തകർപ്പൻ ജയത്തോടെ ലാ ലീഗയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി റയൽ മാഡ്രിഡ് ; മികച്ച വിജയവുമായി മാഞ്ചസ്റ്റർ സിറ്റിയും

ലാ ലീഗയിൽ ഗ്രനാഡക്കെതിരെ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്.എവേ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു റയലിന്റെ ജയം .ഗ്രാനഡയ്‌ക്കെതിരായ അവരുടെ അവസാന പന്ത്രണ്ട് മത്സരങ്ങളും വിജയിച്ച റയൽ മാഡ്രിഡ് മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തി. 19 ആം മിനുട്ടിൽ റയൽ ആദ്യ ഗോൾ നേടി. ടോണി ക്രൂസിന്റെ പെർഫെക്റ്റ് പാസിൽ നിന്നും മാർക്കോ അസെൻസിയോയാണ് ഗോൾ നേടിയത്. 25 ആം മിനുട്ടിൽ റയൽ സ്കോർ 2 -0 ആക്കി ഉയർത്തി. നാച്ചോ ഫെർണാണ്ടസ് ആണ് ക്ലോസ് റേഞ്ചിൽ നിന്നും ഗോൾ നേടിയത് ടോണി ക്രൂസ് മത്സരത്തിലെ തന്റെ രണ്ടാമത്തെ അസ്സിസ്റ് രേഖപ്പെടുത്തുകയും ചെയ്തു.

31 ആം മിനുട്ടിൽ മാർക്കോ അസെൻസിയോയുടെ ഗോളെന്നുറച്ച ഷോട്ട് ഗോൾ ലൈനിൽ വെച്ച് കുഡിഫെൻഡർ തട്ടിയകറ്റുകയും ചെയ്തു. മൂന്നു മിനുട്ടിനു ശേഷം ഒരു ഗോൾ ഗോൾ മടക്കി ഗ്രെനാഡ മത്സരത്തിലേക്ക് തിരിച്ചു വന്നു. വിനിഷ്യസിയിൽ നിന്നും പന്ത് തട്ടിയെടുത്ത് ലൂയിസ് സുവാരസ് റയൽ ഡിഫെൻഡറുടെ ശരീരത്തിൽ തട്ടി ഗോൾ കീപ്പർ തിബോ കോർട്ടോയിസിനെ നിസ്സഹായകനാക്കി വലയിൽ കയറി. ഒന്നാം പകുതി അവസാനിക്കുന്നതിനു മൂന്നോ ഡിഫെൻഡർമാരെ ഡ്രിബിൾ ചെയ്ത് ബെൻസിമ തൊടുത്ത ഷോട്ട് യുവ പോർച്ചുഗീസ് ഗോൾ കീപ്പർ ലൂയിസ് മാക്‌സിമിയാനോ തടുത്തിട്ടു.

ഈ സീസണിൽ റയൽ മാഡ്രിഡിന്റെ 68% ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു അത് കൊണ്ട് തന്നെ രണ്ടാം പകുതിയിലും അവർ ഗോളിനായി ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. 56 ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ മൂന്നാം ഗോൾ നേടി.മികച്ച കൗണ്ടർ അറ്റാക്കിംഗ് പ്ലേയ്‌ക്ക് ശേഷം ലൂക്കാ മോഡ്രിച്ചിന്റെ പാസിൽ നിന്നും ക്ലോസ് റേഞ്ചിൽ നിന്ന് ബ്രസീലിയൻ പന്ത് വലയിലാക്കി. 67 ആം മിനുട്ടിൽ വിനീഷ്യസിനെതിരെ കടുത്ത സ്ലൈഡിംഗ് ചലഞ്ചിന് മോഞ്ചുവിനെ ചുവപ്പ് കാർഡ് കാണിച്ചതോടെ ഗ്രെനാഡ പത്തു പേരുമായി ചുരുങ്ങി.

തീരുമാനത്തിൽ പ്രതിഷേധിച്ചതിന് മാനേജർ റോബർട്ട് മൊറേനോയ്ക്ക് റഫറി ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തു. അവസരം നന്നായി മുതലെടുത്ത റയൽ നാലാം ഗോൾ നേടി. 76 ആം മിനുട്ടിൽ കാസെമിറോയുടെ പാസിൽ നിന്നാണ് മെൻഡി ഗോൾ നേടിയത്. 13 മത്സരങ്ങളിൽ നിന്നും 30 പോയിന്റുമായി റയലാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. 11 പോയിന്റുമായി ഗ്രെനാഡ 18 ആം സ്ഥാനത്താണ്.

എവർട്ടനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത്. 29 പോയിന്റുള്ള ചെൽസിയുമായി നിലവിൽ മൂന്ന് പോയിന്റിന്റെ വ്യത്യാസമാണ് സിറ്റിക്ക്. ഫോം വീണ്ടെടുത്ത റഹീം സ്റ്റെർലിംഗാണ് ആദ്യ പകുതി അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം അവശേഷിക്കെ സിറ്റിയെ മുന്നിൽ എത്തിച്ചത്. 55 ആം മിനിറ്റിൽ റോഡ്രിഗോ ഹെർണാണ്ടസും 86 ആം മിനിറ്റിൽ ബെർണാർഡോ സിൽവയും നേടിയ ഗോളുകൾ ഗ്വാർഡിയോളയുടെ ടീമിന് അനായാസ ജയം സമ്മാനിച്ചു.12 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 26 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. 15 പോയിന്റ് മാത്രമുള്ള എവർട്ടൺ 15ആം സ്ഥാനത്താണ്.

Rate this post