്പിൽ രണ്ട് വിജയവും ഒരു സമനിലയുമായി ഒന്നാം സ്ഥാനത്തോടെ യോഗ്യത ഉറപ്പാക്കിയ ടീമാണ് പരാഗ്വ. കഴിഞ്ഞ മൂന്നു മാസങ്ങളിലായി നടന്ന അർജന്റീന vs ബ്രസീൽ സീനിയർ, അണ്ടർ 17, അണ്ടർ 23 വിഭാഗങ്ങളിൽ മൂന്നിലും ബ്രസീലിനെതിരെ വ്യക്തമായ വിജയം സ്വന്തമാക്കാൻ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്.

2/5 - (3 votes)