ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ കിരീട സാധ്യതകളെക്കുറിച്ച് ഹാവിയർ മഷറനോ|Qatar 2022 |Argentina

ഫ്രാൻസ് 1998 ന് ശേഷം ഹാവിയർ മഷറാനോ ടെലിവിഷനിൽ കാണുന്ന ആദ്യ ലോകകപ്പായിരിക്കും വരാനിരിക്കുന്ന ഖത്തർ 2022.കഴിഞ്ഞ നാല് ലോകകപ്പുകളിൽ അർജന്റീനയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു ഈ ഡിഫെൻസിവ് മിഡ്ഫീൽഡർ.ഡീഗോ മറഡോണ ഒഴികെയുള്ള മറ്റേതൊരു അർജന്റീനിയനെക്കാളും കൂടുതൽ തവണ വേൾഡ് കപ്പ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരം കൂടിയാണ് മഷറാനോ.

20 മത്സരങ്ങളാണ് മുൻ ബാഴ്സലോണ താരം അര്ജന്റീന ജേഴ്സിയിൽ കളിച്ചത്.തന്റെ രാജ്യത്തിന്റെ ദേശീയ ടീമുമായി മായാത്ത ബന്ധമുള്ള, മഷറാനോ കൊറിയ/ജപ്പാൻ 2002-ൽ പോലും അര്ജന്റീന ടീമിനൊപ്പം ഉണ്ടായിരുന്നു. 2002 ൽ പരിശീലനത്തിൽ സ്പാറിംഗ് പങ്കാളികളായി പ്രവർത്തിക്കാൻ ഒരു കൂട്ടം യുവ കളിക്കാർ മാർസെലോ ബിയൽസയുടെ നേതൃത്വത്തിലുള്ള ടീമിനെ അനുഗമിച്ചിരുന്നു,അതിൽ മഷറാനോയും ഇടം പിടിച്ചു. 2006, 2010, 2014, 2018 പതിപ്പുകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

അർജന്റീന ദേശീയ ടീമിനെക്കുറിച്ചും ഖത്തറിന്റെ 2022 ലോകകപ്പിനെക്കുറിച്ചും ഹാവിയർ മഷറാനോ തന്റെ കാഴ്ചപ്പാടും വ്യക്തമാക്കി.“എനിക്ക് അർജന്റീനയിൽ ഒരുപാട് പ്രതീക്ഷയുണ്ട്. ഈ ടീമിന് സ്ഥിരത നിലനിർത്താൻ കഴിഞ്ഞു, കളിക്കുന്നതിനെക്കുറിച്ച് അവർക്ക് വ്യക്തമായ ധാരണയുണ്ട്, അവർ എന്താണ് ചെയ്യേണ്ടതെന്ന് അവർക്കറിയാം, മത്സരത്തിന്റെ കാര്യത്തിൽ അത് വളരെ പ്രധാനമാണ്” മുൻ താരം പറഞ്ഞു.അർജന്റീനയ്‌ക്കൊപ്പം ഫ്രാൻസ്, സ്‌പെയിൻ, ബെൽജിയം, ഇംഗ്ലണ്ട്, ബ്രസീൽ എന്നിവരെയും ഫേവറിറ്റുകളായി മഷറാനോ പരാമർശിച്ചു.

നിലവിൽ അർജന്റീനയുടെ അണ്ടർ 20 ടീമിന്റെ പരിശീലകനാണ് മഷെരാനോ. മാത്രമല്ല ഫിഫ തെരഞ്ഞെടുത്ത ഖത്തർ വേൾഡ് കപ്പിന്റെ അംബാസിഡർമാരിൽ ഒരാൾ കൂടിയാണ് മഷെരാനോ.കഴിഞ്ഞ നാല് ലോകകപ്പുകളിൽ ലയണൽ മെസ്സിക്കൊപ്പം കളിക്കുകയും നിലവിലെ അർജന്റീന താരങ്ങളായ ജിയോവാനി ലോ സെൽസോ, നിക്കോളാസ് ഒട്ടാമെൻഡി, മാർക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവർക്ക് മാതൃകയാവുകയും ചെയ്ത മഷറാനോയ്ക്ക് ഇത്തവണത്തെ അര്ജന്റീനയിൽ വലിയ പ്രതീക്ഷകളാണുള്ളത് .അനുഭവപരിചയം മെസ്സിയെ മികച്ച കളിക്കാരനാക്കിയെന്നും ലോകകപ്പിന് മുമ്പുള്ള മാസങ്ങൾ അതിൽ ഉൾപ്പെട്ടവർക്ക് നിർണായകമാണെന്നും അഭിപ്രായപ്പെട്ടു.

2014 ലോകകപ്പ് ഫൈനലിൽ ബ്രസീലിൽ ജർമ്മനിയോട് തോറ്റ അർജന്റീനയുടെ ടീമിൽ മഷറാനോയും ഉണ്ടായിരുന്നു.വർഷാവസാനം ഖത്തറിലേക്ക് പോകുമ്പോൾ അദ്ദേഹത്തിന്റെ സഹ താരം ലയണൽ മെസ്സി ഇപ്പോഴും അര്ജന്റീന ടീമിലുണ്ട്.ഈ വര്ഷം കോപ്പ അമേരിക്ക ട്രോഫി സ്വന്തമാക്കാൻ അർജന്റീനയെ നയിച്ച ലയണൽ മെസ്സി ഒടുവിൽ അന്താരാഷ്ട്ര വേദിയിലെ തന്റെ നിരാശ അവസാനിപ്പിച്ചു. ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടി , അതോടൊപ്പം ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടും ചെയ്തു. നിലവിൽ അര്ജന്റീന മികച്ച ഫോമിലാണ് ,33 മത്സരങ്ങളുടെ അപരാജിത റണ്ണിലാണ്.അവർ രണ്ടു വർഷമായി പരാജയം എന്താണെന്നു അറിഞ്ഞിട്ടില്ല.ഈ ഫോമ തുടർന്നാൽ അടുത്ത വർഷം ലോകകപ്പിൽ ചരിത്രം സൃഷ്ടിക്കാൻ അവർക്ക് മാന്യമായ അവസരമുണ്ട് എന്നതിൽ സംശയമില്ല.

Rate this post